ADVERTISEMENT
എന്റെ റൂം എന്നു പറയുന്നത് വളരെ ചെറുതാണ്. എന്റെ വീട്ടിലെ ഏറ്റവും ചെറിയ മുറി.
അധികം ഉപയോഗിക്കാതിരുന്ന ചെറിയ മുറിയാണ് വ്ലോഗിനും എഴുത്തിനുമൊക്കയുള്ള ‘ആംബിയൻസ്’ ഉള്ള മുറിയാക്കി മാറ്റിയത്. ഇൗ കുഞ്ഞുമുറിയിൽ സ്പേസ് മാനേജ്മെന്റ് ചെയ്ത് ഒരു ചുമര് മൊത്തം ലൈബ്രറിയാക്കി. ഒ രു ചെറിയ ബെഡ്, മേശ, സിനിമ കാണാൻ പ്രൊജക്ടർ വയ്ക്കാനുള്ള സ്ഥലം. ഇതാണ് എന്റെ ക്രിയേറ്റീവ് സ്പേസ്. എന്റെ എല്ലാ എഴുത്തും ഷോയുടെ ഒരുക്കങ്ങളും ഒക്കെ ഇവിടെയാണ്. ചെറുതായി സൗണ്ട് പ്രൂഫും ചെയ്തു.  
ഞാൻ മനസ്സിലാക്കിയ വൈരുദ്ധ്യമെന്നത് ചെറിയ സ്പേസിൽ വലിയ ചിന്തകൾ കിട്ടുന്നു എന്നതാണ്. അതിന്റെ ലോജിക് എന്താണെന്ന് അറിയില്ല. പുസ്തകങ്ങളുടെ നടുവിൽ ഇരിക്കുന്നതാണോ, ആ സ്പേസിന്റെ ഭംഗിയാണോ എന്തോ...  ചെറിയ സ്പേസ്, വലിയ സാധ്യതകൾ എന്നാണ് തോന്നിയിട്ടുള്ളത്. രാവിലെ കണ്ണുതുറക്കുമ്പോൾ ആദ്യം കാണുന്നത് പുസ്തകങ്ങളാണ്.
ഒരു ചുമരിൽ എന്നെ വളരെയധികം പ്രചോദിപ്പിച്ച എ. ആർ. റഹ്മാന്റെ ഒരു വാചകമുണ്ട്. ‘എനിക്ക് ഒത്തിരി ഉത്തരവാദിത്തങ്ങളുണ്ട്, ചെറിയ സുഖങ്ങളുടെ പിന്നാലെ പോവാൻ എനിക്കു സമയമില്ല.’
ADVERTISEMENT
ADVERTISEMENT