Tuesday 20 November 2018 11:54 AM IST : By സ്വന്തം ലേഖകൻ

ആർത്തവം ആണിന്റെ കണ്ണിലൂടെ! സെന്റ് തെരേസാസ് കോളജിലെ പെൺകുട്ടികൾക്കിടയിൽ നിന്നുകൊണ്ട് യുവാവിന്റെ പ്രസംഗം

annakutty-rj

ആർത്തവത്തെക്കുറിച്ചു സംസാരിക്കാൻ ഇപ്പോഴും പെൺകുട്ടികൾക്ക് ഭയമാണ്. അപ്പോഴാണ് ആണൊരുത്തൻ സെന്റ് തെരേസാസ് കോളജിൽ പെൺകുട്ടികളുടെ നടുവിൽ നിന്ന് അമ്മ പറഞ്ഞു കൊടുത്തു ലഭിച്ചിട്ടുള്ള ആർത്തവത്തെക്കുറിച്ചുള്ള ധാരണകൾ വിവരിക്കുന്നത്. മോട്ടിവേഷണൽ സ്പീക്കർ കൂടിയായ ജോസഫ് അന്നക്കുട്ടി ജോസ് എന്ന യുവാവിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ അക്ഷരാർഥത്തിൽ വൈറലായിരിക്കുകയാണ്. മുൻപ് ലൈംഗികതയെ കുറിച്ച്ും ലിംഗ സമത്വത്തെ കുറിച്ചും ജോസഫിന്റെ വാക്കുകള്‍ അദ്ദേഹത്തിന് നിരവധി ആരാധകരെ സമ്മാനിച്ചിരുന്നു.

സെന്റ് തെരാസാസ് കോളജിലെ 'സ്റ്റെയ്ൻ ദ സിഗ്മ' എന്ന പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ടായിരുന്നു റേഡിയോ ജോക്കിയും മോട്ടിവേഷണൽ സ്പീക്കറുമായ ജോസഫിന്റെ പ്രസംഗം. തന്റെ അമ്മയിൽ നിന്നു കിട്ടിയ കാര്യങ്ങളാണ് ജോസഫ് സരസമായി കുട്ടികളുടെ മുൻപിൽ അവതരിപ്പിച്ചത്. ‘സ്ത്രീകളെ പറ്റി മസാല കഥകൾ കേട്ടല്ല മനസിലാക്കേണ്ടതെന്നു അമ്മ പറയാറുണ്ടായിരുന്നു. കൗമാര പ്രായം മുതൽ സ്ത്രീകളുടെ പൊക്കിൾ കൊടി സെക്സ് സിമ്പലായി കാണുന്നവർ ഓരോ മക്കൾക്കും അമ്മയുടെ പൊക്കിൾ കൊടിയുമായുളള ബന്ധം മറന്നു പോകരുതെന്ന് ജോസഫ് ചൂണ്ടിക്കാട്ടുന്നു.

അമ്മയാകാൻ പെൺകുട്ടികളെ പ്രകൃതി തന്നെ ഒരുക്കുന്നതിന്റെ ഭാഗമാണ് ആർത്തവം. മറ്റുളളവരിൽ നിന്നും ആർത്തവത്തെ സൗകര്യപൂർവ്വം മറച്ചു പിടിക്കുന്നവരാണ് പല സ്ത്രീകളും. ആർത്തവത്തെ മറച്ചു പിടിക്കുകയല്ല വേണ്ടതെന്നും ഇതേപ്പറ്റി തുറന്നു സംസാരിക്കാൻ സ്ത്രീകൾ തയ്യാറാകുകയാണ് വേണ്ടതെന്നും ജോസഫ് പറയുന്നു. ജോസഫ് പോസ്റ്റ് ചെയ്ത വിഡിയോ ചുവടെ;