കാവിലെ മൽസരങ്ങൾ ഒന്നൊന്നായി തോൽക്കുന്ന അപ്പുക്കുട്ടൻ നിങ്ങളാണോ? തോൽവികൾ ഏറ്റ് വാങ്ങാൻ ജീവിതം പിന്നെയും ബാക്കിയുള്ള ചന്തു താങ്കളാണോ? എങ്കിൽ ശാസ്ത്രീയമായി തോൽക്കാനുള്ള ട്രിക്കുകൾ കലക്ടർ ബ്രോ പ്രശാന്ത് പറഞ്ഞു തരും. തന്റെ യൂ ട്യൂബ് പേജിലൂടെയാണ് തോൽക്കാനുള്ള ടിപ്സ് സരസമായി പ്രശാന്ത് എൻ പറഞ്ഞു വയ്ക്കുന്നത്. ഏറ്റുവാങ്ങുന്ന പരാജയങ്ങളുടെ പേരിൽ കണ്ണുനീരും കിനാവുമായി കഴിച്ചു കൂട്ടാനുള്ളതല്ല ജീവിതമെന്ന് കലക്ടർ ബ്രോ പറയുന്നു. വിഡിയോ കാണാം ചുവടെ;