തിരുവല്ല ∙ തന്ത്രിയും ബിഡിജെഎസ് ഉപാധ്യക്ഷനുമായ തറയിൽ കുഴിക്കാട്ടില്ലത്ത് അക്കീരമൺ കാളിദാസൻ ഭട്ടതിരിപ്പാടിന്റെയും ആശയുടെയും മകൻ അഗ്നിശർമനും കോട്ടയം കുമാരനല്ലൂർ വടക്കുംമ്യാൽ ഇല്ലത്ത് വി.എസ്. മണികുട്ടൻ നമ്പൂതിരിയുടെയും ടി.എം. ഗംഗയുടെയും ദത്തുപുത്രി തുളസിയും വിവാഹിതരായി.
തൃശൂർ ആര്യസമാജത്തിൽ വച്ച് ഹിന്ദു ആചാരം സ്വീകരിച്ച സ്ലൊവേക്യൻ യുവതി സിമോണയെ തുളസിയെന്ന പേരു നൽകി ബ്രാഹ്മണ കുടുംബം ദത്തെടുക്കുകയായിരുന്നു. പ്രളയംമൂലം മാറ്റിവച്ച വിവാഹം ലളിതമായാണ് നടന്നത്. ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്ത പങ്കെടുത്തു.