Friday 18 May 2018 10:31 AM IST : By സ്വന്തം ലേഖകൻ

ട്രെയിൻ അപകടങ്ങളിൽ നിന്നും ആനകളെ രക്ഷിക്കാൻ തേനീച്ച വിദ്യയുമായി ഇന്ത്യൻ റെയിൽവേ!

elephants-off-rail-tracks.jpg.image.784.410

വനത്തിനു സമീപത്തു കൂടിയുള്ള റെയിൽ പാതകൾ പലപ്പോഴും ആനകൾക്കു ഭീഷണിയാകാറുണ്ട്. വടക്കേ ഇന്ത്യയിൽ നൂറുകണക്കിന് ആനകളാണ് ട്രെയിൻ തട്ടിയുള്ള അപകടങ്ങളിൽ ചെരിഞ്ഞിട്ടുള്ളത്. ഈ പ്രശ്നത്തിനൊരു പരിഹാരവുമായാണ് ഇന്ത്യൻ റെയിൽവേയുടെ നോർതേൺ വിഭാഗം രംഗത്തെത്തിയിരിക്കുന്നത്.

വലിപ്പക്കുറവുണ്ടെങ്കിലും ആനകളേറെ ഭയപ്പെടുന്ന ജീവികളാണ് തേനീച്ചകൾ. തേനീച്ചകളുടെ ശബ്ദം എവിടെ കേട്ടാലും ആനകൾ അവിടെനിന്ന് സ്ഥലം കാലിയാക്കും. അതുകൊണ്ടു തന്നെ ഈ തേനീച്ച വിദ്യ റെയിൽവേ ട്രാക്കിൽ പരീക്ഷിക്കാനാണ് ഇവരുടെ തീരുമാനം. തേ​​​​നീ​​​​ച്ച​​​​ക​​​​ളു​​​​ടെ ശ​​​​ബ്ദം പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ക്കു​​​​ന്ന ഉ​​​​പ​​​​ക​​​​ര​​​​ണം ട്രാക്കുകളിൽ സ്ഥാപിച്ച് പ്രവർത്തിപ്പിച്ചാൽ ആനകൾ പേടിച്ചോടിക്കോളും. അങ്ങനെ അപകടവും ഒഴിവാക്കാനാകുമെന്നാണ് റെയിൽവേയുടെ കണ്ടെത്തൽ.

ഏകദേശം 2000 രൂപ വരുന്ന ഈ ഉപകരണത്തിൽ നിന്നുള്ള ശബ്ദം 600 മീറ്റർ ദൂരെവരെയുള്ള ആനകൾക്കു കേൾക്കാം. തേനീച്ചകളുടെ ശബ്ദം റെക്കോര്‍ഡ് ചെയ്താണ് ഈ ഉപകരണത്തിലൂടെ കേൾപ്പിക്കുന്നത്. ആനത്താരകളുടെ സമീപമുള്ള പല റെയിൽവേ ട്രാക്കുകളിലും ആറുമാസം മുൻപ് ഇത് പരീക്ഷിച്ച് വിജയിച്ചതായും റെയിൽവേ അഡീഷണൽ മാനേജർ ലോകേഷ് നാരായൺ വ്യക്തമാക്കി.

കൂടുതൽ വായനയ്ക്ക്