Tuesday 17 April 2018 02:03 PM IST

വീട്ടിലിരുന്നു പഠിച്ചു ബോറടിച്ചപ്പോള്‍ പട്ടണത്തിലൊന്നു കറങ്ങാന്‍ പോയി; അങ്ങനെ ലിസ്ബത്ത് മാർട്ടിൻ വനിതയുടെ കവർഗേളായി!

Rakhy Raz

Sub Editor

lis2 ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

വീട്ടിലിരുന്നു പഠിച്ചു ബോറടിച്ചപ്പോള്‍ ലിസ്ബത്ത് മാർട്ടിൻ അമ്മയേയും കൂട്ടി പട്ടണത്തിലൊന്നു കറങ്ങാന്‍ പോയി. അതിനിടയില്‍ സ്ഥിരം വാങ്ങുന്ന കടയില്‍ നിന്ന് ‘വനിത’യും വാങ്ങി. ബാക്കി കഥ ഈ ‘വനിത’യുടെ കവർ പേജിൽ നിങ്ങൾ കണ്ടു കഴിഞ്ഞു. പതിമൂവായിരത്തോളം സുന്ദരിമാർ പങ്കെടുത്ത കവര്‍േഗള്‍ മത്സരത്തിലൂടെയാണ് ലിസ്ബത്ത് വനിതയുടെ മുഖസൗന്ദര്യമായി മാറിയത്.

‘‘മലയാളത്തിന്‍റെ യുവതാരനിര മുഴുവനും നിറഞ്ഞ ഒരു വന്‍ സദസ്സിനു മുന്നില്‍ നിന്ന് സൗന്ദര്യപട്ടം ഏറ്റുവാങ്ങുന്നത് സ്വപ്നത്തിൽ പോലും ഞാൻ കണ്ടിരുന്നില്ല...’’ ലിസ്ബത്ത് പറയുന്നു. തിരുവനന്തപുരത്തു നടന്ന വനിത ഫിലിം അവാര്‍ഡ്സ് വേദിയിൽ വച്ച്, വനിതയുെട മുൻ കവര്‍ േഗളും സിനിമാതാരവുമായ പ്രയാഗാ മാര്‍ട്ടിന്‍ അണിയിച്ച ക്രൗണില്‍ ലിസ്ബത്ത് കൂടുതല്‍ സുന്ദരിയായി തിളങ്ങി. വിസ്മയം വിട്ടുമാറാത്ത കണ്ണുകളോടെ ലിസ്ബത്ത് മാസങ്ങള്‍ക്കു മുന്‍പുള്ള ഒരു പകലിനെക്കുറിച്ച് ഒാര്‍ത്തു.

lis4

കഥ ഡീറ്റെയിലായിട്ടു പറഞ്ഞാൽ, കൂട്ടുകാർ ലിസ് എന്ന് വിളിക്കുന്ന അത്യാവശ്യം പഠിപ്പിസ്റ്റായ ലിസ്ബത്ത് പരീക്ഷാത്തിരക്കിനിടയിലൊരു ദിവസം  അമ്മയുടെ കൂടെ ഒന്നു ചുറ്റാൻ പോകാം എന്ന് തീരുമാനിക്കുന്നു. പഠനത്തിനിടയിൽ മകൾക്കൊരു വിശ്രമമാകുമല്ലോ എന്നോര്‍ത്ത് അമ്മയും ആ െഎഡിയയ്ക്ക് സമ്മതം മൂളി.

‘‘വനിത വാങ്ങി വീട്ടിലെത്തിയപ്പോഴാണ് കവർഗേൾ കോൺടെസ്റ്റിന്റെ എൻട്രി ശ്രദ്ധയിൽ പെട്ടത്.’’ ലിസ് ഒാര്‍ക്കുന്നു. ‘‘പതിനാറ് തികഞ്ഞാൽ ആരാണു വനിതയുടെ കവർ ഗേളാകാന്‍ ആഗ്രഹിക്കാത്തത്. ‘അൽപം മെലിഞ്ഞിട്ടാണെങ്കിലെന്താ നീയൊരു സുന്ദരിക്കുട്ടിയല്ലേ..’ എന്നു മനസ്സ് പറഞ്ഞു. ഉടൻ െെകയിലിരുന്ന ഫോട്ടോകളിലൂെട ഒരോട്ട പ്രദക്ഷിണം നടത്തി ഒന്നു രണ്ടെണ്ണം തിരഞ്ഞെടുത്ത് ഫോട്ടോ ക്വീൻ കോൺടെസ്റ്റിനും കവർ ഗേൾ കോൺടെസ്റ്റിനും അയച്ചു.

lis3

ഫോട്ടോ ക്വീനിന് സെലക്റ്റ് ആയി വനിതയിൽ ഫോട്ടോ പ്രസിദ്ധീകരിച്ചു വരികയും ചെയ്തു. ഓ... ഇനി കവർ ഗേൾ ആകാൻ സാധ്യതയില്ല എന്ന് കരുതിയിരിക്കുമ്പോഴാണ് അടുത്ത സര്‍െെപ്രസ്. ഒരു പരിചയവുമില്ലാത്ത ഒരാള്‍ ഇൻസ്റ്റാഗ്രാമിലൂടെ  കൺഗ്രാറ്റ്സ്  അറിയിക്കുന്നു. ‘എന്തിനാണ്’ എന്നു ചോദിച്ചപ്പോഴുള്ള  മറുപടി േകട്ടു ഞാന്‍ െഞട്ടി. കവർഗേൾ മത്സരത്തിന്‍റെ ആദ്യ നൂറുപേരില്‍ ഞാന്‍ ഉണ്ടെന്നും അതിന്‍റെ ലിസ്റ്റ് ഒാണ്‍െെലനില്‍ കണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആ സുഹൃത്തിനും സപ്പോർട്ട് ചെയ്ത, എനിക്കായി വോട്ട് ചെയ്ത എല്ലാ സുഹൃത്തുക്കൾക്കും ഞാനിപ്പോൾ നന്ദി പറയുകയാണ്. നൂറിലെത്തിയ സന്തോഷം എനിക്കു ചെറുതായിരുന്നില്ല. പക്ഷേ, ആ നൂറിൽ നിന്ന് ഒന്നിലേക്കെത്തുന്നത് ആലോചിച്ചതേയില്ല. ഓരോ നിമിഷവും നെഞ്ചിടിപ്പ് കൂട്ടി അറിയിപ്പുകളെത്തി. നൂറിൽ നിന്നു പതിനാറിൽ, പതിനാറിൽ നിന്നു പത്തിൽ. ഒടുവില്‍ അവസാന മൂന്നു പേരില്‍ ഒരാള്‍...’’ ലിസ്സിന് അതിശയം ഇനിയും തീർന്നിട്ടില്ല.

അവസാന റൗണ്ടിലെത്തിയ 10 പേരില്‍ നിന്ന് മൂന്നു പേരേയും അതിൽ നിന്നു വനിത കവര്‍േഗളിനെയും തിരഞ്ഞെടുത്തത് സിനിമാതാരം ജയസൂര്യയാണ്. ‘‘ഒരു മോഡേൺ ഫാഷൻ ഗേളിനുള്ള ഔട്ട്ലുക്കാണ് ലിസ്ബത്തില്‍ ഞാന്‍ കാണുന്ന ഏറ്റവും വലിയ പ്രത്യേകത. പിന്നെ, െചറുപ്പത്തിന്‍റെ ചുറുചുറുക്കും.’’ ജയസൂര്യ പറയുന്നു.

കൂടുതൽ വിശേഷങ്ങൾ ഈ ലക്കം 'വനിത'യിൽ വായിക്കാം