Friday 10 July 2020 10:44 AM IST

രണ്ടു നിലയായി കെട്ടിപ്പൊക്കേണ്ട, സൗകര്യമുണ്ടെങ്കിൽ ഒരുനില തന്നെ ധാരാളം; ഈ വീട് കണ്ടുനോക്കൂ

Ali Koottayi

Subeditor, Vanitha veedu

shanavas-home

കോഴിക്കോട് വടകരയിലെ ഷാനവാസ് വീട്‌ പണിയാൻ ആലോചിക്കുമ്പോൾ തന്നെ മനസ്സിൽ ചില കാര്യങ്ങളുണ്ടായിരുന്നു. കൂടുതൽ വലുപ്പമില്ലാത്ത വീട്, അകവും പുറവും അകർഷകമായിരിക്കണം, മൂന്ന് കിടപ്പുമുറികൾ വേണം ഒപ്പം മറ്റു സൗകര്യങ്ങളും. സ്ട്രക്ചർ കഴിഞ്ഞ് ഡിസൈനറായ സുഹൈലിനെ ഏൽപ്പിച്ചതു വെറുതെയായില്ല. മുഴുവൻ ജോലിയും കഴിഞ്ഞപ്പോൾ വീട് കിടു ആയി.

shanavas-home-2

12 സെന്റാണ് പ്ലോട്ട് 2000 ചതുരശ്രയടിയുള്ള വീട്ടിൽ മൂന്ന് കിടപ്പുമുറികൾക്ക് പുറമെ ലിവിങ്, ഡൈനിങ് , കിച്ചൻ, വർക്ക് ഏരിയ എന്നിവയാണ് ക്രമീകരിച്ചിരിക്കുന്നത്. ഒരു നില വീടാണെങ്കിലും ഇരുനില വീടിന്റെ പ്രൗഢി തോന്നിപ്പിക്കുന്നത് ടെറസിലെ ജി ഐ വർക്കാണ് മുൻ വശത്തും ഇത് പിൻതുടർന്നിട്ടുണ്ട്. വിശാലമായ ഡൈനിങ്ങാണ് അകത്തളത്തിലെ വിശേഷം. ഇവിടത്തെ ഭിത്തികളിൽ പർഗോള നൽകിയതുകൊണ്ടുതന്നെ പകൽ മുഴുവൻ അകത്ത് വെളിച്ചം നിറയുന്നു. പ്ലൈവുഡും വെനീറുമാണ് അകത്തളത്തിൻ വുഡൻ അലങ്കാരം തീർക്കുന്നത്.

shanavas-home-3

പ്ലൈവുഡിൽ കാബിനറ്റും നാനോ വൈറ്റ് ടോപ്പും നൽകിയ കിച്ചൻ 'യു' ആകൃതിയിലാണ്. വർക്ഏരിയയും നൽകി. പ്ലൈവുഡിൽ വാഡ്രോബും ഡ്രസ്സിങ് ഏരിയയും നൽകി കിടപ്പുമുറി ആകർഷമാക്കി. മുറ്റവും ഭംഗിയായി ക്രമീകരിച്ചിട്ടുണ്ട്.

shanavas-home-3
shanavas-home-1

കടപ്പാട്: പി. സുഹൈൽ Espacio Architectural studio, Calicut 8606393333

shanavas-home-4