Monday 24 September 2018 12:12 PM IST : By സ്വന്തം ലേഖകൻ

വെപ്പുപല്ല് ഊരിവയ്ക്കാതെ കിടന്നുറങ്ങി; അബദ്ധത്തിൽ വിഴുങ്ങിയ സ്ത്രീയ്‌ക്ക് അടിയന്തര ശസ്ത്രക്രിയ, ജീവൻ രക്ഷിച്ചു!

tooth-uae Representative Image

വെപ്പുപല്ല് ഊരിവയ്ക്കാതെ കിടന്നുറങ്ങിയ ഫിലിപ്പിനോ സ്ത്രീ അബദ്ധത്തിൽ പല്ല് വിഴുങ്ങി. 38 വയസ്സുകാരിയാണ് ഉറക്കത്തിൽ വെപ്പുപല്ല് വിഴുങ്ങിയത്. ഉടൻതന്നെ ആശുപത്രിയിലെത്തിച്ച ഇവരെ അടിയന്തര ശസ്ത്രക്രിയയ്‌ക്ക് വിധേയയാക്കി പല്ല് പുറത്തെടുത്തതിനാൽ ജീവൻ രക്ഷിക്കാൻ കഴിഞ്ഞു. റാസൽഖൈമയിലാണ് സംഭവം നടന്നത്. ഡോ. മറിയം അൽ ഖത്തരിയാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത്.

ഉറക്കത്തിൽ അസ്വസ്ഥതയും ദാഹവും തോന്നി എഴുന്നേറ്റ് വെള്ളം കുടിച്ചപ്പോഴാണ് പല്ല് വിഴുങ്ങിപ്പോയ കാര്യം ഫിലിപ്പിനോ സ്ത്രീ മനസ്സിലാക്കുന്നത്. പിന്നീട് ശ്വസിക്കാൻ ബുദ്ധിമുട്ടനുഭവപ്പെട്ടതിനെ തുടർന്ന് ഇബ്രാഹിം ബിൻ ഹമദ് ഉബൈദുല്ല ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. 15 മിനിറ്റിനുള്ളിൽ നടത്തിയ എൻഡോസ്കോപി ശസ്ത്രക്രിയയിലൂടെ അന്നനാളത്തിന്റെ മധ്യഭാഗത്ത് കുടുങ്ങിക്കിടക്കുകയായിരുന്ന കൃത്രിമ പല്ല് പുറത്തെടുത്ത് ജീവൻ രക്ഷിക്കുകയായിരുന്നു.