Thursday 21 March 2019 04:45 PM IST : By സ്വന്തം ലേഖകൻ

മടി പിടിച്ചിരിക്കാതെ തടി കുറയ്ക്കാം; സിമ്പിൾ സൂംബ ടെക്നിക്കുമായി ആര്യയും റംസാനും; വി‍ഡിയോ

zumba

പൊണ്ണത്തടി കുറയ്ക്കാൻ മാർഗങ്ങള്‍ പലതാണ്. ജിമ്മും ഡയറ്റും ജോഗിങ്ങും തുടങ്ങി ഒരുപിടി മാർഗങ്ങളിലൂടെ അമിത വണ്ണത്തെ പടിയ്ക്കു പുറത്തു നിർത്താനാകും. ഇങ്ങനെയൊക്കെയാണെങ്കിലും കാര്യത്തോടടുക്കുമ്പോൾ പലരും പിന്നാക്കം വലിയാറാണ് പതിവ്. ശരീരമനങ്ങി എക്സർസൈസ് ചെയ്യാനോ ഇഷ്ട ഭക്ഷണത്തോട് ഗുഡ്ബൈ പറഞ്ഞ് ഡയറ്റ് ക്രമീകരിക്കാനോ ഉള്ള മടിയാണ് എല്ലാത്തിനും കാരണം.

മടിപിടിച്ചിരിക്കുന്നവർക്കും ഇഷ്ട ഭക്ഷണത്തെ വിട്ടുപിരിയാൻ പ്രയാസമുള്ളവർക്കും ഏറ്റവും ഉത്തമമായ വ്യായാമമുറ സുംബാ ഡാൻസ് ആണെന്ന് പറയുകയാണ് ഫിറ്റ്നസ് ട്രെയിനറും ഡാൻസറുമൊക്കെയായ ആര്യ ബാലകൃഷ്ണൻ. ഇക്കുറി ഡാൻസർ റംസാനേയും കൂട്ടുപിടിച്ചാണ് ആര്യ വേറിട്ട സുംബ സ്റ്റെപ്പുകൾ പരിചയപ്പെടുത്തുന്നത്.

ശരീരത്തെ അധികം ബുദ്ധിമുട്ടിക്കാതെ എന്നാൽ അത്യന്തം ഫലപ്രദവുമായ സൂംബ സ്റ്റെപ്പുകളാണ് ആര്യയും റംസാനും അവതരിപ്പിക്കുന്നത്. അരവണ്ണം, കുടവയർ, ഷോൾഡർ, തുടവണ്ണം എന്നിവ ഈ സുംബ സ്റ്റെപ്പുകളിലൂടെ നിയന്ത്രക്കാനാകും. ആര്യ ബാലകൃഷ്ണൻ ഡി ഫോർ ഡാൻസ് എന്ന യൂ ട്യൂബ് ചാനലിലാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.