തടി ഫിനിഷിലുള്ള ഇൗ പിരിയൻ ഗോവണി, ഗ്ലാസ് ഹാൻഡ്റെയിലിനെ ആശ്ലേഷിച്ച് ശിൽപഭംഗിയോടെ ഇന്റീരിയറിന് അഴകു പകരുന്നു. തടി ഇന്റീരിയറിന് ഒരു പൈതൃകഛായ കൊടുക്കുമ്പോൾ ഗ്ലാസ്സിന്റെ സാന്നിധ്യം സമകാലിക സൗന്ദര്യം കൊടുക്കുന്നു.
ആർക്കിടെക്ചറൽ സൗന്ദര്യത്തിൽ എന്നും വിസ്മയമാവാറുണ്ട് പിരിയൻ ഗോവണികൾ. കൊളോണിയൽ കെട്ടിടങ്ങളിലൂടെ പരിചിതമായ ഇത്തരം ഗോവണികൾ ചെറിയ ഫ്ലോർ സ്പേസ് മാത്രമേ അപഹരിക്കൂ എന്ന ഗുണവുമുണ്ട്. ഇവിടെ സ്പൈറൽ സ്റ്റെയർകെയ്സിനു താഴെയായി ചെറിയ ഒരു ഗ്രീൻ കോർട്‍യാർഡും ഒരുക്കിയിട്ടുണ്ട്.