ആഘോഷം ഏതായാലും മാസ്ക് മുഖ്യം ബിഗിലേ... കൊറോണക്കാലത്ത് മാതൃകാപരമായ വേറിട്ട വിവാഹ ഫോട്ടോഗ്രാഫിയുമായി എത്തിയിരിക്കുകയാണ് ഫോട്ടോഗ്രാഫർ അലക്സ്. മനസമ്മതത്തിനു ദമ്പതികൾക്കൊപ്പം കുടുംബം മുഴുവനും മാസ്ക് ധരിച്ചാണ് പള്ളിയിലെത്തിയത്. മാസ്ക് അണിഞ്ഞു കൊണ്ടുള്ള മനോഹര ചിത്രങ്ങൾ പകർത്തിയത് അലക്സാണ് (വെൽമീറ്റ് ഫോട്ടോഗ്രാഫി).
സാധാരണയിൽ നിന്നും വ്യത്യസ്തമായി നവ ദമ്പതികൾക്കൊപ്പം കുടുംബവും മാസ്ക് അണിഞ്ഞ് ദിവ്യകർമ്മങ്ങളിൽ പങ്കെടുത്തത് കൗതുകമുണർത്തി. പോട്ട സ്വദേശിയായ അജോയുടെയും മൂന്നുമുറി സ്വദേശിനിയായ ജെനിയുടെയും മനസമ്മതമാണ് മൂന്നുമുറി സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ചർച്ചിൽ വച്ച് നടന്നത്. ചിത്രങ്ങൾ കാണാം...
1.
2.
3.
4.
5.
6.