Tuesday 07 July 2020 02:00 PM IST : By സ്വന്തം ലേഖകൻ

വിവാഹമണ്ഡപത്തിൽ തിരക്കിട്ട ജോലിയിൽ മുഴുകി വധു, എല്ലാം ശ്രദ്ധിച്ച് വരൻ; ‘വർക്ക് അറ്റ് ഹോം’ വിഡിയോ വൈറൽ

work-mmhgy6r

തൊഴിൽ ലഭിക്കാനുള്ള കഷ്ടപ്പാടും മത്സരവും കാണുമ്പോൾ ജോലി എത്രത്തോളം ഒരനുഗ്രഹമാണെന്ന് മനസ്സിലാകും. പ്രത്യേകിച്ചും കൊറോണ വൈറസിന്റെ ലോക വ്യാപനത്തോടെ നിരവധി പേർക്കാണ് തൊഴിൽ നഷ്ടമായത്. അതുപോലെ കൂടുതൽപേരും വർക് അറ്റ് ഹോം എന്ന രീതിയിലേക്ക് മാറി. 

അതേസമയം ജോലിയോടുള്ള അർപ്പണ മനോഭാവം വ്യക്തമാക്കുന്ന ഒരു വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്. വിവാഹമണ്ഡപത്തിൽ വധുവായി ഇരിക്കുമ്പോഴും ലാപ്ടോപ്പുമായി ജോലിയിൽ മുഴുകിയിരിക്കുന്ന യുവതിയാണ് വിഡിയോയിലെ താരം. വിവാഹവേദി പോലും തൊഴിലിടമായി മാറുന്ന കാഴ്ചയാണ് സൈബർ ലോകം ഏറ്റെടുത്തിരിക്കുന്നത്. 

‘നിങ്ങൾ ജോലിഭാരത്തിലാണെന്ന ചിന്തയിലാണോ? എങ്കിൽ ഇതൊന്നു കണ്ടുനോക്കൂ.’ എന്ന കുറിപ്പോടെ നിരവധിപേർ വിഡിയോ പങ്കുവച്ചു. വിഡിയോ വൈറലായതോടെ രസകരമായ കമന്റുകളും എത്തി. യുവതിയുടെ ബോസ് എത്ര ക്രൂരനാണ്, ജീവിക്കാനുള്ള ഓരോ കഷ്ടപ്പാടുകൾ എന്നിങ്ങനെ പോകുന്നു കമന്റുകൾ. 

Tags:
  • Spotlight
  • Social Media Viral