ദുബായിലെ മാൾ ഒാഫ് എമിറേറ്റ്സിലെ ഗാലറി ഒാഫ് ലൈറ്റ്സ്. ഡബ്ല്യു ടു ഡബ്ല്യു (വുമൻ ടു വുമൻ) എന്ന കമ്പനിയുടെ കലണ്ടർ ലോഞ്ചിങ്ങിന്റെ ഭാഗമായുള്ള റാംപ് വാക്ക് തകർക്കുകയാണ് അവിെട. കലണ്ടർ ഗേൾസ് ആകാനുള്ള മോഡലുകളെയാണു തിരഞ്ഞെടുക്കുന്നത്. അനിതാ മേനോൻ എന്ന മലയാളിപെൺകുട്ടി ആ വേദിയിൽ ചുവടു വച്ച് വന്നപ്പോൾ പതിവിലും കൂടുതൽ കയ്യടികളുയർന്നു. അപ്പോൾ വേദിക്കു പുറത്ത് കാണികളുെട ഇടയിലിരുന്ന അമ്മ ഉഷാ മേനോന്റെ കണ്ണുകൾ സന്തോഷം കൊണ്ട് നിറയുകയായിരുന്നു...!
‘ഡബ്ല്യു ടു ഡബ്ല്യു’വിന്റെ മേയ് മാസത്തിലെ കലണ്ടർ ഗേൾ ആയി അനിത തിരഞ്ഞെടുക്കപ്പെട്ടപ്പോൾ അെതാരു അതുല്യമായ നേട്ടത്തിന്റെ നിമിഷമായി. ആദ്യമായിട്ടാകും ഡൗൺ സിൻഡ്രം ബാധിച്ച ഒരു മലയാളിപെൺകുട്ടി മോഡലിങ്ങിൽ ശ്രദ്ധേയയാകുന്നത്. ഡൗൺ സിൻഡ്രമുള്ള, മോഡലിങ് രംഗത്ത് പ്രശസ്തരായ വനിതകളുെട വിജയകഥകൾ വിദേശത്തു നിന്ന് കേട്ടിട്ടുണ്ടെങ്കിലും നമ്മുടെ നാട്ടിലെ പെൺകുട്ടി ഇങ്ങനെ പ്രചോദനം പകരുന്ന കഥയിലെ നായികയാകുന്നത് അപൂർവത്തില്‍ അപൂർവം.
ഡൗൺ സിൻഡ്രം എന്ന ജനിതക തകരാറ് ജീവിതത്തിനോടു തോറ്റു പിന്മാറാൻ ഒരിക്കലും അനിതയ്ക്കൊരു കാരണമായില്ല. പകരം, ചുണ്ടിൽ മനോഹരമായൊരു പുഞ്ചിരിയോടെ അനിത തന്റെ സ്വപ്നങ്ങളെയും ഇഷ്ടങ്ങളെയും കയ്യെത്തിപ്പിടിക്കുന്നു. അനിത സോഷ്യൽ മീഡിയയിൽ എഴുതിയതു പോലെ, ‘മൈ എക്സ്ട്രാ ക്രോമസോം േമക്സ് മീ എക്സ്ട്രാ ക്യൂട്ട്...’
കനകനിലാവായ് പാട്ടിന്റെ ‘പൊന്നമ്പിളി’; കാന്റീനിലെ ചേച്ചിക്ക് സോഷ്യൽ മീഡിയയുടെ കയ്യടി; വിഡിയോ
‘ന്യൂജെൻ പിള്ളേരുടെ ശരീരഭാഷ ഇങ്ങനാണ് ഭായ്’; ലോകത്തെ ഭ്രമിപ്പിക്കുന്ന ടാറ്റൂ ഡിസൈനുകൾ കൊച്ചിയിലേക്ക്
ഈ വിജയ കഥ തുടങ്ങുന്നത് പക്ഷേ, ദുബായിലെ ഫാഷൻ ഷോ വേദിയിൽ അല്ല. ഒരുപാട് വർഷങ്ങൾക്കു പിന്നിൽ ഇങ്ങ് കേരളത്തിലാണ്. ഇന്നത്തെ സന്തോഷത്തിന്റെയും അ
ഭിമാനത്തിന്റെയും നിമിഷങ്ങൾക്കു പിന്നിൽ പഴയ കണ്ണുനീരുണ്ട്. വിധിക്കു മുന്നിൽ തോറ്റു പിന്മാറാെത തന്റെ മകളെയും െകാണ്ട് ധൈര്യപൂർവം പോരാടാൻ തയാറായ ഒരമ്മയുെട കരുത്തു കൂടിയുണ്ട്. അവർക്കു പിന്തുണയേകിയ ഭർത്താവിന്റെയും കുടുംബത്തിന്റെയും കൂടി സ്വന്തമാണീ വിജയകഥ.
വിധിയോട് പൊരുതിയ ഒരമ്മ
കോഴിക്കോട് സ്വദേശി, ചാർട്ടേഡ് അക്കൗണ്ടന്റ് രാംദാസിന്റെയും പട്ടാമ്പിക്കാരി ഉഷയുെടയും രണ്ടാമത്തെ മകളാണ് അനിത. മൂത്ത മകൾ അഞ്ജലിക്ക് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല. കുടുംബത്തിൽ ഇതിനു മുൻപ് ഇതുപോലൊരു അസുഖം ആർക്കും നേരിടേണ്ടി വന്നിട്ടുമില്ല. അതുെകാണ്ടു തന്നെ രണ്ടാമത്തെ കുഞ്ഞിന് ജനിതക വൈകല്യം ഉണ്ടെന്നറിഞ്ഞ നിമിഷം നടുക്കത്തോടെ നിന്നു പോയി ഇരുവരും.
‘‘ഭർത്താവിനു സൗദിയിൽ ജോലിയായിരിക്കുന്ന സമയത്താണ് അനിതയെ ഗർഭം ധരിക്കുന്നത്. ആ സമയത്ത് അവിടെ യുദ്ധം നടക്കുകയായിരുന്നു. അതിന്റെ ഫലമായുള്ള എന്തെങ്കിലും വികിരണങ്ങള്‍ മൂലമാണോ മോൾക്ക് ഇങ്ങനെയാരസുഖം വന്നതെന്ന് പിന്നീട് തോന്നി. എന്തായാലും ഗർഭസമയത്തെ പരിശോധനയിൽ ഒരു സൂചനയുമുണ്ടായിരുന്നില്ല.
കണ്ണീർ തോരാതെ ദിവ്യയുടെ വേർപാട്; ടിക് ടോക് ഓർമ്മകൾ പങ്കുവച്ച് മലയാളം ഗ്രൂപ്പിന്റെ ആദരം! (വിഡിയോ)
അമ്മയെ കണ്ടപ്പോൾ ‘ബാപ്പുജി’ വടിയും കളഞ്ഞ് ഓടടാ..ഓട്ടം; ഹൃദയംകീഴടക്കി കുസൃതിക്കുരുന്ന്–വിഡിയോ
ആ അന്ധവിശ്വാസം കളഞ്ഞത് എന്റെ 4 വർഷങ്ങൾ! പ്രേക്ഷകരുടെ നവീൻ തുറന്നു പറയുന്നു ആ രഹസ്യം
ഭാവന കന്നഡയുടെ മരുമകളായിട്ട് ഒരു വർഷം! മടങ്ങി വരവ് കാത്ത് ആരാധകർ
പ്രസവമടുത്തപ്പോൾ ഞാൻ ഭോപ്പാലില്‍ എന്റെ അച്ഛനുമമ്മയും താമസമാക്കുന്നിടത്തേക്കു പോന്നു. ജനിച്ച് അധിക ദിവസമാകുന്നതിനു മുൻപേ കുഞ്ഞിന്റെ ശരീരം മുഴുവൻ നീല നിറം വ്യാപിച്ചു. വേഗം തന്നെ ഒാക്സിജൻ കൊ ടുത്തതിനാൽ രക്ഷപ്പെടുത്താനായി. ആ ദിവസങ്ങളിലാണ് ഡോക്ടർ പറയുന്നത്. േമാൾക്ക് ഡൗൺ സിൻഡ്രമുണ്ടെന്ന്. ‘അവളുെട വളർച്ചാഘട്ടങ്ങൾ വളരെ പതുക്കെ ആയിരിക്കും...’ ആ വാക്കുകൾ കേട്ട് ഞാൻ നടുങ്ങി. എന്തു െകാണ്ട് ഞങ്ങളുെട േമാൾക്കീ വിധി ദൈവം തന്നു എന്നോർത്തു കരഞ്ഞു.
അവളുടെ അസുഖവിവരമറിഞ്ഞ് ഭർത്താവ് സൗദിയിലെ ജോലി രാജിവച്ച് നാട്ടിലേക്കു മടങ്ങി. േകാഴിക്കോട് താമസിക്കുന്ന ആ കാലത്ത് രണ്ടു പേരുടെയും കുടുംബങ്ങൾ നൽകിയ പിന്തുണ വളരെ വലുതായിരുന്നു. േമാൾക്ക് പല തരം അസുഖങ്ങള്‍ വിട്ടൊഴിഞ്ഞില്ല. ആശുപത്രിയിലേക്കുള്ള യാത്രകൾ ഞങ്ങളുെട ദിവസങ്ങളുെട ഭാഗമായി മാറി. േമാൾക്ക് ഡൗൺ സിൻഡ്രമിനു പുറമേ ഹൃദയത്തിന് ആരോഗ്യ പ്രശ്നവുമുണ്ടെന്ന് അങ്ങനെയാണറിയുന്നത്. മൂന്ന് വയസ്സു വരെയേ അവൾക്ക് ആയുസ്സ് കാണൂ... എന്നു പോലും ചില േഡാക്ടര്‍മാര്‍ സൂചിപ്പിച്ചു. എന്തായാലും സാധിക്കുന്ന എല്ലാ ചികിൽസകളും അവൾക്കു നൽകണം, അതായിരുന്നു ഞങ്ങളുെട തീരുമാനം.
േമാൾക്ക് മൂന്ന് വയസ്സ് തികയാറായ സമയം. ഡോക്ടർമാർ പറഞ്ഞിരിക്കുന്ന അവളുെട ആയുസ്സിന്റെ പരിധിയെത്തുകയാണ്. ഒാഗസ്റ്റിലാണ് അവളുെട ബർത്ത്ഡേ. അതോടടുപ്പിച്ച് പെട്ടെന്നവൾക്ക് സുഖമില്ലാതായി. ശരീരം മുഴുവൻ പഴയ പോലെ നീല നിറം വ്യാപിച്ചു. വളരെ ഗുരുതരമായി. കോഴിക്കോട് ചികിത്സിച്ച േഡാക്ടർ ഷാജി തോമസ് പറഞ്ഞു: ‘ഹൃദയത്തിന്റെ തകരാറ് പരിഹരിക്കാനുള്ള ഒാപ്പറേഷൻ ഉടനെ തന്നെ നടത്തിയാേല േമാളെ രക്ഷിക്കാനാവൂ.’
ആ ഒാപ്പറേഷന് 40 ശതമാനമേയുള്ളൂ വിജയ സാധ്യത. പ ക്ഷേ, നടത്തിയില്ലെങ്കിൽ ഒരിക്കലും മോളെ രക്ഷിക്കാനാവില്ല. തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലാണ് ഒാപ്പറേഷൻ നടത്തിയത്. എല്ലാ ദൈവങ്ങളുടെയും മുന്നിൽ ഞങ്ങൾ കണ്ണീരോടെ അപേക്ഷിച്ചു. ഒാപ്പറേഷൻ വിജയകരമായിരുന്നു!
അതോടെ അവൾ അപകടാവസ്ഥ മറി കടന്നു. കോഴിക്കോട് കൂട്ടുകുടുംബത്തിലായിരുന്നു പിന്നീടു താമസം. എല്ലാവരോടും ഇടപഴകി േമാൾ വളർന്നു. ഇങ്ങനെയൊരസുഖമുെണ്ടന്ന വേർതിരിവ് ആരും കാട്ടിയിട്ടില്ല. വളർച്ചാഘട്ടങ്ങൾ അ ൽപം താമസിച്ചു എന്നതൊഴിച്ച് ബാക്കി എല്ലാ കാര്യത്തിലും മറ്റു കുട്ടികളെ പോലെ ആയിരുന്നു അവൾ. പിന്നീട് ഭർത്താവിന് ദുബായിൽ ജോലി കിട്ടിയപ്പോൾ ഞാൻ മക്കളെയും കൂട്ടി ദുബായിലേക്ക് പോയി.
ദുബായ് തന്ന പ്രോൽസാഹനം
ദുബായിലെ സാഹചര്യങ്ങളും ഉയർന്ന അവബോധവും മികച്ച അവസരങ്ങളുമെല്ലാം രോഗാവസ്ഥയുടെ പോരായ്മകൾ മറികടക്കാൻ അനിതയെ ഏറെ സഹായിച്ചിട്ടുണ്ട്. പൊസിറ്റീവായ വ്യക്തിത്വം വളർത്തിയെടുക്കാനും വെല്ലുവിളികളെ നേരിടാനും അവളെ പ്രാപ്തയാക്കിയത് അവിടുത്തെ വിദ്യാഭ്യാസമാണ്. ഞാൻ വീട്ടിൽ ഒരു ഡേ കെയർ ആരംഭിച്ചു. അവിടുത്തെ കുട്ടികളുമായുള്ള ഇടപഴകലും മോളുടെ വികാസത്തിനു സഹായിച്ചു. അക്കാലത്തൊന്നും മോളുെട കാര്യത്തിൽ വീട്ടിൽ ഞങ്ങൾ പ്രത്യേകമായ ശ്രദ്ധയൊന്നും കൊടുത്തിട്ടില്ലെന്നതാണ് സത്യം. മൂത്ത േമാൾ അഞ്ജലിയെപ്പോലെ തന്നെയാണ് അനിതയെയും വളർത്തിയത്.
ഒരു വർഷത്തിനു ശേഷം മോളെ ദുബായിലെ സ്പെഷൽ സ്കൂളിൽ ചേർത്തു. സ്പീച്ച് തെറപ്പിക്ക് കൊണ്ടു പോയി. നിത്യജീവിതത്തിൽ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ തനിയെ ചെയ്യാൻ കുട്ടികളെ പ്രാപ്തരാക്കുകയാണ് അവിടുത്തെ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. ഇംഗ്ലിഷ് ഭാഷ നന്നായി കൈകാര്യം ചെയ്യാനും കംപ്യൂട്ടറും കാൽകുലേറ്ററും ഉപയോഗിക്കാനും മോൾ വൈദഗ്ധ്യം നേടി. കുട്ടി സ്വയം പ്രാപ്തി നേടാൻ അമ്മ എപ്പോഴും കൂടെയിരിക്കാതെ ജോലിക്കു പോകുന്നതാണു നല്ലതെന്നു സ്കൂള്‍ അധികൃതർ പറഞ്ഞതോ ടെ ഞാന്‍ ജോലിക്കും പോയിത്തുടങ്ങി.
അവൾ മുതിർന്നപ്പോൾ പ്രത്യേക പരിശീലനമാണ് സ്കൂളിൽ നൽകിയത്. സ്കൂളിൽ നിന്ന് കുട്ടികളെ വിവിധ ഒാഫിസുകളിൽ സ്പെഷൽ ട്രെയിനിങ്ങിന് അയയ്ക്കും. ഒാഫിസ് റിസപ്ഷനിസ്റ്റ് പോലുള്ള ജോലികൾ ചെയ്യാൻ പരിശീലനം കൊടുക്കും. ആറുമാസം ദുബായിലെ നാലഞ്ച് ഒാഫിസുകളിൽ ജോലി ചെയ്തത് വലിയ മാറ്റമാണ് ഉണ്ടാക്കിയത്.
ഫാഷൻ റാംപിലെ സ്വപ്നങ്ങൾ
ഒരിക്കല്‍ നാട്ടിൽ വന്നപ്പോൾ എന്റെ സഹോദരിയുടെ മകൾ െചയ്ത പോർട്ട്ഫോളിയോ അനിത കണ്ടു. അതോടെ അവൾക്കും അങ്ങനെയൊന്നു ചെയ്യണമെന്ന് മോഹം തോന്നി. ദുബായിൽ വച്ച് കുറേ ഫാഷൻ ഫോട്ടോസ് എടുത്തു. ഗൾഫ് ന്യൂസ് പത്രത്തിന്റെ ഫ്രൈഡേ മാഗസിനു വേണ്ടി മോഡലിങ് ചെയ്തു. പിന്നീടാണ് അവിടുത്തെ ‘വിമൻ ടു വിമൻ’ കമ്പനിയുടെ കലണ്ടർ ഗേൾ ഇവന്റിൽ റാംപ് വാക്ക് നടത്തിയത്. ദുബായിൽ േമാഡലിങ്ങിന് അവൾക്ക് വലിയ പ്രോൽസാഹനവും അവസരങ്ങളും ലഭിച്ചിരുന്നു.
2016ൽ ഞങ്ങൾ പുണെയിലേക്കു വന്ന ശേഷവും അനിത മോഡലിങ്ങിൽ സജീവമാണ്. ദീപാവലി വിളക്കുകൾ (ഡിയ) പെയിന്റ് െചയ്തുണ്ടാക്കുക, അക്രലിക് പെയിന്റിങ്... ഇതെല്ലാം അവൾക്കിഷ്ടമാണ്. ഇവിടുത്തെ ചില എൻജിഒ സംഘടനകളോടു സഹകരിച്ച് സ്പെഷൽ സ്കൂളുകളിലെ കുട്ടികളെ ക്രാഫ്റ്റ് വർക്കുകൾ െചയ്യാൻ പഠിപ്പിക്കുന്നുമുണ്ട്.
കടന്നു പോന്ന വേദനകൾ
മോൾ കുഞ്ഞായിരുന്ന സമയത്ത് നമ്മുെട നാട്ടിൽ വച്ച് വേദനിപ്പിക്കുന്ന പല സന്ദർഭങ്ങളും ഞാൻ നേരിട്ടു. ഇവിെട ‘െമന്റലി റിട്ടാർഡഡ്’ എന്ന ഒറ്റ വാക്കിൽ ഇത്തരം കുട്ടികളെയെല്ലാം മാറ്റി നിർത്തുന്ന സമീപനമാണ്.
ഡോക്ടർമാർ പോലും ഇക്കാര്യത്തിൽ വ്യത്യസ്തരായിരുന്നില്ല. സഹതാപവും ദയനീയതയും നിറഞ്ഞ നോട്ടങ്ങളെ ഞാൻ വെറുത്തിരുന്നു. കൃത്യമായ മാര്‍ഗനിര്‍ദ്ദേശം തരാൻ ഒ രാളും മുന്നിലുണ്ടായിരുന്നില്ല. ഇപ്പോൾ പക്ഷേ, ആളുകൾക്കിടയിൽ അവബോധം കൂടിയിട്ടുണ്ട്. ഇന്റർനെറ്റിലൂടെ എല്ലാ വിവരങ്ങളും ലഭ്യമാണ്. അനുഭവങ്ങൾ പങ്കിടാനും അവസരമുണ്ട്. ഇപ്പോൾ ഇത്തരം കുട്ടികൾക്കും സമൂഹത്തിൽ അവരുടേതായ ഇടം കിട്ടുന്നുണ്ട്.
ദുബായിലെ ചുറ്റുപാടുകളും പ്രോൽസാഹനകരമായിരുന്നു. ആർട്ട് ആൻഡ് ക്രാഫ്റ്റ് വർക്കിൽ േമാൾക്ക് കഴിവുെണ്ടന്നറിഞ്ഞപ്പോൾ ആ കഴിവ് വളർത്താൻ അവിടുത്തെ പഠനം ഏറെ സഹായിച്ചു. ജീവിതത്തിൽ എല്ലാവർക്കും പരിമിതികളെ മറികടക്കാനും സ്വന്തം കഴിവുകളെ പ്രതിഫലിപ്പിച്ച് അംഗീകാരം നേടാനും സമൂഹം കൂടി പിന്തുണയേകുന്നു അവിടെ... ഇപ്പോൾ നമ്മുെട നാടും ഒരുപാട് മാറി വരുന്നു.
മോൾക്ക് 25 വയസ്സായി. ഒരു പെൺകുട്ടിയുെട അമ്മയെന്ന നിലയിൽ ചില സമയത്ത് എന്റെ മനസ്സ് ഒന്നിടറാറുണ്ട്. അവളുെട കസിൻസിന്റെയെല്ലാം കല്യാണം കഴിഞ്ഞു. ഞങ്ങളുടെ മൂത്ത മകൾ വിവാഹിതയും അമ്മയും ആയി. അനിതയ്ക്ക് ഈ അസുഖമില്ലായിരുന്നെങ്കിൽ ഇപ്പോൾ കല്യാണം കഴിയുമായിരുന്നല്ലോ എന്നൊക്കെ വിചാരിച്ചു പോകും.
സാധാരണയുള്ള എല്ലാ കാര്യങ്ങളും മോൾ തനിയെ ചെയ്യും. ഡ്രൈവിങ് ലൈസൻസ് എടുക്കണമെന്ന് അവൾ ആഗ്രഹം പറഞ്ഞപ്പോൾ ഞാൻ പറഞ്ഞു: ‘മോൾക്കു വണ്ടിയോടിക്കാനാവാത്ത ഒരു ചെറിയ പ്രശന്ം ഉണ്ട്. അതു െകാണ്ടു െെലസന്‍സ് കിട്ടില്ല. മോള്‍ക്ക് മറ്റ് എന്തൊക്കെ കഴിവുകളുണ്ട്, അതിന്‍റെ സന്തോഷമല്ലേ വലുത്...’ അവള്‍ അത് ഉള്‍ക്കൊണ്ടു. ഇഷ്ടമുള്ള കാര്യങ്ങളിലൂെടയെല്ലാം സന്തോഷം കണ്ടെത്തുകയാണ് അനിത ഇപ്പോൾ. ഫാഷൻ ചുവടുകളിലൂടെ, ദീപാവലി വിളക്കുകളിലൂടെ, പെയിന്റിങ്ങുകളിലൂെട അവൾ തന്റെ സ്വപ്നങ്ങൾക്ക് നിറം കൊടുക്കുകയാണ്. ആ നിറങ്ങൾ കാണുമ്പോൾ ഞാനും സന്തോഷിക്കുന്നു.’’