Monday 15 March 2021 02:06 PM IST

പോക്കറ്റ് കാലിയാകാതെ വീടൊരുക്കാൻ ആഗ്രഹിക്കുന്നവർക്ക് മാതൃകയാക്കാം, നാലര സെന്റിൽ 1900 ചതുരശ്രയടി വീട്

Sunitha Nair

Sr. Subeditor, Vanitha veedu

paravoor 1

 കൊറോണ ഉയർത്തുന്ന ഭീഷണികളിൽ സാമ്പത്തിക മാന്ദ്യവും ഉൾപ്പെടുന്നു. പണം സൂക്ഷിച്ച് ചെലവാക്കുക എന്നതാണ് പോക്കറ്റ് കാലിയാകാതിരിക്കാനുള്ള വഴി. വീടുപണിയിലും അതു പ്രാവർത്തികമാക്കാം. പ്രവാസികൾ തിരിച്ചെത്തുന്ന കാലമാണ്. നാട്ടിലെത്തുമ്പോൾ ഒരു വീടു വേണം. ആർഭാടം ഒഴിവാക്കി സുന്ദരമായ വീട് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ വടക്കൻ പറവൂരിലെ ഈ വീട് കാണേണ്ടതാണ്.

paravoor2

നാലര സെന്റിൽ 1900 ചതുരശ്രയടിയിൽ ചെലവു നിയന്ത്രിച്ചു പണിത വീടിന്റെ ക്രെഡിറ്റ് ഡിസൈനർ റോയി തോമസിന് അവകാശപ്പെട്ടതാണ്. രണ്ടുവശത്തും റോഡ് ഉണ്ടെന്നതാണ് പ്ലോട്ടിന്റെ പ്രത്യേകത. അതിനാൽ നിർമാണ ചട്ടമനുസരിച്ച് കൃത്യമായ സെറ്റ്ബാക്ക് ഇടേണ്ടതുണ്ടായിരുന്നു.വഴിയുടെ അവസാനമാണ് പ്ലോട്ട് എന്നതിനാൽ വീട്ടിലേക്കു കയറുന്നത് മൂലയിൽ നിന്നാണ്. ഗെയ്റ്റ് പ്രത്യേക രീതിയിൽ ക്രമീകരിച്ചു. ഗെയ്റ്റ് മൂന്നായി വേർതിരിച്ച് മധ്യഭാഗം മടക്കാവുന്ന രീതിയിൽ ആക്കി. ഇതിനെ മടക്കി മറ്റുഭാഗത്തോടൊപ്പം ചേർത്തു വയ്ക്കാം. അതിനുശേഷം സ്ലൈഡ് ചെയ്യാം.

paravoor7

ബോക്സ് പാറ്റേണിലുള്ള കന്റെംപ്രറി എലിവേഷനാണ്. പോളികാർബണേറ്റ്, ജിെഎ ഷീറ്റുകൾ എന്നിവ എലിവേഷനെ മനോഹരമാക്കുന്നു. വീടിനു മുന്നിൽ വെർട്ടിക്കൽ ഗാർഡൻ നൽകിയിട്ടുണ്ട്. അതാകുമ്പോൾ സ്ഥലം കുറവു മതി. ഇ ഷ്ടംപോലെ ചെടികളും നടാം. മൾട്ടിവുഡിൽ ഗ്രെയിൻസ് നൽകി പ ണിത പ്രെയർ ഏരിയയാണ് ലിവിങ് റൂമിന്റെ ഹൈലൈറ്റ്. സീലിങ്ങിൽ സിഎൻസി കട്ടിങ് ചെയ്ത അക്രിലിക് പിടിപ്പിച്ച് ലൈറ്റിങ് ചെയ്തു. ചെറിയ മുറികളായതിനാൽ പ്രത്യേകം പണിയിച്ച ഫർണിച്ചറാണ് എല്ലായിടത്തും. മുറി കൂടുതൽ വിശാലമായി തോന്നിക്കാൻ ബ്ലൈൻഡ്സ് ആണ് നൽകിയത്.

paravoor4

ഇന്റീരിയർ ഭംഗിയിൽ പ്രധാന പങ്കു വ ഹിക്കുന്നത് വോൾപേപ്പറാണ്. കുറഞ്ഞ ചെലവിൽ വീടിനു ഭംഗിയേകാൻ ഇതിലും നല്ല മാർഗമില്ല എന്നതിനു തെളിവാണ് ഈ വീട്. ലിവിങ് റൂമിൽ പ്രെയർ ഏരിയയുടെ ചുമരിൽ തുടങ്ങുന്നു വോൾപേപ്പർ ചന്തം.നാനോവൈറ്റ് മാർബിൾ കൊണ്ടാണ് ഊണുമേശ. ഊണുമുറിയെ അഴകുറ്റതാക്കുന്നതും വോൾപേപ്പർ തന്നെ. വാഷ് ഏരിയയ്ക്കും ഊണുമുറിയിൽ ഇടം ക ണ്ടെത്തി. ഡൈനിങ്ങിനെയും അടുക്കളയെയും വേർതിരിക്കുന്ന പാർട്ടീഷന്റെ മുകൾഭാഗത്ത് ഓപനിങ്ങും താഴേക്ക് സ്റ്റോറേജുമാണ്. ഈ ഓപനിങ്ങിലൂടെ അടുക്കളയിൽ നിന്ന് ഡൈനിങ്ങിലേക്ക് കാഴ്ചയെത്തും; ഭക്ഷണസാധനങ്ങളും.

paravoor 3

മൾട്ടിവുഡ് കൊണ്ടാണ് അടുക്കളയിലെ കാബിനറ്റുകൾ പണിതത്. കൗണ്ടർടോപ്പിന് നാനോവൈറ്റ് മാർബിളാണ്. ബാക്ക്സ്പ്ലാഷിലെ പ്രിന്റഡ് ടൈലുകൾ അടുക്കളയുടെ അഴക് വർധിപ്പിക്കുന്നു. സ്ഥലം കുറവായതിനാൽ മതിലിനോടു ചേർത്ത് പോളികാർബണേറ്റ് ഷീറ്റ് ഇട്ട് വർക്ഏരിയ നിർമിച്ചു; സ്റ്റീൽ ആംഗ്ലെയറിൽ സ്ലാബ് നൽകി. താഴത്തെ നിലയിൽ ലളിതമായി സ ജ്ജീകരിച്ച കോമൺ ടോയ്‌ലറ്റ് ഉണ്ട്. സ്റ്റെയർകെയ്സിൽ മാറ്റ് ഫിനിഷ് ടൈൽ നൽകി. സ്റ്റെയറിന്റെ ചുമരിൽ വോൾപേപ്പർ ഒട്ടിച്ചു; നീഷ് നൽകി ക്യൂരിയോസ് വ ച്ചു. മുകളിലെ ലിവിങ്ങിൽ സ്റ്റഡി ഏരിയ ക്രമീകരിച്ചിട്ടുണ്ട്.

paravoor5

താഴത്തെ നിലയിൽ ഒന്ന്, മുകളിൽ മൂന്ന് എന്നിങ്ങനെ നാല് കിടപ്പുമുറികളാണ്. മുകളിൽ രണ്ട് അറ്റാച്ഡ് ടോയ്‌ലറ്റും ഒരു കോമൺ ടോയ്‌ലറ്റുമാണുള്ളത്. ലാമിനേറ്റഡ് പ്ലൈ കൊണ്ടാണ് വാഡ്രോബുകൾ. താഴത്തെ നിലയിലെ കിടപ്പുമുറിയുടെ നേരെ മുകളിലായി മുകളിലെ കിടപ്പുമുറികളിലൊന്ന് ക്രമീകരിച്ചു. ബെഡ്റൂമിൽ നിന്ന് മുന്നിലെ ചെറിയ ബാൽക്കണിയിലേക്കിറങ്ങാം. പ്ലൈവുഡ് വെനീറാണ് ഇവിടെ തടിക്കു പകരമായി കൂടുതലായി ഉപയോഗിച്ചിട്ടുള്ളത്. ടെറസിൽ യൂട്ടിലിറ്റി ഏരിയ ഒ രുക്കിയിട്ടുണ്ട്. റൂഫ് ടോപ്പിൽ ആർട്ടിഫിഷ്യൽ ഗ്രാസും ലാൻഡ്സ്കേപ്പിങ്ങും ചെയ്ത് മനോഹരമാക്കാനുള്ള പദ്ധതിയിലാണ് വീട്ടുകാർ.

paravoor6

ഡിസൈൻ: റോയി തോമസ്

ആർടി ഗ്രൂപ്പ്

നോർത് പറവൂർ

mail@rtgroupdesigners.com

Tags:
  • Vanitha Veedu