Friday 13 January 2023 03:06 PM IST : By സ്വന്തം ലേഖകൻ

തൃശൂർ വടക്കുംനാഥൻ മൈതാനിയിൽ വീട് പ്രദർശനം തുടങ്ങി; വീട് ഒരുക്കാൻ വേണ്ടതെല്ലാം ഒരു മേൽക്കൂരയ്ക്ക് കീഴിൽ...

veedu-exhibition-trissur-inaguration-cover തൃശൂർ വടക്കുംനാഥൻ മൈതാനിയിൽ പ്രത്യേകം സജ്ജീകരിച്ച വേദിയിൽ കലക്ടർ ഹരിത വി. കുമാർ വീട് പ്രദർശനം ഉദ്ഘാടനം ചെയ്യുന്നു.

വീടൊരുക്കാൻ വേണ്ടതെല്ലാം ഒറ്റ മേൽക്കൂരയ്ക്കു കീഴിൽ സമ്മേളിക്കുന്ന വീട് പ്രദർശനത്തിന് ഇന്ന് തുടക്കമായി. തൃശൂർ വടക്കുംനാഥൻ മൈതാനിയിൽ പ്രത്യേകം സജ്ജീകരിച്ച വേദിയിൽ കലക്ടർ ഹരിത വി. കുമാർ ഉദ്ഘാടനം ചെയ്തു. 16 വരെയാണ് പ്രദർശനം. എല്ലാ ദിവസവും രാവിലെ 11 മുതൽ രാത്രി എട്ട് വരെ പ്രദർശനം കാണാം.

veedu-exhibition-trissur-seminar3

വനിത വീട് മാസികയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്ട്സ് തൃശൂർ സെന്ററും സംയുക്തമായാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. മുൻനിര സാനിറ്ററിവെയർ ബ്രാൻഡ് സെറ ആണ് മുഖ്യ പ്രായോജകർ. ടെക് എനേബിൾഡ് കൺസ്ട്രക്‌ഷൻ കമ്പനി ബിൽഡ്നെക്സ്റ്റ് ആണ് പവേർഡ് ബൈ സ്പോൺസർ.

veedu-exhibition-trissur-seminar2

വീടുനിർമിക്കാനും പുതുക്കിപ്പണിയാനും ഇന്റീരിയറിന് മോടികൂട്ടാനും വേണ്ടതെല്ലാം ഒറ്റമേൽക്കൂരയ്ക്കു കീഴിലായി പ്രദർശനത്തിലുണ്ടാകും. പാളിച്ചകൾ പറ്റാതെ വീടുപണി പൂർത്തിയാക്കാനുള്ള അറിവുകൾ പങ്കുവയ്ക്കുന്ന സെമിനാറുകളും ശിൽപശാലകളും പ്രദർശനത്തിന്റെ മാറ്റുകൂട്ടും.

വിട്രിഫൈഡ് ടൈലിന്റെ ഏറ്റവും പുതിയ മോഡലുകൾക്കൊപ്പം സാനിറ്ററിവെയറിന്റെ നീണ്ടനിരയുമായാണ് സെറ പ്രദർശനത്തിനെത്തുന്നത്. ആകർഷകമായ ഡിസൈനിലുള്ള റെയിൻ ഷവർ, വാഷ്ബേസിൻ, ബാത്ടബ്ബ് തുടങ്ങിയവയെല്ലാം ഇവിടെ കണ്ടറിയാം. വീടുപണിയിൽ ടെക്നോളജിയുടെ സഹായം ഏതെല്ലാം രീതിയിൽ പ്രയോജനപ്പെടുത്താം എന്നതിന്റെ നേർക്കാഴ്ചകൾ ബിൽഡ്നെക്സ്റ്റ് സ്റ്റാളിലുണ്ടാകും.

veedu-exhibition-trissur-seminar5

വീടുനിർമാണവുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ സംശയങ്ങൾക്ക് ഐഐഎ തൃശൂർ സെന്ററിലെ ആർക്കിടെക്ടുമാർ മറുപടി നൽകുന്ന കൺസൽറ്റേഷൻ ഡെസ്ക് പ്രദർശനത്തിലുണ്ടാകും.

പൂർണമായും ശീതീകരിച്ച വേദിയിലാണ് പ്രദർശനം. പ്രവേശനം സൗജന്യമാണ്.