Saturday 30 October 2021 02:43 PM IST

‘എക്സ്ട്രാ ഓർഡിനറി ആണെങ്കിൽ മാത്രമേ മാതാപിതാക്കളെ അംഗീകരിക്കൂ എന്നാണോ?’: ‘ഹോം’ പോലെയാണോ വീട്?

Rakhy Raz

Sub Editor

home-veedu അതുൽ, പ്രശാന്ത് ഗോപാലകൃഷ്ണൻ, അനുജ്, രമ്യ

‘എക്സ്ട്രാ ഓർഡിനറി ആണെങ്കിൽ മാത്രമേ മാതാപിതാക്കളെ അംഗീകരിക്കൂ എന്നാണോ?’: ‘ഹോം’ പോലെയാണോ വീട്?

എടാ ആ ഗെയിറ്റ് തൊറന്നേ...’

‘അതേ... തൊറക്ക്... എനിക്ക്...’

ചാള്‍സ് മുഴുവനാക്കുന്നതിനു മുന്‍പേ ചേട്ടന്‍ ആന്‍റണിയുെട ശബ്ദം ഉയര്‍ന്നു.

‘എടാ... ഗെയിറ്റ് തൊറക്ക്. ഇതെന്താണിത്...’

‘മേലുവേദന’... എന്നു പറഞ്ഞ് ചാള്‍സ് ഒഴിയാന്‍ ശ്രമിച്ചപ്പോള്‍ അമ്മ കുട്ടിയമ്മ ഇടപെട്ടു.

‘േപായി ഗെയിറ്റ് തുറന്നേ...’

‘എനിക്കു വയ്യ.... ആെരങ്കിലും തുറക്ക്...’ വീണ്ടും ചാള്‍സ് അലസനായി. അപ്പോള്‍ പിന്‍സീറ്റില്‍ നിന്ന് അച്ഛന്‍ ഒലിവര്‍ട്വിസ്റ്റ് പതിയെ പുറത്തിറങ്ങി, ‘ങാ... ഞാന്‍ തുറക്കാം...’ എന്നു പറഞ്ഞ്.

ഹോം സിനിമ കണ്ടപ്പോള്‍ പലര്‍ക്കും സംശയം, ‘ഈ സിനിമ എന്നെ ഉദ്ദേശിച്ചാണോ?’ ആന കുത്താ ൻ വന്നാലും അറിയാതെ മൊബൈലുമായി ധ്യാനിച്ചിരിക്കുന്ന മക്കളേയും അടുക്കളയില്‍ പെടാപ്പാടു െപടുന്ന അമ്മയേയും സ്മാര്‍ട്േഫാണിെന്‍റ എബിസിഡി അറിയാത്ത അച്ഛനേയും ഒക്കെ കണ്ടതോെട പലരും പറഞ്ഞു, ‘ഇത് എന്നെ ഉദ്ദേശിച്ചാണ്, എന്നെ മാത്രം ഉദ്ദേശിച്ചാണ്...’

എല്ലാ വീടും ഇങ്ങനെ തന്നെയാണോ? അച്ഛ നോ അമ്മയോ ഗെയിറ്റ് തുറക്കാന്‍ പറഞ്ഞാല്‍ അ തനുസരിക്കാനല്ലേ മകനെ ശീലിപ്പിക്കേണ്ടത്. ജീവിതത്തിെന്‍റ നല്ലൊരു ഭാഗം കുടുംബം ഭദ്രമാക്കാന്‍ ജോലി െചയ്തു തളര്‍ന്ന അമ്മയെ റിട്ടയര്‍മെന്‍റിലെങ്കിലും അടുക്കളയില്‍ ഇട്ടു പണിയിപ്പിക്കാതെ അ ല്‍പം ആശ്വാസം കൊടുക്കേണ്ടെ. മക്കള്‍ വളര്‍ന്ന് ഏതു െകാമ്പത്തെത്തിയാലും അവരുെട പരിഹാസവും അപമാനവും ഏറ്റു വാങ്ങണോ അച്ഛന്‍. െസന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് െെസക്യാട്രിയിലെ മനോരോഗവിദഗ്ദ്ധന്‍ ഡോ. തോമസ് റാഹേല്‍ മത്തായി േചാദിക്കും േപാലെ, ‘ഒാരോ വ്യക്തിക്കും അവരായി നില്‍ക്കാനുള്ള സ്പേസും ഒാട്ടോണമിയും ലഭിക്കുന്നില്ലെങ്കില്‍, ആ വീട്ടില്‍ പിന്നെ സ്നേഹമുണ്ട് എന്നു പറയുന്നതില്‍ എന്തു േതങ്ങയാണുള്ളത്.’

സ്വന്തം വീട്ടില്‍ ആരാലും മനസ്സിലാക്കപ്പെടാതെ ജീവിക്കുന്ന ഒരച്ഛന്‍റെ വേദന കുേറപേരുടെയെങ്കിലും കണ്ണു തുറപ്പിച്ചിട്ടുണ്ടാകാം. മൊബൈൽതുരുത്തുകളില്‍ വീണു കിടക്കുന്നവര്‍ അത് അഡിക്ഷനാണെന്നു തിരിച്ചറിയുന്നുമുണ്ടാകാം. ‘േഹാം’ പോലെയാണോ നമ്മുെട വീടുകളും? അപ്പച്ചനും ഒലിവ ർ ട്വിസ്റ്റും കുട്ടിയമ്മയും ആന്റണിയും ചാൾസും അ വിടെയുണ്ടോ? വനിതയുെട അന്വേഷണം.

വിഷയത്തിന് അധിക പ്രാധാന്യം

പ്രശാന്ത് ഗോപാലകൃഷ്ണനും രമ്യയും കുടുംബവും

ദുബായ്

‘‘കുട്ടികൾ ഇൻസ്റ്റഗ്രാമിനും ഫെയ്സ്ബുക്കിനും സ്മാർട് ഫോൺ ഉപയോഗത്തിനും അടിമകളാകുന്ന സാഹചര്യം നിയന്ത്രണാതീതമാകുന്നു എന്ന് തോന്നുന്നില്ല. കാരണം ഇന്ന് അച്ഛനമ്മമാർക്ക് അതിന്റെ ദോഷവശം അറിയാം. മിക്ക അച്ഛനമ്മമാരും മക്കളുടെ കാര്യത്തിൽ ശ്രദ്ധ ചെലുത്തുന്നുമുണ്ട്.’’ പ്രശാന്ത് ഗോപാലകൃഷ്ണനും രമ്യയും പറയുന്നു. ദുബായ്‌യിൽ മാരിടൈം കമ്പനി ആയ എൽകോം ഇന്റർനാഷനലിൽ ജനറൽ മാനേജർ ആണ് പ്രശാന്ത്. രമ്യ ഐടി എൻജിനീയർ ആയി ജോലി ചെയ്യുന്നു. മക്കൾ അതുൽ പ്ലസ് വണും അനുജ് അഞ്ചാം ക്ലാസും.

‘‘ഫോണിന് മോശം വശം മാത്രമല്ല നല്ല വശവും ഉണ്ടല്ലോ. ശ്രീനാഥ് ഭാസി അവതരിപ്പിച്ച കഥാപാത്രത്തിന്റെ മനസ്സ് തുറക്കൽ മറ്റുള്ളവരിലേക്ക് എത്തുന്നത് ഫോൺ വഴിയാണ്.

വിയോജിപ്പ് തോന്നിയത് കുട്ടികൾ അവരുടെ മാതാപിതാക്കളെ അംഗീകരിക്കണമെങ്കിൽ എക്സ്ട്രാ ഓർഡിനറിയായി എന്തെങ്കിലും അവർ ചെയ്തിരിക്കണം എന്ന തെറ്റായ സന്ദേശത്തോടാണ്. ഒട്ടും അസാധാരണമല്ലാത്ത അനേകം കാര്യങ്ങൾ ഓരോ അച്ഛനും അമ്മയും മക്കൾക്ക് വേണ്ടി ചെയ്യുന്നുണ്ട്. അതിന്റെ പ്രാധാന്യത്തെക്കുറിച്ച് മക്കൾ മനസ്സിലാക്കേണ്ടതാണ്.’’

‘‘സ്മാർട് ഫോൺ പ്രായമായവർക്ക് പഠിപ്പിച്ചു കൊടുക്കാതിരിക്കാൻ ഇന്നത്തെക്കാലത്ത് സാധിക്കില്ല. അത് ക്ഷമയോടെ ചെയ്യുകയും വേണം. ദൂരെയുള്ളവർ മാത്രമല്ല, നാട്ടിലുള്ളവർക്കും ഏറ്റവും സേഫ് ആയി പരസ്പരം കാണു കയും സംസാരിക്കുകയും കോവിഡ് കാലത്ത് സാധിക്കുന്നത് സ്മാർട് ഫോണിലൂടെ ആണല്ലോ.’’ എന്ന് രമ്യ.

‘‘അതുലും അനുജും മുത്തച്ഛനും മുത്തശ്ശിയൂമായി സംസാരിക്കുന്നത് വാട്സാപ്പ് വിഡിയോ കോളിലൂടെയാണ്. മിക്കവാറും കണ്ടു സംസാരിക്കുന്നതു കൊണ്ട് അവർക്ക് നല്ല അടുപ്പമുണ്ട്. എന്നും പരസ്പരം കാര്യങ്ങൾ അറിയാനും പങ്കുവയ്ക്കാനും കഴിയുന്നുണ്ട്.

സംശയം തീർക്കുന്നത് മക്കൾ

പ്രേം മധുസൂദനനും സ്മിതയും കുടുംബവും

ചേർത്തല

‘‘ സ്മാർട് ഫോൺ ഉപയോഗത്തിൽ എന്റെ അമ്മ വിജയമ്മയ്ക്ക് സംശയങ്ങൾ ഏറെയാണ്. അത് തീർത്തു കൊടുക്കുന്നതാകട്ടേ മകൾ ദേവിപ്രിയയും മകൻ പ്രണവും. മക ൾ ഡിഗ്രിക്കും മകൻ പത്താം ക്ലാസിലും ആയി. സ്വാഭാവികമായും സ്മാർട് ഫോണിനെക്കുറിച്ച് അവർക്ക് മികച്ച അ റിവുണ്ട്.’’ എന്ന് കൺസ്ട്രക്ഷൻ കൺസൽറ്റന്റായ പ്രേം മധുസൂദനൻ.

‘‘മാറിയ കാലത്തിൽ മാറ്റേണ്ടത് ‘നമ്മുടെ കാലം കഴിഞ്ഞു’ എന്ന ചിന്ത തന്നെയാണ്. അപമാനത്തിലും നെഞ്ചി ൽ തീയടക്കി മക്കൾക്കായി ചിരിക്കുന്ന നിരവധി അച്ഛനമ്മമാരെ കണ്ടിരിക്കുന്നു. അതിന്റെ ആവശ്യമില്ല എന്നാണ് തോന്നുന്നത്

പൊതുവേ അച്ഛനമ്മമാർ മക്കളേയും അവരുടെ നേട്ടങ്ങളേയും പറ്റി പുകഴ്ത്തി പറയുന്നവരായിരിക്കും. അതിനോടൊപ്പം സ്വന്തം കഴിവുകളെക്കുറിച്ചും അവർ ചിന്തിക്കുകയും സ്വയം സമർഥരായിരിക്കാൻ പ്രയത്നിക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്.

മക്കളോട് സംസാരിക്കാൻ മാതാപിതാക്കൾക്ക് അനുവാദം ചോദിച്ചു നിൽക്കേണ്ടി വരുന്ന അവസ്ഥ ഉണ്ടെങ്കി ൽ അത് യുവതലമുറയുടെ മാറുന്ന സമീപനത്തിന്റെ നേർചിത്രമാണ്. മക്കളെ വളർത്തിയെടുക്കുമ്പോൾ അവരുടെ സമീപനം നല്ലതാക്കി മാറ്റുന്നതിൽ കൂടി മാതാപിതാക്കൾ പങ്കുവഹിക്കേണ്ടതാണ്. ‘സ്നേഹം ഉണ്ട്. പക്ഷേ, പ്രകടിപ്പിക്കില്ല’ എന്ന രീതി കുട്ടികൾ അച്ഛനമ്മമാരിൽ നിന്നായിരിക്കും പഠിക്കുന്നത്. സിനിമയിലെ സ്നേഹമുള്ള അച്ഛന് പരുഷമായി പെരുമാറുന്ന മകനാണുള്ളത്. അങ്ങനെ സാധാരണ നിലയിൽ വരില്ല. എന്റെ മക്കളോട് ഞാൻ നല്ല പെരുമാറ്റത്തെക്കുറിച്ച് സംസാരിക്കാറുണ്ട്. അവരോട് നന്നായി പെരുമാറാറും ഉണ്ട്.’’ പ്രേം നയം വ്യക്തമാക്കി

‘‘ഭർത്താവ് പരിഹസിക്കപ്പെടുകയോ മകൻ പ്രതികരിക്കാതിരിക്കുകയോ ഒക്കെ ചെയ്യുമ്പോൾ പല അമ്മമാരും കുട്ടിയമ്മയെപ്പോലെ ശക്തമായി അതു പറയാറുണ്ട്.’’ എ ന്ന് സ്മിത.

‘‘കുട്ടികളുടെ ഇന്റർനെറ്റ് ഉപയോഗത്തിന് ഞങ്ങൾ ലിമിറ്റ് വയ്ക്കാറില്ല. കുടുംബാംഗങ്ങൾ തമ്മിൽ അടുപ്പമുണ്ടെങ്കിൽ കുട്ടികളെ സംശയത്തിന്റെ മുൾമുനയിൽ നിർത്തേണ്ട ആവശ്യമില്ല. അവർ തന്നെ നെറ്റ് ഉപയോഗം എവിടെ നിർത്തണമെന്നു തിരിച്ചറിഞ്ഞ് സ്വയം നിയന്ത്രിച്ചുകൊള്ളും.’

home-veedu-2 പ്രേം മധുസൂദനൻ, ദേവി പ്രിയ, വിജയമ്മ, പ്രണവ്, സ്മിത