ADVERTISEMENT

കൊച്ചി പാലാരിവട്ടത്തെ ആശിഖ് കൈമളിനും രാകേശ് കൈമളിന്റെയും വീടാണ്. ഡിസൈന്‍ ചെയ്തത് ആർക്കിടെക്ടുമാരായ തോമസ് മാത്യൂവും സിറിയക്കും.കന്റെംപ്രറി ശൈലിയിലുള്ള ഡിസൈന്‍ വേണമെന്നായിരുന്നു വീട്ടുകാരുടെ ആഗ്രഹം.1170 ചതുരശ്രയടിയിൽ ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്ഏരിയ, കോമൺ ടോയ്‌ലറ്റ്, മൂന്ന് അറ്റാച്ഡ് കിടപ്പുമുറി എന്നിവ ചേരുന്നതാണ് വീട്. ഹാളിനെ ലിവിങ്, ഡൈനിങ്, കിച്ചൻ എന്നിങ്ങനെ വേർതിരിച്ചു. ഓപൻ പ്ലാനിലാണ് ഇവ മൂന്നും. ഇവിടെ പൂജാ സ്പേസിനും ഇടം കണ്ടെത്തി.

palari2

ഗോവണിയാണ് വീട്ടിലെ താരം. സ്ഥലം പരമാവധി ഉപയോഗിക്കാൻ ഗോവണി മൂലയിലേക്ക് മാറ്റി. എന്നു കരുതി ഗോവണിയുടെ പ്രാധാന്യം ഒട്ടും കുറച്ചില്ല; കൂട്ടിയതേയുള്ളൂ. തടിയും മെറ്റലും കൊണ്ടുള്ള ഗോവണിയാണ് വീടിന്റെ ഫോക്കൽ പോയിന്റ്. ഗോവണിയോട് ചേർന്നുള്ള ചുമരിൽ തടിയിൽ പൊതിഞ്ഞ സ്റ്റീൽ ലൂവറുകൾ ആണ്. ഇതിലൂടെ പുറത്തെ പച്ചപ്പും പ്രകൃതി ഭംഗിയും കാറ്റും വെളിച്ചവും അകത്തെത്തും; സ്റ്റെയറിന്റെ സൗന്ദര്യം പുറംലോകമറിയുകയും ചെയ്യും. ലൂവറുകൾ ആയതിനാൽ സ്വകാര്യതയ്ക്കു ഭംഗം സംഭവിക്കുന്നുമില്ല.ഈ വീട്ടിൽ തടിയുടെ ഉപയോഗം വളരെ കുറയ്ക്കാൻ ഞങ്ങൾ ശ്രദ്ധിച്ചു. ജനലുകളെല്ലാം അലുമിനിയം കൊണ്ടുള്ളതാണ്. വാതിലുകൾക്ക് തേക്കിന്റെ കട്ടിളയും പ്ലൈവുഡ് ഷട്ടറുകളുമാണ്. മൈക്ക ഫിനിഷിലുള്ള മറൈന്‍ പ്ലൈവുഡ് കൊണ്ടാണ് കിച്ചൻ കബോർഡുകള്‍, വാഡ്രോബ്, കട്ടിൽ എന്നിവ നിർമിച്ചത്. സ്ഥലം ലാഭിക്കാൻ സ്ലൈഡിങ് വാഡ്രോബാണ് നൽകിയത്.മുഴുനീളൻ ജനലുകൾ നൽകിയതിനാൽ വീടിനുള്ളിൽ നല്ല വെളിച്ചം ലഭിക്കുന്നു. കൊച്ചിയിലെ കൊതുകുശല്യം കണക്കിലെടുത്ത് ജനലുകളിൽ ഇൻബിൽറ്റ് മെഷ് നൽകി. കന്റെംപ്രറി ശൈലിക്കിണങ്ങുന്ന വിധം ജനലുകളിൽ റോമൻ ബ്ലൈൻഡും കൊടുത്തു. ക്രോസ് വെന്റിലേഷൻ നൽകാൻ ശ്രദ്ധിച്ചു.

palari3
ADVERTISEMENT

മുകളിലെ ഒരു ബാത്റൂമിന് സ്കൈലൈറ്റ് നൽകി. അതായത് ആകാശം കണ്ട് കുളിക്കാം. അതിന്റെ ഷവർ ഏരിയയുടെ ചുമരിൽ നീല ഓക്സൈഡ് നൽകി ഹൈലൈറ്റ് ചെയ്തു.ടെറസിലേക്ക് റൂഫിങ് ഷീറ്റ് തിരഞ്ഞെടുത്തതും ആലോചിച്ചാണ്. അലുമിനിയം പഫ് പാനൽ ഷീറ്റ് ആയതിനാൽ ഏകദേശം മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ ചൂട് കുറയും. ടെറസിൽ ഇരിപ്പിടങ്ങളും നൽകി.കിടപ്പുമുറികളിൽ ഇൻബിൽറ്റ് വാഡ്രോബ് നൽകി സ്ഥലം ലാഭിച്ചു. പ്രകാശ സ്രോതസ്സ് കാണാൻ കഴിയാത്ത പെൽമെറ്റ് ലൈറ്റിങ് ആണ് ബെഡ്റൂമുകളിൽ നൽകിയത്വിട്രിഫൈഡ് ടൈൽ കൊണ്ടാണ് ഫ്ലോറിങ്. ചുമരിന്റെ വെള്ളയും ഫർണിച്ചറിന്റെ ബ്രൗണുമായി വെള്ളÐബ്രൗൺ കോംബിനേഷനാണ് കിടപ്പുമുറികൾക്ക്. ചാര നിറമാണ് വീടിന്റെ തീം നിറം.ഇഷ്ടിക കൊണ്ടാണ് ചുമര് കെട്ടിയത്. എലിവേഷന് ഭംഗി പകരാൻ ഇടയ്ക്ക് തേക്കാതെ വിട്ടിട്ടുണ്ട്. സ്ഥലപരിമിതിയുടെ ഞെരുക്കം അനുഭവപ്പെടാതിരിക്കാൻ മതിൽ ഉയരത്തിൽ കൊടുത്തില്ല. പകരം എംഎസ് കൊണ്ട് ഫെൻസിങ് ചെയ്തു. ചതുപ്പ് ഉള്ള സ്ഥലമായതിനാൽ പൈലിങ് വേണ്ടിവന്നു. പൈലിങ് കൂടാതെ 35 ലക്ഷം രൂപയാണ് വീടിന് ചെലവായത്.

 

ADVERTISEMENT

തോമസ് മാത്യു,

സിറിയക് പനംകുഴ

ADVERTISEMENT

ആർക്കിടെക്ട് ടീം, പരിണാമ,

കടവന്ത്ര, കൊച്ചി

cyriacpanamkuzhakal@gmail.com