ഉള്ളില്‍ കുടിയിരിക്കുന്ന ഊര്‍ജം മറ്റുള്ളവരിലേക്ക് പകര്‍ന്നുകൊടുക്കാനുള്ള ഒരു മാജിക് നന്ദു മഹാദേവയ്ക്കുണ്ട്. എല്ലാ വേദനകളേയും ഒരൊറ്റ നിമിഷം കൊണ്ട് മായ്ച്ചു കളഞ്ഞ് പുഞ്ചിരി പകുത്തു നല്കുന്ന നന്ദുവിനെ സോഷ്യല്‍ മീഡിയ എത്രയോവട്ടംകണ്ടിരിക്കുന്നു. വേദനകളില്ലാത്ത ലോകത്തേക്ക് നന്ദു പോകുമ്പോള്‍ ബാക്കിയാകുന്നത് അങ്ങനെ ചില ഓര്‍മ്മകള്‍ കൂടിയാണ്. ചലനമറ്റ കുട്ടിക്കരികില്‍ സാന്ത്വനത്തിന്റെ കരസ്പര്ശവുമായി ഇരിക്കുന്ന നന്ദുവിന്റെ വിഡിയോയാണ് വൈറലാകുന്നത്. കഴുത്തിനു താഴേക്കു ചലന ശേഷി ഇല്ലാത്ത കുട്ടിയാണ് വയനാട്, അമ്പലവയല്‍, കാരച്ചാല്‍ സ്വദേശിയായ ജോയല്‍. അവനരികിലാണ് പാട്ടുകൊണ്ട് സ്നേഹംപകരാന് നന്ദുവെത്തിയത്. ഫെയ്സ്ബുക്ക് സൗഹൃദ കൂട്ടായ്മയായ വേള്‍ഡ് മലയാളി സര്‍ക്കിളില്‍ നന്ദുവിന്റെ ചങ്ങാതി പ്രഭുലാലാണ് ആ വിഡിയോ പങ്കുവച്ചത്.
ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:
"കഴുത്തിനു താഴേക്കു ചലന ശേഷി ഇല്ലാത്ത കുട്ടിയാണ് വയനാട്, അമ്പലവയൽ, കാരച്ചാൽ സ്വദേശിയായ ജോയൽ. അസാമാന്യ കഴിവുള്ള ചിത്രകാരൻ. വായിൽ ബ്രഷ് കടിച്ചുപിടിച്ചു അവൻ വരച്ച ചിത്രങ്ങളാണ് ചുമരിൽ കാണുന്നത്. MFPA യിൽ അംഗത്വം ഉള്ള ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ Mouth painting artist ആണ് ജോയൽ.
പരിചയമില്ലാത്തവരെ കണ്ടാൽ ജോയൽ അധികം സംസാരിക്കാറില്ല. അന്ന് നന്ദുവുമായി ജോയലിനെ കാണാൻ പോയപ്പോൾ ഞാനും, ലൈജു ചേട്ടനുമൊക്കെ ഒരുപാട് ശ്രമിച്ചു ജോയലിനെ ഒന്നു സംസാരിപ്പിക്കാൻ. നടന്നില്ല. ചിരി മാത്രം..
അവസാനം നന്ദുവിന്റെ പാട്ട് വേണ്ടി വന്നു. അന്ന് സംസാരിക്കാൻ പോലും ബുദ്ധിമുട്ട് ഉണ്ടായിരുന്ന നന്ദു അതൊക്കെ മറന്ന് ജോയലിനെ സന്തോഷിപ്പിക്കാൻ വേണ്ടി പാടിയ പാട്ടാണ്. ജോയലിന് ഏറ്റവും ഇഷ്ട്ടപ്പെട്ട പാട്ടാണ് ഇത്..
ഏറെ ദുഃഖത്തോടെയാണ് ഈ വീഡിയോ പോസ്റ്റ് ചെയ്യുന്നത്. കാരണം ജോയലിന്റെ അടുത്ത പിറന്നാളിന് അവനെക്കുറിച്ചു വിശദമായി ഒരു കുറിപ്പ് എഴുതി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യണമെന്ന് ആഗ്രഹിച്ച് എഡിറ്റ് ചെയ്തു വെച്ച വീഡിയോ ആണ് ഇപ്പോൾ ഇങ്ങനെ...