Saturday 05 October 2019 05:51 PM IST

‘കനൽ’, മലയാളം അറിയാത്ത എംപി; പരിഹാസ കമ്മിറ്റിക്കാർക്ക് അറിയില്ലല്ലോ അന്നെന്താണ് സംഭവിച്ചതെന്ന്!

Binsha Muhammed

_BAP2996 ഫോട്ടോ: ബേസിൽ പൗലോ

ശാസ്തമംഗലം ശ്രീരംഗം ലെയിനിലെ ‘അഭ യ’ത്തിൽ ഉത്രാടപാച്ചിലിനേക്കാൾ തിരക്കിലാണ് അരുവിക്കര എംഎൽഎ ശബരിനാഥനും  ഭാര്യ ദിവ്യ എസ്. അയ്യരും. ചിരിയാൽ വീടാ കെ സന്തോഷം നിറച്ചും ഒറ്റക്കരച്ചിൽ കൊണ്ട് എംഎൽ എയേയും കലക്ടറേയും വരച്ച വരയിൽ നിർത്തുന്നുണ്ട്  ആറുമാസം പ്രായമുള്ള മകൻ മൽഹാർ. കടിഞ്ഞൂൽ കൺമണിയുടെ കന്നി ഓണം ആഘോഷിക്കാൻ ശബരിയുടെ വീട്ടിലേക്ക് ഒരു വിശിഷ്ടാതിഥിയും കുടുംബവുമെത്തി. ആലപ്പുഴ എംപി ആരിഫും ഭാര്യ ഡോ. ഷെഹ്നാസും മകൾ റിസ്‌വാനയും.

രാഷ്ട്രീയത്തിൽ എതിർചേരികളിൽ നിൽക്കുമ്പോഴും ഇരുവർക്കുമിടയിൽ സൗഹൃദത്തിന്റെ അന്തർധാര പണ്ടേ സജീവമാണ്. കുഞ്ഞിനെ കാണാനുള്ള വരവ് പലകുറി പ്ലാൻ ചെയ്തെങ്കിലും നീട്ടിവയ്ക്കേണ്ടി വന്നു.  അതിഥികളെ ചിരിയോടെ സ്വീകരിച്ച മൽഹാർ കുറച്ചു കഴിഞ്ഞപ്പോൾ കിണുങ്ങി, പിന്നെ ചെറിയൊരു ഉറക്കത്തിലേക്ക്. അപ്പോൾ സീനിയേഴ്സ് ഒാണവിേശഷങ്ങളിലേക്ക് കടന്നു.

നിറങ്ങളുടെ ഓണം

ദിവ്യ:  ഓണം എന്നും സ്പെഷലാണ്. വിവാഹശേഷം പ്രത്യേകിച്ചും. പൂക്കളവും ഓണസദ്യയും  ഒത്തുചേരലുമൊക്കെയായി ആഘോഷങ്ങൾ ഒട്ടും കുറയ്ക്കാറില്ല. വർഷങ്ങളായി തിരുവനന്തപുരത്താണ് ഞങ്ങളുടെ കുടുംബം. ഇത്തവണ ഞങ്ങളുെട ഓ ണം നിറമുള്ളതാക്കുന്നത് ഇവനാണ്, മൽഹാർ. ചിങ്ങത്തി ൽ തന്നെയാണ് അവന്റെ ചോറൂണും.

ഷെഹ്നാസ്: ശബരിയുേടയും ദിവ്യയുടേയും കുഞ്ഞിന്റെ പേര് വെറൈറ്റി ആകുമെന്ന് എനിക്കുറപ്പായിരുന്നു. പക്ഷേ, ഇത്രയും മനോഹരമായ പേര് കണ്ടു പിടിച്ചതിന്റെ    ക്രെഡിറ്റ് ശബരിക്കോ ദിവ്യയ്ക്കോ?

ശബരിനാഥൻ: പേരിന്റെ ‘കോപ്പിറൈറ്റ്’ രണ്ടുപേർക്കും വീതിച്ചു തരേണ്ടി വരും. പേരു കൊണ്ട് ജാതിയും മതവും വർഗവുമൊക്കെ അളക്കുന്ന ചുറ്റുപാടില്‍ ഇവന്‍റെ പേര് വേറിട്ടു നിൽക്കണമെന്ന ചിന്തയുണ്ടായി. മൽഹാർ എന്ന പേരു പിറന്നത് അങ്ങനെയാണ്. ജീവിതത്തിന്റെ പുതിയ രാഗം. എനിക്കിത്രയേ അറിയാവൂ... ബാക്കി സബ്കലക്ടർ മാഡം പറയും...

ദിവ്യ: അവൻ മനുഷ്യനായി വളരട്ടെ. അതേ ഉദ്ദേശിച്ചുള്ളൂ... സംഗീതം, ചരിത്ര പ്രസക്തി, മതനിരപേക്ഷത എന്നീ മൂന്ന് ഗുണങ്ങളുടെയും സംഗമമാണ് ആ പേര്. പിന്നെ, ചെല്ലപ്പേരുകളുടെ കാര്യത്തിൽ ശബരിയും ഞാനും ഒരു പിശുക്കും കാട്ടിയിട്ടില്ല. ‘ഗപ്പു ബോയ്’ എന്നാണ് അച്ഛൻ വിളിക്കുന്നത്. കുഞ്ചു, കുഞ്ചലം, നന്ദു, അമ്മിണിക്കുട്ടൻ എന്നിങ്ങനെ പല പേരുകളും അവനെ വിളിക്കാറുണ്ട്.

ഷെഹ്നാസ്: പാട്ടുകാരിയായ ദിവ്യ ‘മൽഹാർ’ രാഗം തന്നെ േപരായി തിരഞ്ഞെടുത്തതില്‍ എന്തോ ഉദ്ദേശ്യം ഉണ്ടല്ലോ.

ദിവ്യ: താൻസെൻ പാടി മഴ പെയ്യിച്ച രാഗമാണ് മൽഹാർ. എ നിക്കും ശബരിക്കും ഒരു പോലെ ഇഷ്ടമുള്ള കുറേ പാട്ടുകൾ ചിട്ടപ്പെടുത്തിയിരിക്കുന്നത് മൽഹാർ രാഗത്തിലാണ്.

രണ്ടു ഭാഷയും പഠിച്ചു വളരട്ടെ

ആരിഫ്:  കുഞ്ഞ് ഏതു ഭാഷ ആദ്യം പഠിക്കും? ദിവ്യയുടെ വേരുകൾ തമിഴ്നാട്ടിലാണല്ലോ. ശബരി മലയാളവും.

ശബരിനാഥൻ: കുന്നായ്മ പ്രയോഗിക്കല്ലേ. ചുമ്മാ ചോദിച്ചതാണെങ്കിലും മറ്റൊരു കാര്യം പറയാം. രണ്ടു ഭാഷകൾ ഒരു പോലെ സംസാരിക്കുന്ന കുട്ടികളിൽ ബുദ്ധി വളർച്ച അതിവേഗം ആയിരിക്കുമെന്നാണ് പഠനം. അവൻ രണ്ടു ഭാഷകൾ സംസാരിക്കട്ടെ. അതല്ലേ ഹീറോയിസം.

ആരിഫ്: ഇങ്ങനെ സ്കിപ് ആകുന്ന വിദ്യ എന്നെ കൂടി ഒന്നു പഠിപ്പിക്കണേ...

ഷെഹ്നാസ്: രണ്ടു പേരോടും എനിക്കൊരു കാര്യമേ  പറയാ നുള്ളൂ. എത്ര തിരക്കാണെങ്കിലും  കഴിയുന്നത്ര സമയം കുഞ്ഞിനു നൽകണം. നമ്മളെ വേണമെന്ന് അവർ ആഗ്രഹിക്കുന്ന നിമിഷം വരെ അവർക്കൊപ്പം ഉണ്ടാകണം. പിന്നെ, തിരിഞ്ഞു നോക്കുമ്പോൾ കുറ്റബോധം തോന്നരുത്.   

ദിവ്യ: മക്കൾ ഏത് കോഴ്സ് ആണ് പഠിക്കുന്നത്?

ഷെഹ്നാസ്: മകൾ റിസ്‌വാന മാർത്താണ്ഡത്ത് ബിഎച്ച്എം എസ് വിദ്യാർഥിനി. മകൻ സൽമാൻ ആരിഫ് എംബിഎക്കും.

ശബരിനാഥൻ: സൽമാൻ എന്തേ വരാഞ്ഞത്?

ഷെഹ്നാസ്: അവൻ ഞങ്ങളുടെ കൂടെ യാത്ര വരാറേയില്ല. ഉ പ്പയുടെ കൂടെ ഇറങ്ങിയാൽ പോസ്റ്റ് ആകുമെന്നാണ് കക്ഷിയുടെ കമന്റ്.

ശബരിനാഥൻ: എംപി ആയിക്കഴിഞ്ഞു ‘കനലി’നു േനരെ വ  ന്ന സോഷ്യൽ മീഡിയ ആക്രമണങ്ങള്‍ എങ്ങനെ നേരിട്ടു?

ആരിഫ്: ട്രോളുകള്‍ ആസ്വദിക്കുന്നയാളാണ് ഞാൻ. 19 എംപിമാരുടെ ഗ്രൂപ്പ് ഫോട്ടോയെടുക്കുന്ന കനൽ, ഒറ്റയ്ക്ക് വന്ന മോൺസ്റ്റർ‌ ഇതൊക്കെ കുടുംബ സമേതം എൻജോയ് ചെയ്തതാണ്. ഇതിനിടയ്ക്ക് ഒരു ചാനൽ, മലയാളം അറിയാത്തവൻമാരെയാണോ ഡൽഹിക്കു പറഞ്ഞു വിടുന്നത് എന്ന മട്ടിൽ പരിഹാസങ്ങളുമായെത്തി. അത് എന്നെയും ഷഹ്നാസിനെയും വേദനിപ്പിച്ചു.  

പരിഹാസക്കമ്മിറ്റിക്കാർക്ക് അറിയില്ലല്ലോ അന്ന് എന്താണ് സംഭവിച്ചതെന്ന്. എനിക്ക് പ്രസംഗിക്കാൻ അനുവദിച്ചു കിട്ടിയ സമയത്തിൽ കുറച്ചു വിഷയങ്ങൾ കൂടി ഉൾപ്പെടുത്താമോ എന്നു ചോദിച്ചത് തമിഴ്നാട്ടിൽ നിന്നുള്ള അംഗം നടരാജനാണ്. സമയം പോലെ അതു കൈകാര്യം ചെയ്യാമെന്ന് ഞാൻ പറഞ്ഞു. ഒടുവിൽ അദ്ദേഹത്തിന്റെ കൈപ്പടയിലുള്ള പ്രസംഗം വായിക്കാനെടുത്തപ്പോഴേക്കും പണിപാളി. ഇതു പോലുള്ള പണിയൊന്നും എംഎൽഎയ്ക്ക് കിട്ടിയിട്ടില്ലേ.

ശബരിനാഥൻ: എന്റെ എംപി സാറേ ജീവിച്ചു പൊയ്ക്കോട്ടെ.

_BAP3033

ഓണക്കോടിയും സമ്മാനങ്ങളും

ദിവ്യ: ഡൽഹി യാത്രയ്ക്കൊടുവിൽ ശബരി ഓണക്കോടിയായി ഒരു സാരിയാണ് വാങ്ങിയത്. ഷഹനാസ് ഇത്തായ്ക്ക് എംപി സാർ ഗിഫ്റ്റ്  ഒക്കെ തരാറുണ്ടോ?

ഷെഹ്നാസ്: അങ്ങനെ കൃത്യമായി ഗിഫ്റ്റൊന്നും തരുന്ന ആ ളല്ല. ഗിഫ്റ്റിന്റെ കാര്യം പറഞ്ഞ് ഞാൻ ഇക്കയെ അങ്ങനെ ബുദ്ധിമുട്ടിക്കാറുമില്ല. വെഡ്ഡിങ് ആനിവേഴ്സറിക്ക് ഒരു സമ്മാനം ഷുവര്‍. പിന്നെ, ഒരുമിച്ചിരിക്കാൻ കുറച്ചു സമയം കിട്ടിയാൽ അതു തന്നെയല്ലേ ഏറ്റവും വലിയ ഗിഫ്റ്റ്.

കഴിഞ്ഞ ഓണക്കാലത്ത് ആരിഫിക്കയ്ക്കൊപ്പം ദുരിതാശ്വാസ ക്യാംപുകളിൽ പോയിരുന്നു. സദ്യ കഴിച്ചതും അവിടെ നിന്നാണ്. വേദനയില്‍ നിന്നു പതിന്മടങ്ങ് ശക്തിയോടെ തിരികെ എത്തിയ മലയാളിയെയാണ് അന്നവിടെ കണ്ടത്. മനസ്സിനെ വല്ലാതെ സ്പർശിച്ച ഓണക്കാലമായിരുന്നു അത്.

ആരിഫ്: ഈ രണ്ടു വർഷമായി ഒാണക്കാലം സങ്കടത്തിന്റേതാണ്. ആഘോഷിക്കാനുള്ള മനസ്സ് തോന്നുന്നതേയില്ല. പ്രളയം അത്രമേൽ ആലപ്പുഴയെ തളർത്തിയിരിക്കുന്നു. പക്ഷേ, അതൊക്കെ അതിജീവിക്കാനുള്ള കരുത്ത് ഞങ്ങൾക്കുണ്ട്.

ഷെഹ്നാസ്: തമിഴ്നാട്ടിലെ ഒാണം എങ്ങനെ ആണ്?

ദിവ്യ: ഇവിടെ ജനിച്ച് വളർന്നതു കൊണ്ട് നാട്ടിലെ രീതികളെല്ലാം മറ്റുള്ളവരെ പോലെ എനിക്കുമറിയാം. തിരുവനന്തപുരം പേട്ടയിലാണ് ജനിച്ചതും വളർന്നതും. സബ്കലക്ടറായുള്ള ആദ്യ നിയമനം കിട്ടിയതും ഇവിടെ തന്നെ. നാട്ടിലും പുറത്തും ഒരോണം പോലും  മിസ് ചെയ്തിട്ടില്ല. കൂട്ടുകാരുമൊത്തു ള്ള പൂക്കളമൊരുക്കലും കൈകൊട്ടികളിയുമൊക്കെ എനിക്ക് ഏറെ പ്രിയങ്കരം.

ശബരിനാഥൻ: മസൂറിയിലെ ഐഎഎസ് ട്രെയിനിങ്ങ് അക്കാദമിയിൽ ഗംഭീര ഓണാഘോഷം സംഘടിപ്പിച്ച പാർട്ടിയാ. വെല്ലൂരിലെ എംബിബിഎസ് പഠന കാലത്തും ആഘോഷ കമ്മിറ്റിയിലെ പ്രധാന സംഘാടകയായിരുന്നു.

ദിവ്യ: നാട്ടിൽ നിന്ന് അകന്നു നിൽക്കുമ്പോഴല്ല നമ്മുടെ ആ ഘോഷങ്ങൾക്കു പൊലിമ കൂടുന്നത്. അത്യാവശ്യം നൊസ്റ്റാൾജിയയുടെ അസ്കിതയുള്ള ശരാശരി പെണ്ണാണ് ഞാ ൻ. അതുകൊണ്ട് ഓണം, ദീപാവലി, പൊങ്കൽ ഇമ്മാതിരി ആ ഘോഷങ്ങളെല്ലാം  ഇഷ്ടമാണ്.  ഷഹ്നാസ് ഇത്തയുടെ സ്കൂളിങ് പുറത്തായിരുന്നില്ലേ അവിടെ ഒക്കെ എങ്ങനെയാ ഓണം?

ഷെഹ്നാസ്: ദിവ്യ പറഞ്ഞതു പോലെ ഓണാഘോഷം ഡബിൾ സ്ട്രോങ്ങാകുന്നത് അന്യനാട്ടിലേക്ക് ചേക്കേറുമ്പോഴാണ്. എയർഫോഴ്സ് ഉദ്യോഗസ്ഥനായ ഉപ്പ റഷീദ്  ‘പറക്കുന്നതിനൊപ്പിച്ച്’ പഞ്ചാബ്, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലായിരുന്നു എന്റെ കുട്ടിക്കാലം. അവിടുത്തെ ഓണാഘോഷം ശരിക്കുമൊന്നു കാണേണ്ടത് തന്നെ.

ഓണസദ്യ മുതൽ ഉറിയടി വരെ എല്ലാം തകൃതിയായി നടക്കും. എല്ലാ മതക്കാരും ഒന്നിച്ച് പൂക്കളമിടുകയും സദ്യ കഴിക്കുകയും ചെയ്യും. ഇെതാക്കെ കണ്ട് ആ നാട്ടുകാര്‍ അന്തംവിട്ടു നിൽക്കാറുണ്ട്. പിന്നെ, അവരും ഞങ്ങളുടെയൊപ്പം കൂടും.

കൊഴുവ വറുത്തതും ബിപിയും

ആരിഫ്: എനിക്ക് മലബാറിലെ ഒാണസദ്യയാണ് ഇഷ്ടം. എ ന്തൊക്കെ കറിയുണ്ടെങ്കിലും ഇത്തിരി കൊഴുവ വറുത്തത് കൂട്ടിയുണ്ടാലേ എനിക്കൊരു തൃപ്തി വരൂ.

ഷെഹ്നാസ്: മീൻ വിഭവങ്ങളാണ് ഇക്കയ്ക്ക് പ്രിയം. ദിവ്യ വന്നതിൽ പിന്നെ, ശബരി വെജ് ആയി കാണും അല്ലേ?

ശബരിനാഥൻ: ഭക്ഷണ കാര്യത്തിൽ ദിവ്യ അങ്ങനെ കണിശക്കാരിയൊന്നുമല്ല. ദാമ്പത്യത്തിൽ ഇഷ്ടങ്ങൾ പരസ്പരം  ബഹുമാനിക്കപ്പെടേണ്ടത് ആണെന്നാണ് എന്റെ ചിന്ത

ആരിഫ്: അൽപം ബിപി (ഭാര്യയെ പേടി) നല്ലതാ.

ശബരിനാഥൻ: അവരവർക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിക്കണം എന്ന അഭിപ്രായക്കാരാണ് ഞങ്ങൾ രണ്ടു പേരും. ദിവ്യ നല്ല കുക്ക് ആണ്. കലക്കൻ വെജിറ്റേറിയൻ വിഭവങ്ങൾ പരീക്ഷിക്കും.

ഷെഹ്നാസ്: ദിവ്യ ഉണ്ടാക്കുന്ന ഏത് വിഭവമാണ് ശബരിക്ക് ഏറെ ഇഷ്ടം?

ശബരിനാഥൻ: സദ്യക്കൊപ്പം തമിഴ് സ്റ്റൈലിൽ ദിവ്യ ഒരുക്കുന്ന പുളിയോധരൈയാണ് എന്റെ ഫേവറിറ്റ്.

ഷെഹ്നാസ്: റെസിപ്പി തരണേ. ഞങ്ങളും  പരീക്ഷിക്കട്ടെ. ഭ ക്ഷണപ്രേമം നല്ലതു തന്നെ. പക്ഷേ, ശബരി  വെയ്റ്റ് അൽപം കുറയ്ക്കണമെന്നാണ് എനിക്കു തോന്നുന്നത്.

ദിവ്യ: ഞാൻ പറയുന്നത് പോലല്ല. ഒബിസിറ്റി ആൻഡ് വെയ്റ്റ് മാനേജ്മെന്റ് സ്പെഷലിസ്റ്റാണ് ഷെഹ്നാസ് ഇത്ത. അതു കൊണ്ട് പറയുന്നത് കേട്ടാൽ കൊള്ളാം.

ശബരിനാഥൻ: അതു മനസ്സിന്റെ വലുപ്പം കൊണ്ടല്ലേ ഡോക്ടറേ. അല്ലാതെ കൂടുതൽ ഭക്ഷണം കഴിച്ചിട്ടൊന്നുമല്ലന്നേയ്.  

വില്ലനും നായകനും

_BAP3076

ആരിഫ്: സിനിമയിലൊക്കെ രാഷ്ട്രീയക്കാരൻ വില്ലനും ഐ എഎസുകാർ നായകൻമാരുമാണ്. ഇവിടെങ്ങനാണ്?  

ദിവ്യ: ഇവിടെ വില്ലൻമാരില്ല സർ. എന്റെ ജോലിയോ ശബരിയുടെ രാഷ്ട്രീയ പ്രവർത്തനമോ തർക്കങ്ങൾക്ക് കാരണമാകാറില്ല. പരസ്പരം ഇടപെടൽ ഉണ്ടാകാറില്ല.

ഷെഹ്നാസ്: ഭാര്യയുടെ പ്രസവ ദിവസം  എംഎൽഎ ഉദ്ഘാടനത്തിനു പോയി എന്നു കേട്ടല്ലോ?

ശബരിനാഥൻ: ഇത്ത എന്നെ വിടാതെ കൂടിയിരിക്കുവാണല്ലോ. പൊതുവേ നിർബന്ധങ്ങൾ ഇല്ലാത്ത ആളാണ് ദിവ്യ. പക്ഷേ, ഡെലിവറിയുടെ സമയത്ത് ആശുപത്രിയിൽ നിൽക്കാമോ എന്നു ചോദിച്ചു. അതനുസരിച്ച് ഞാൻ ആശുപത്രിയിൽ തന്നെ നിന്നു.  അന്ന് തന്നെ ഒരു ഉദ്ഘാടനം  നേരത്തെ സമ്മതിച്ചിരുന്നതിനാൽ ആശുപത്രിയിൽ നിന്ന് നേരെ പോയത് ഉദ്ഘാടന വേദിയിലേക്കാണ്.

ദിവ്യ: അയ്യോ, കുഞ്ഞ് ഉണർന്നെന്നു തോന്നുന്നു.  ഇനിയും പ രിഗണിച്ചില്ലെങ്കിൽ പുള്ളിക്കാരന്‍ കലിപ്പിലാകും. അവിടെ എംഎൽഎയുടെയും എംപിയുടെയും കത്തു കൊണ്ടൊന്നും കാര്യം നടക്കില്ല. അല്ലേ ഷെഹ്നാസിത്താ...

‘സഭ’ പിരിച്ചു വിട്ട് ആരിഫ് മൽഹാറിനെ കയ്യിലെടുത്തു കൊഞ്ചിച്ചു. ഷെഹ്നാസ് കുഞ്ഞിന്റെ നെറ്റിയിൽ ഉമ്മ വച്ചു. അച്ഛനെയും അമ്മയെയും മൽഹാർ കണ്ണുമിഴിച്ചു നോക്കുന്നു. പിന്നെ, അമ്മയെ നോക്കി ചിണുക്കം തുടങ്ങി. അന്നേരം ഗൃഹനാഥന്റെ ഉത്തരവാദിത്തതോടെ ഓണസദ്യ വിളമ്പാനുള്ള ഒരുക്കങ്ങളിലായിരുന്നു, ശബരിനാഥൻ.

പൊലീസ് ക്വാർട്ടേഴ്സിലെ ഒാണം

ഉപ്പ മജീദ് പൊലീസുകാരൻ ആയതു കൊണ്ട് ഓണാഘോഷവും പൊലീസ് ക്വാർട്ടേഴ്സിൽ തന്നെയായിരുന്നു. പൊലീസുകാരനെ മാവേലി വേഷം കെട്ടിച്ചാണ് ഞങ്ങളുടെ ആഘോഷമെന്നു പറയുമ്പോൾ അൽപം ഗമയൊക്കെയുണ്ട്. ക്വാർട്ടേഴ്സിന്റെ മുറ്റത്താണ്  ആഘോഷങ്ങൾ. എനിക്ക് ഒരു വയസ്സുള്ളപ്പോഴാണ് ആലപ്പുഴ റിസർവ് പൊലീസ് ക്വാർട്ടേഴ്സിലേക്ക് ഉപ്പ സ്ഥലം മാറി എത്തുന്നത്. അവിടെ നാലു കൊല്ലം. പിന്നെ ലോക്കൽ പൊലീസ് ക്വാർട്ടേഴ്സിൽ മൂന്നാലു കൊല്ലം. അവിടുന്നു ചേർത്തലയിലേക്ക്.

പൊലീസ് ക്വാർട്ടേഴ്സിൽ കുട്ടികൾ എല്ലാം ഒരു സെറ്റാണ്. ഓണാഘോഷവും അങ്ങനെ തന്നെ. എല്ലാവരും ഒരുമിച്ചാണ് മുറ്റത്ത് പൂക്കളമിടുന്നതും സദ്യ ഉണ്ണുന്നതും എല്ലാം. പൂക്കൾ തരാത്ത വീടുകളിൽ നിന്നു കട്ട് പറിച്ചിട്ടുമുണ്ട്. എ ങ്ങനെയും പരമാവധി കളർഫുൾ ആയ പൂക്കളം ഒരുക്കും. പുലികളിയും കലാപരിപാടികളും എന്നു വേണ്ട ക്വാർട്ടേഴ്സിലെ ഓണം അതോരോണം തന്നെയാണ്.

ഓണവും മൂകാംബികയും

അച്ഛൻ ഇല്ലാത്ത നാലാമത്തെ ഓണമാണിത്. എങ്കിലും ആ ഓർമകൾ നിഴലു പോലെ ഞങ്ങൾക്കിടയിലുണ്ട്. സന്തോഷം തരുന്ന ദൈവത്തിന് അതു തിരികെ കൊണ്ടു പോകാനുമുള്ള അധികാരവുമുണ്ടല്ലോ? തിരുവോണ നാളിൽ സദ്യയൊക്കെയുണ്ടു കഴിഞ്ഞ ശേഷം മൂകാംബിക യാത്ര അതാണ് പതിവ്. എല്ലാ തിരക്കുകളും മാറ്റിവച്ച് ഞാനും  അച്ഛനും അമ്മയും ചേട്ടനും വൈകിട്ടത്തെ മലബാർ എ ക്സ്പ്രസിന്  കാസർകോടേക്കു പുറപ്പെടും. അവിടെ നിന്നു മൂകാംബികയിലേക്ക്.

എൻജിനീയറിങ് കഴിഞ്ഞ് മുംബൈയിൽ ജോലിയായ തോെട ഒാണനാളുകളില്‍ മാത്രമായി നാട്ടിലേക്കുള്ള യാത്ര. എങ്കിലും ഓണം എന്നോർക്കുമ്പോൾ മനസ്സിലേക്കെത്തുന്നത് ആ മൂകാംബിക യാത്രയാണ്. വിവാഹത്തിനു ശേഷമാണ് ഒാണം ഇത്രയും കളർ ആയത്.

_BAP299645
Tags:
  • Spotlight
  • Vanitha Exclusive