ഒരു വീഴ്ച
ചങ്ങനാശേരിയിൽ നിന്ന് േകാഴിക്കോട്ടേക്ക് ട്രെയിനിലായിരുന്നു ആ യാത്ര. അവിെട നിന്ന് വയനാട്ടിലേക്കും. തിരികെ കോഴിക്കോട് എത്തിയപ്പോൾ മുറിയിലേക്കു കയറുന്നതിനിെട ക്രച്ചസ് കല്ലിൽ കുത്തി. ഞാൻ വീണു. വീണാൽ ഇത്രയേ ഉള്ളൂ എന്നു അന്ന് മനസിലായി. അതോെട േപടി മാറി.
എന്റെ എനർജി
യാത്രകളാണ് എന്റെ എനർജി. മൂഡൗട്ട് ആയാലും ഒരു യാത്ര േപായാൽ ഒക്കെ ശരിയാകും. ശാരീരികപരിമിതികൾ ഉള്ള ഒരുപാട് പേർ വിളിക്കും. എന്റെ ലൈഫ് കാണുമ്പോൾ അതുപോലെ ജീവിക്കാൻ േതാന്നുന്നു എന്നാണ് അവർ പറയാറ്. നമ്മൾ മറ്റുള്ളവർക്ക് പ്രചോദനമാകുന്നതും ഒരു എനർജി അല്ലേ...
ഒറ്റയ്ക്ക് ഒരു യാത്ര
23ാം വയസ്സിലെ അപകടം വലതുകാൽ നഷ്ടപ്പെടുത്തി. മുഴുവൻ ജീവിതകാലവും ആരെയെങ്കിലും ആശ്രയിക്കേണ്ടിവരുമോ എന്ന ചിന്തയായിരുന്നു എന്നെ ഭയപ്പെടുത്തിയത്. എന്നാൽ കുറവുകളെ തിരിച്ചറിയാനായി ഒറ്റയ്ക്കു ഒരു യാത്ര േപായി.
ലഡാക്കിലേക്ക്
2018ലായിരുന്നു ലഡാക്ക് യാത്ര. പണ്ടുമുതലേ ഉള്ള സ്വപ്നം. ഡൽഹി വരെ ഫ്ലൈറ്റിൽ. അവിടുന്ന് സുഹൃത്തിനൊപ്പം ബൈക്കിൽ. 22 ദിവസം നീണ്ടുനിന്ന ട്രിപ്പ്. ആദ്യം ദിവസങ്ങളിൽ വേദന ഉണ്ടായിരുന്നെങ്കിലും യാത്രയുെട ഹരം അതെല്ലാം മായ്ച്ചുകളഞ്ഞു.
ഇഷ്ടങ്ങൾ
ഫുട്ബോളും ക്രിക്കറ്റും ജീവനായിരുന്നു. അപകടം പറ്റിയപ്പോൾ ഫുട്ബോൾ കളിക്കാൻ പറ്റില്ലല്ലോ എന്നായിരുന്നു വിഷമം. ഇപ്പോൾ ക്രിക്കറ്റും ഫുട്ബോളും കളിക്കാറുണ്ട്. ഇഷ്ടങ്ങൾ വേണ്ടെന്നു വച്ചിട്ടില്ല.
മഴമാറി വെയിൽ വന്നു
2017 ഹിമാചലിലെ കസോളിൽ േപായി. അവിടെ കൽഗാ എന്ന ഗ്രാമത്തിലെത്തണമെങ്കിൽ മല കയറണം. മഴക്കാലമായിരുന്നു. ക്രച്ചസ് വച്ചു കഴിയില്ല എന്നു തോന്നി. എന്നാലും യാത്ര തുടരാൻ തീരുമാനിച്ചു. ഒരുപാട് കഷ്ടപ്പെട്ട് അവിെട എത്തി. ഏറ്റവും മുകളിൽ എത്തിയപ്പോൾ മഴ മാറി, വെയലിൽ തെളിഞ്ഞു, പ്രകൃതി സൗന്ദര്യം എനിക്കു മുന്നിൽ വെളിപ്പെടുത്താൻ.
ബ്രാൻഡഡ് സ്വപ്നങ്ങൾ
സ്വന്തമായ ഒരു ഫാഷൻ ബ്രാൻഡ് തുടങ്ങണം. എല്ലാവരും ഒാർത്തിരിക്കുന്ന ഒരു വേഷം സിനിമയിൽ െചയ്യണം. വില്ലൻ ആയാലും മതി. പിന്നെ ഒരു ഒാൾ ഇന്ത്യാ ടൂർ.
ഫോട്ടോ : ശ്യാം ബാബൂ
വാഹനം– കടപ്പാട് ഹർമാൻ മോട്ടേഴ്സ്, കൊച്ചി