Wednesday 02 June 2021 03:32 PM IST : By സ്വന്തം ലേഖകൻ

മൂന്ന് നിലയാണെന്ന് കണ്ടാൽ പറയില്ല, വിശാലതയാണ് മെയിൻ, 4500 ചതുരശ്രയടിയിൽ കന്റെപ്രറി ശൈലി വീട്

josna 1

എറണാകുളം ചൂണ്ടിയിലെ മാർട്ടിനും റീനയ്‌ക്കുമായി വീട് ഡിസൈൻ ചെയ്‌തത് ആർക്കിടെക്ട് ജോസ്‍ന റാഫേൽ, മൂന്ന് നിലയാണെങ്കിലും വീടിന്റെ പുറം കാഴ്ചയിൽ ഇത് പ്രതിഫലിക്കുന്നേയില്ല. എക്സ്റ്റീരിയർ സ്റ്റെപ്പുകളായി ഡിസൈൻ ചെയ്തതാണ് ഇതിനു കാരണം. പ്ലോട്ടിന്റെ വീതി കുറവൊന്നും വീട്ടിലെ സൗകര്യങ്ങള്‍ കുറച്ചില്ല. ഗെസ്റ്റ് റൂം അടക്കം വിശാലമായ നാല് കിടപ്പുമുറികളുണ്ട്. അകത്തളത്തില്‍ അധികം ഭിത്തി നൽകാതെ ഓപൻ സ്പേസ് പരീക്ഷിച്ചതും വിശാലത തോന്നിപ്പിക്കുന്നു. കാറ്റും വെളിച്ചവും അകത്തെത്തുമ്പോൾ അകത്തളം അതിനെ സ്വീകരിച്ചിരുത്തുന്നു. മൂന്നാം നിലയിലേക്ക് തുറക്കുന്ന കോർട്‌യാർഡും വീടിനകം വിശാലമായി തോന്നിക്കാൻ പാകത്തിലുള്ളതാണ്. ഓരോ നിലയും 1500 ചതുരശ്രയടിയാണ്. നാച്വറൽ സ്റ്റോൺ നിരത്തി ഇടയ്ക്ക് പുല്ല് പിടിപ്പിച്ചും മുറ്റം ഭംഗിയായി ഒരുക്കി. മോഡേൺ കന്റെംപ്രറി ഡിസൈനിനോടു ചേർന്നു നിൽക്കുന്ന ഗെയ്റ്റും ഏറെ ആകർഷകമാണ്. വൈറ്റ് ആന്‍ഡ് ഗ്രേ കോംബിനേഷനിലുള്ള പെയിന്റ് വീടിന്റെ കാഴ്ച മനോഹരമാക്കി.

josna 2

വീട് പടിഞ്ഞാറ് അഭിമുഖമായതുകൊണ്ടു ത ന്നെ സൂര്യപ്രകാശം നേരെ വീട്ടിലേക്ക് എത്താൻ സാധ്യതയേറെയാണ്. ഇത് വീടിനകം ചൂടാക്കാം. പക്ഷേ, ഇവിടെ ആ പ്രശ്നം മറികടക്കാനായി വീടിന്റെ എക്സ്റ്റീരിയർ ലെയറുകളായി നൽകി. ചൂട്  നേരിട്ട് അകത്തെത്താതിരിക്കാൻ ജനലുകൾക്കും സംര ക്ഷണം നൽകി.  ജനലുകൾക്ക് നൽകിയിരിക്കുന്ന ഗ്ലാസുകൾ ഡബിൾ ഗ്ലേസ്ഡ് ആണ്. ഇവ കൂടുതൽ‌ ചൂട് അകത്തെത്തിക്കുന്നില്ല. യുപിവിസി ആണ് ജനലുകളുടെ ഫ്രെയിം. എലിവേഷനിൽ ക്ലാഡിങ് ചെയ്തതും വീട് ആകർഷകമാക്കി. ഓപൻ സ്പേസിനും വായു സഞ്ചാരത്തിനും മു ൻതൂക്കം നൽകിയാണ് വീട് ഡിസൈൻ ചെയ്തത്. ഗ്രൗണ്ട് ഫ്ലോറിലെ വിശാലമായ അന്തരീക്ഷം തന്നെയാണ് ഹൈലൈറ്റ്. ലിവിങ്, ഫാമിലി ലിവിങ്, രണ്ട് കോർട്‍‌യാർഡ്, പാഷ്യോ, ഡൈനിങ് ഏരിയ, ഗെസ്റ്റ് ബെഡ്റൂം, ഓപൻ കിച്ചൻ, വർക്ഏരിയ, സ്റ്റെയർകെയ്സ്, ലിഫ്റ്റ് എന്നിവയാണ് ഇവിടെ ക്രമീകരിച്ചിരിക്കുന്നത്.

josna 3

സിറ്റ്ഔട്ട് കടന്ന് അകത്തെത്തിയാൽ തണുത്ത അന്തരീക്ഷം നൽകുന്ന ലിവിങ് ഏരിയയാണ് സ്വാഗതം ചെയ്യുക. ഇവിടെ ഭിത്തിയില്‍ നൽകിയിരിക്കുന്ന വലിയ വെർട്ടിക്കൽ പർഗോളകൾ വെളിച്ചം അകത്തെത്തിക്കുന്നു. ഇവിടത്തെ ഡബിൾ ഹൈറ്റ് മേൽക്കൂരയും ആകർഷകമാണ്. വീടിനകത്തെ ചൂട് പുറത്തെത്തിക്കുന്നതിലെ പ്രധാനിയാണ് കോർട്‍‍യാർഡ്. വീടിനകത്ത് രണ്ട് കോർട്‌യാഡുകൾ സ്ഥാനം പിടിച്ചിട്ടുണ്ട്. ഓപൻ കിച്ചൻ ആണെങ്കിലും ഡൈനിങ്ങിൽ നിന്ന് മാത്രമേ കിച്ചൻ കാണാൻ കഴിയൂ. ചെറുതും ലളിതവുമായാണ് ഓപൻ കിച്ചൻ ഒരുക്കിയതെങ്കിലും വിശാലമായ മറ്റൊരു വർക്ഏരിയ നൽകിയിട്ടുണ്ട്. വീടിന്റെ പൊതുവായ ഗ്രേ വൈറ്റ് കോംബിനേഷൻ തന്നെയാണ് കിച്ചൻ കാബിനറ്റിലും പരീക്ഷിച്ചത്. തടിയും സ്റ്റീലും ഗ്ലാസും കൊണ്ട് പണിത സ്റ്റെയർ അകത്തെ പ്രധാന ആകർഷണമാണ്.

josna 6

രണ്ട് മക്കളടങ്ങുന്ന കുടുംബത്തിന്റെ മൂന്ന് മുറികളും ഒരിടത്തു തന്നെ വേണമെന്നത് വീട്ടുകാരുടെ നിർബന്ധമായിരുന്നു. രണ്ടാം നിലയിൽ ക്രമീകരിച്ചു. വലിയ വാഡ്രോബുകളാണ് മുറികളിലെ പ്രധാന ഹൈലൈറ്റ്. അതിൽ നൽകിയിരിക്കുന്ന വലിയ കണ്ണാടിയും ആകർഷകം തന്നെ. അംഗങ്ങൾക്കനുസരിച്ചാണ് മുറികളിലെ പെയിന്റുംസീലിങ്ങും നൽകിയിരിക്കുന്നത്.   ഹോംതിയറ്ററും ഇവിടെ ക്രമീകരിച്ചിട്ടുണ്ട്.അപ്പര്‍ ലിവിങ് ഏരിയയും രണ്ട് ബാൽക്കണിയും ജിം ഏരിയയുമാണ്  മൂന്നാം നിലയിൽ. മുകളിലെ ബാൽക്കണി പച്ചക്കറിയുടെയും പഴങ്ങളുടെയും തോട്ടമാക്കി മാറ്റിയിരിക്കുന്നത്. 

josna 5

കടപ്പാട്: ആർക്കിടെക്ട്. ഡോ. പി. ജോസ്ന റാഫേൽ

കാവ്യം ഡിസൈൻസ്, തൃശൂർ

josnaraphaelp@gmail.com

Tags:
  • Vanitha Veedu