Wednesday 12 September 2018 02:49 PM IST : By സ്വന്തം ലേഖകൻ

പൂർണ നഗ്നയാണ് എന്നാൽ അശ്ലീലമെന്ന് ആരും പറയില്ല! ഈ നഗ്നയോഗി ഇൻസ്റ്റാഗ്രാമിൽ സൂപ്പർഹിറ്റ്

yogi1

പൂർണ നഗ്നയായി നിന്ന് ഒരു സ്ത്രീ യോഗ ചെയ്യുന്നു, എങ്കിലും എല്ലാവരും പറയുന്നു‘ഇതിൽ എന്ത് വൃത്തികേട്, ഇത് അശ്ലീലമാണെന്ന് പറയാൻ കഴിയില്ല’ എന്ന്. ഇൻസ്റ്റാഗ്രാമിൽ സൂപ്പർഹിറ്റ് ആയ നഗ്നയോഗിയുടെ ചിത്രങ്ങൾ ശ്രദ്ധേയമാകുന്നത് ഇങ്ങനെയാണ്. നഗ്നയോഗി എന്ന പേരിൽ 2015 ൽ ഇൻസ്റ്റാഗ്രാമിൽ തുടങ്ങിയ ഈ അക്കൗണ്ടിൽ പൂർണ നഗ്നയായി നിന്ന് യോഗ ചെയ്യുന്ന ഒരു സ്ത്രീയാണുള്ളത്. 6,72000 ഫോളോവേഴ്‌സാണ് ഈ അക്കൗണ്ടിനിതുവരെ ഉള്ളത്. മനോഹരമായി യോഗ പോസുകൾ ചെയ്യുന്ന അവർ എന്നാൽ തന്റെ മുഖമോ സ്വകാര്യ ശരീര ഭാഗങ്ങളോ ഒന്നും അനാവശ്യമായി പുറത്തുകാണിക്കുന്നുമില്ല.

ശരീരത്തെ പ്രണയിക്കാന്‍ പഠിക്കൂ, അതിലൂടെ പ്രകൃതിയോടും ജീവിതത്തോടും ഇണങ്ങൂ എന്ന സന്ദേശമാണ് മിക്ക പോസ്റ്റുകളും പറയുന്നത്.

yogi4

ന്യൂഡ് ഫോട്ടോഗ്രഫിയുടെ കാറ്റഗറിയിലേക്ക് വെറുതെ തള്ളിക്കളയാനാകില്ല ഈ ചിത്രങ്ങളെ.

yogi2

വളരെ പ്രൊഫഷണൽ ആയി യോഗ അഭ്യസിക്കുന്ന ഇവർ കഠിന പരിശ്രമങ്ങൾ കൊണ്ട് മാത്രം നേടിയെടുത്ത യോഗ അഭ്യാസമാണിതെന്ന് ചിത്രങ്ങൾ വെളിവാക്കുന്നു.

yogi5

പ്രചോദനമേകുന്ന അടിക്കുറിപ്പുകളും ചേര്‍ത്താണ് നഗ്നയോഗി തന്റെ ഫോട്ടോകള്‍ പോസ്റ്റ് ചെയ്തത്.

yogi6

പ്രകൃതിയോട് ചേര്‍ന്ന് നില്‍ക്കുന്ന യോഗാ പോസുകളാണ് എല്ലാം. നിരവധി പേരാണ് ഈ യോഗാ അഭ്യാസത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ടിരിക്കുന്നത്.

ഇത്തരത്തിലുള്ള ചിത്രങ്ങൾ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുന്നതിനും കാരണമെന്താണെന്നും വ്യക്തമാക്കിയിട്ടുണ്ട്.

yogi3

' ഇതിലൊക്കെ കേവലം ഫോട്ടോകള്‍ക്ക് അപ്പുറമുള്ള ചിലതുണ്ട്. ശരീരവുമായി മനസ്സിന് താദാത്മ്യം പ്രാപിക്കാനുള്ള സ്വാഭാവിക വഴിയാണ് ഇത്. തികച്ചും നല്ല ഊര്‍ജം നമുക്ക് പ്രാപ്തമാക്കുന്ന ഒന്ന്. '