Wednesday 20 April 2022 02:44 PM IST

ആ വീട്ടിലുണ്ടായിരുന്നു മായ സ്വപ്നംകണ്ട സ്വർഗം; ചെലവു കൂട്ടാതെ അകത്തളം അഴകാക്കിയതിങ്ങനെ...

Sreedevi

Sr. Subeditor, Vanitha veedu

Maya 1

വീട് ഒരു നിമിത്തമാണ്. വളരെയേറെ ചിന്തിച്ച്, കണക്കൂകൂട്ടി നിർമിക്കുന്ന വീട് ചിലപ്പോൾ പ്രിയപ്പെട്ടതാകാം, ചിലപ്പോൾ സങ്കല്പങ്ങളിൽ നിന്നും തീർത്തും ദൂരെയായിപ്പോകാം. അവിചാരിതമായി കയ്യിലെത്തുന്ന വീട്ടിൽ ചിലർ സ്വർഗം തീർക്കും.

Maya 2

ആർക്കിടെക്ട് മായ ഗോമസിന്റെ തിരുവനന്തപുരത്തെ വീട് ആ ഗണത്തിലാണ് പെടുന്നത്. പഴയ ഒരു വീട് തേടിപ്പിടിച്ചു സ്വന്തമാക്കിയതാണ് മായ. ആരുടെയൊക്കെയോ ആഗ്രഹങ്ങൾക്കൊത്ത് മറ്റാരുടെയോ ബുദ്ധിയിൽ വിരിഞ്ഞ ഒരു കെട്ടിടം വീടായിമാറിയത് മായയുടെ ഹൃദയത്തിലാണ്. ആ കഥ പറയാൻ മായയ്ക്കല്ലാതെ വേറെ ആർക്കാകും!

Maya 3

കേടുപാടുകളില്ലാത്ത പഴയ കെട്ടിടങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിൽപരം വലിയ സസ്റ്റൈനബിളിറ്റി എന്താണുള്ളത്! തിരുവനന്തപുരം പിടിപി നഗറിലെ ഏകദേശം 40 വർഷം പഴക്കമുള്ള വീടിനെ ഏറ്റവും കുറച്ചു മാറ്റങ്ങളിലൂടെയാണ് മായ സ്വന്തം ശൈലിയിലേക്കു മാറ്റിയത്.

Maya 4

ഫോർമൽ ലിവിങ്, ഫാമിലി സ്പേസ്, ഡൈനിങ്, അടുക്കള എന്നീ കോമൺ ഏരിയകളെ ഭിത്തികളുടെ തടസ്സങ്ങളിൽ നിന്നു മോചിപ്പിച്ച് വീടിന്റെ കേന്ദ്രബിന്ദുവാക്കി. ചില ഭാഗങ്ങളിലെ കേടുപാടുകളില്ലാത്ത പഴയ മാർബിൾ ഫ്ലോറിങ്ങും ജനൽ വാതിലുകളും അതേപടി നിലനിർത്തി.

Maya 5

അകത്തളം അൽപം ഇരുട്ടുള്ള കൂൾ ഏരിയയായും ചിലയിടങ്ങൾ ജനാലയിലൂടെ സൂര്യപ്രകാശം അരിച്ചിറങ്ങുന്ന ‘വാം’ ഏരിയയായും അതിന്റെ സ്വാഭാവിക പ്രകൃതമനുസരിച്ച് ക്രമീകരിച്ചു.

Maya 6

ഫർണിച്ചറായാലും കൗതുകവസ്തുക്കളായാലും ഈ വീടിനു വേണ്ടി പുതിയതൊന്നും വാങ്ങിയില്ല. പഴയതൊന്നും കളഞ്ഞുമില്ല. ലൈബ്രറിയാണെങ്കിലും സ്വീകരണമുറിയാണെങ്കിലും ഫാമിലി ഏരിയയാണെങ്കിലും പെയിന്റിങ്ങുകൾ അവിഭാജ്യഘടകമാണ്. ചിത്രകാരി കൂടിയായ മായയുടെ സ്വന്തം പെയിന്റിങ്ങുകൾ കൂടാതെ, ഇഷ്ടപ്പെട്ട് വാങ്ങിയവയും ഇവിടെയുണ്ട്.

Maya 7

മായയുടെ സ്വപ്നങ്ങളും സങ്കല്പങ്ങളും വീടിലേക്കു ചേരുന്നത് എങ്ങനെയെന്ന കഥഏപ്രിൽ ലക്കം വനിത വീടിലുണ്ട്.

Tags:
  • Architecture