പിസിഒഡിയും പിസിഒസും... സ്ത്രീകളുടെ ജീവിതത്തിലെ ഏറെ ബുദ്ധിമുട്ടേറിയ രണ്ട് അധ്യായങ്ങൾ. 14 വയസുമുതൽ 45 വയസുവരെയുള്ള പല സ്ത്രീകളും പിസിഒഡിയുടെ കഷ്ടപ്പാടുകൾ പേറുന്നുണ്ട്. ഏറെ ബുദ്ധിമുട്ടിക്കുന്ന പിസിഒഡിക്ക് ഫലപ്രദമായ പ്രതിവിധികൾ നിർദ്ദേശിക്കുകയാണ് ലക്ഷ്മി നായർ. ശരീരസൗന്ദര്യവും ആരോഗ്യവും ഒരുപോലെ നിലിനിർത്തി പിസിഒഡിയേയും പിസിഒസിനേയും എങ്ങനെ നിയന്ത്രിക്കാമെന്നാണ് ലക്ഷ്മി നായർ പറയുന്നത്.
കഴുത്തിലെ കറുപ്പ്, ക്രമം തെറ്റിയുള്ള ആർത്തവം, അമിത വണ്ണം എന്നിവയാണ് പിസിഒഡിയുടെ ലക്ഷണങ്ങളും അനന്തരഫലങ്ങളും. ഈ പ്രശ്നങ്ങളെ പ്രതിരോധിക്കാൻ ഉതകുന്ന തരത്തിലുള്ള ഡയറ്റാണ് ലക്ഷ്മി നായർ നിർദ്ദേശിക്കുന്നത്. പിസിഒഡി പ്രശ്നങ്ങൾ അലട്ടുന്നവർക്ക് ഏതൊക്കെ ഭക്ഷണങ്ങൾ സ്വീകരിക്കാം ഏതൊക്കെ ഒഴിവാക്കണം എന്ന് കൃത്യമായി വിഡിയോയിലൂടെ പറഞ്ഞു തരുന്നുണ്ട്.
വിഡിയോ കാണാം: