Saturday 05 December 2020 11:03 AM IST : By സ്വന്തം ലേഖകൻ

നല്ലത് തെരഞ്ഞെടുക്കാൻ ‘നമ്മുടെ വോട്ട്’: ഇലക്ഷൻ കാലത്ത് വേറിട്ട സന്ദേശവുമായി ഓക്സിജൻ: വിഡിയോ

oxyelection-new

നല്ലത് തെരഞ്ഞെടുക്കാൻ നമ്മുടെ വോട്ട്! സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിന്റെ പ്രാധാന്യം വിളിച്ചോതി ‘ഓക്സിജൻ ദി ഡിജിറ്റൽ ഷോപ്പ്.’ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ ആവേശം നാടൊട്ടുക്കും നിറഞ്ഞു നിൽക്കുമ്പോഴാണ് ഓക്സിജൻ വേറിട്ട ക്യാമ്പയിനുമായി എത്തുന്നത്.

കേവലമെന്നു കരുതുന്ന ഒരു വോട്ടിനു പോലും ജനാധിപത്യ പ്രക്രിയയിൽ എത്രത്തോളം പ്രാധാന്യമുണ്ടെന്ന് 44 സെക്കന്റ് ദൈർഘ്യമുള്ള വിഡിയോയിലൂടെ അടിവരയിട്ടു പറയുന്നു. ഒരാൾ മാത്രം വോട്ട് ചെയ്യുന്നത് കൊണ്ട് എന്ത് കാര്യമെന്ന് ചോദിക്കുന്നിടത്ത്, ഓരോ വോട്ടിനും വിലയുണ്ടെന്ന സന്ദേശമാണ് വിഡിയോ നൽകുന്നത്. നമുക്ക് വേണ്ടത് നാം തന്നെ തെര‍ഞ്ഞെടുക്കണമെന്ന് ഓർമ്മിപ്പിച്ചു കൊണ്ടാണ് വിഡിയോ അവസാനിക്കുന്നത്.

ലിറ്റില്‍ ബുദ്ധ ഫിലിംസിന്‍റെ പ്രൊഡക്ഷനില്‍ ഒരുങ്ങിയ വിഡിയോ സംവിധാനം ചെയ്തിരിക്കുന്നത് ജിബിന്‍ രാജനാണ്. ജയിംസ് കൊട്ടാരപ്പള്ളിയുടേതാണ് തിരക്കഥ.  സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കപ്പെട്ട വിഡിയോ ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്. നിരവധി പേരാണ് വിഡിയോ ഷെയർ ചെയ്യുന്നത്.