പ്രതിബന്ധങ്ങൾ തരണം ചെയ്ത് ഒന്നായ രണ്ട് പ്രണയശലഭങ്ങൾ. ആദിലയും നൂറയും... അവരുടെ പ്രണയത്തിനെ പോരാട്ടം എന്നു കൂടി അടയാളപ്പെടുത്തേണ്ടി വരും. വനിത ഓൺലൈനോട് തങ്ങളുടെ വിപ്ലവകരമായ പ്രണയകഥ പറയാനിരുന്നപ്പോൾ ഇരുവരുടെയും കണ്ണിൽ പ്രണയത്തിനറെ തിളക്കവും ഭയവും ഒരുപോലെ മിന്നിമറഞ്ഞു. നിയമത്തിന്റെ തണലിൽ ജീവിതം ആരംഭിക്കുമ്പോഴും തന്നിൽ നിന്ന് പ്രിയപ്പെട്ടവളെ പറിച്ചെടുത്തു കൊണ്ടുപോകുമെന്ന ഭയം ആദിലയ്ക്കുണ്ട്. ലെസ്ബിയൻ എന്തെന്നും അവരുടെ സ്വത്വവും മനസും എന്തെന്നും തിരിച്ചറിയാത്ത കുറേപേർ തങ്ങൾക്കു നേരെ അഴിച്ചുവിട്ട അധിക്ഷേപങ്ങളേയും പീഡനങ്ങളേയും കുറിച്ചാണ് ഇരുവരും സംസാരിക്കാനിരുന്നത്.
‘ഞങ്ങളുടെ പ്രണയത്തിന് എക്സ്പയറി ഡേറ്റ് നൽകിയ കുറേ പേരുണ്ട്. ഏതെങ്കിലും ട്രെയിനിന് അടിയിലോ ഒരു മുഴം കയറിലോ ഒടുങ്ങുമെന്ന് പറഞ്ഞവർ. അവരോടൊക്കെ ഞങ്ങളെ ജീവിക്കാൻ അനുവദിച്ചു കൂടെ എന്നു മാത്രമാണ് പറയാനുള്ളത്. ഉപ്പയെ പോലെ കരുതിയ ഒരു മനുഷ്യൻ പറഞ്ഞ വാക്കുകൾ ഇന്നും മറക്കില്ല. ഇതൊക്കെ എടുത്തു ചാട്ടമാണെന്നും നിങ്ങൾക്ക് ആണുങ്ങളുടെ സുഖം കിട്ടാഞ്ഞിട്ടാണെന്നും വരെ പറഞ്ഞു.’– ആദിലയും നൂറയും പറയുന്നു.
നിയമത്തിന്റെ തണലില്‍ ജീവിതം മുന്നോട്ടു പോകുമ്പോഴും എല്ലാം കലങ്ങിത്തെളിയുമന്നും ഞങ്ങളെ ചേർത്തു നിർത്തുമെന്നും പ്രതീക്ഷയില്ല. വെറുതെ വിട്ടു കൂടെ എന്നു മാത്രമാണ് പറയാനുള്ളതെന്നും ആദില പറയുന്നു.
വിഡിയോ കാണാം:
അഭിമുഖത്തിന്റെ പൂർണരൂപം പുതിയ ലക്കം വനിതയിൽ വായിക്കാം