മൂവായിരം ചതുരശ്രയടി വലുപ്പമുള്ള വീട് പണിയാൻ പ്ലാൻ തയാറാക്കിയതായിരുന്നു ഫവാസും സനയും. പക്ഷേ, വീടുപണി തുടങ്ങുന്നതിനു തൊട്ടുമുൻപ് തീരുമാനം മാറ്റി. തൽക്കാലം 1000- 1200 സ്ക്വയർഫീറ്റിനുള്ളിൽ രണ്ട് കിടപ്പുമുറികളുള്ള വീട് മതി എന്നായിരുന്നു അത്. ആദ്യ പ്ലാൻ തയാറാക്കിയ സുഹൃത്ത് വാജിദ് റഹിമാനെത്തന്നെ രണ്ടാമത്തേതിന്റെയും ചുമതല ഏൽപിച്ചു. രണ്ട് കിടപ്പുമുറിയും ലോഫ്റ്റ് ബെഡ്റൂമും ഉള്ള 1100 സ്ക്വയർഫീറ്റ് വീട് പിറവിയെടുക്കുന്നത് അങ്ങനെയാണ്.

Vajid

സിറ്റ്ഔട്ട്, ലിവിങ് -ഡൈനിങ്, രണ്ട് കിടപ്പുമുറി, അടുക്കള, യൂട്ടിലിറ്റി റൂം എന്നിങ്ങനെ ‘മിനിമം’ ഇടങ്ങളേ നൽകിയുള്ളൂ. ഇടുക്കം തോന്നിക്കാതെ അത്യാവശ്യത്തിനു വലുപ്പമുള്ള രീതിയിലാണ് മുറികളെല്ലാം ഒരുക്കിയത്. ഡൈനിങ്ങിൽ നിന്നും അടുക്കളയിൽ നിന്നും പ്രവേശിക്കാവുന്ന ‘ഇന്നർ കോർട്‌യാർഡ്’ ആണ് വീടിന്റെ ഹൈലൈറ്റ്. ജിഐ ട്രസ്സിൽ തറയോടും കളർ ഗ്ലാസ്സും പിടിപ്പിച്ച് മുകളിൽ ഫൈബർ കൊണ്ടുള്ള ‘ഡേലൈറ്റ് ഷീറ്റ്’ വിരിച്ച് മേൽക്കൂര തയാറാക്കി. നിലത്ത് തറയോട് വിരിച്ചു. ഡൈനിങ് സ്പേസിലുള്ള വലിയ ഗ്ലാസ്സ് വാതിൽ തുറന്നാൽ ഇവിടവും വീടിന്റെ ഭാഗമാകും.

Vajid4
ADVERTISEMENT

ട്രസ്സ് റൂഫ് നൽകി ഓടിട്ടാണ് വീട് നിർമിച്ചത്. കിടപ്പുമുറി, അടുക്കള എന്നിവയുടെ മേൽക്കൂര മാത്രമേ കോൺക്രീറ്റ് ചെയ്തുള്ളൂ. ലിവിങ്, ഡൈനിങ് എന്നിവയ്ക്കു മുകളിൽ ട്രസ്സ് റൂഫ് മാത്രമേയുള്ളൂ. ട്രസ്സ് റൂഫിനു താഴെയുള്ള സ്ഥലത്ത് ‘ലോഫ്റ്റ് സ്പേസ് ബെഡ്’ ഒരുക്കി മേൽക്കൂരയുടെ പണം മുതലാക്കി. താഴത്തെനിലയിലെ കിടപ്പുമുറിക്ക് നേരെ മുകളിലായാണ് ഇത്. ലിവിങ്ങിനും ഡൈനിങ്ങിനും ഇടയിൽ ‘പാർട്ടീഷൻ’ ആയി നൽകിയ ബുക്ക്ഷെൽഫ് ആണ് മുകളിലേക്കെത്താനുളള സ്റ്റെയർ. മുകൾഭാഗത്ത് രണ്ട് അടി വീതിയിൽ പടികൾ വരുന്ന രീതിയിലാണ് ബുക്ക്ഷെൽഫ് ഒരുക്കിയത്.

Vajid3

വാതിൽ, ഫർണിച്ചർ എന്നിവയ്ക്കും പറമ്പിലെ തേക്ക് തന്നെ പ്രയോജനപ്പെടുത്തി. ജിഐ ഫ്രെയിമും അലുമിനിയത്തിന്റെ അ ഴികളുമാണ് പൊതുഇടങ്ങളിലെ ജനലുകൾക്ക്. ഡബിൾ ഹൈറ്റിലുള്ള ലിവിങ്ങിനും ഡൈനിങ്ങിനും മുകൾഭാഗത്ത് ജാളി നൽകി ചുമരിന്റെ ചെലവ് കുറച്ചു.

ADVERTISEMENT

പ്രദേശത്ത് സുലഭമായി ലഭിക്കുന്ന വെട്ടുകല്ല് ഉപയോഗിച്ചാണ് ചുമര് കെട്ടിയത്. 40 രൂപ നിരക്കിൽ നല്ല കല്ല് ലഭിച്ചു. സിമന്റ് പ്ലാസ്റ്റർ ചെയ്യാതെ ‘എക്സ്പോസ്ഡ്’ രീതിയിലാണ് എക്സ്റ്റീരിയർ. ഇന്റീരിയർ പ്ലാസ്റ്റർ ചെയ്ത് പെയിന്റടിച്ചു. തറയോടും ആത്തംകുടി ടൈലുമാണ് ഫ്ലോറിങ്ങിന് ഉപയോഗിച്ചത്. കിച്ചൺ കാബിനറ്റിന്റെ ഫ്രെയിം അലുമിനിയം കൊണ്ട് തയാറാക്കി.

Vajid5

ചിത്രങ്ങൾ: ഇൻസാഫ് പാലയിൽ

ADVERTISEMENT

Area- 1100 sqft, Owner- Fawas Rahim & Sana  Location- Mankada, Malappuram Design- Hierarchytects, Malappuram  Email- hierarchyarchitects@gmail.com