Tuesday 31 July 2018 03:41 PM IST : By സ്വന്തം ലേഖകൻ

തുളസിത്തറയുടെ സ്ഥാനം ഗൃഹത്തിന്റെ ഏതു ഭാഗത്താണ് ഉത്തമം?

5752_561654167218298_651082225_n

മുൻകാല നാലുകെട്ട് ഗൃഹങ്ങളിൽ തുളസിത്തറ അഥവാ മുല്ലത്തറ നടുമുറ്റത്തിനകത്ത് മധ്യത്തിൽനിന്ന് കുറച്ച് വടക്കു കിഴക്ക് ഭാഗത്തേക്കു നീക്കി പണിചെയ്യാറുണ്ട്. എന്നാൽ ഇന്നത്തെ ഏകശാലാ ഗൃഹങ്ങളിൽ തുളസിത്തറയ്ക്ക് സ്ഥാനം കൽപിക്കുമ്പോൾ കിഴക്കുവശത്ത് മധ്യഭാഗത്തായോ അല്ലെങ്കിൽ വടക്കുവശത്ത് മധ്യഭാഗത്തായോ സ്ഥാനം കൊടുക്കുന്നത് (ഗമനത്തോടു കൂടി) ശാസ്ത്രാനുയോജ്യമാണ്. തുളസിത്തറയുടെ ഉയരം ഗൃഹത്തിന്റെ തറ ഉയരത്തേക്കാൾ കൂടാതിരിക്കാൻ ശ്രദ്ധിക്കണം.