ADVERTISEMENT

ഇപ്പോഴും കെട്ടിട നികുതിയും മറ്റും അടയ്ക്കാൻ പഞ്ചായത്ത് ഓഫിസിനു മുമ്പിൽ ക്യൂ നിൽക്കാറുണ്ടോ?. ഇത് വളരെ എളുപ്പത്തിൽ സ്മാർട്ട്ഫോണിലൂടെ അടയ്ക്കാവുന്നതെ ഉള്ളൂ. പ്രോപർട്ടി ടാക്സ് മൊബൈലിലൂടെ അടയ്ക്കുന്നത് എങ്ങനെയെന്ന് നോക്കാം.

പഠിക്കാം സ്‌റ്റെപ്പുകളായി 

ADVERTISEMENT

ഫോണിൽ ഗൂഗിൾ ക്രോം അല്ലെങ്കിൽ ഏതെങ്കിലും ബ്രൗസർ ആപ്ലിക്കേഷൻ ഓപൺ ആക്കിയ ശേഷം അഡ്രസ്സ് ബാറിൽ tax.lsgkerala.gov.in എന്ന് ടൈപ്പ് ചെയ്ത് search ചെയ്യുക. അപ്പോൾ ഒരു വെബ്സൈറ്റ് ഒാപൺ ആകും. അത്ര മൊബൈൽ ഫ്രണ്ട്‍ലി അല്ലാത്ത ഒരു വെബ്സൈറ്റാണ് ഇത് എ ന്നതിനാൽ കംപ്യൂട്ടർ സ്ക്രീനിൽ കാണുന്നത് പോലെയാകും ഈ വിൻഡോ കാണുക. അതുകൊണ്ട് നമ്മുടെ ആവശ്യാനുസരണം zoom in ചെയ്തോ zoom out ചെയ്തോ ഉപയോഗിക്കേണ്ടിവരും.

ഇടതുവശത്ത് സഞ്ചയ എന്നെഴുതിയിരിക്കുന്നതിന് താഴെയായി റജിസ്റ്റർ ചെയ്ത യൂസേഴ്സിന് ടാക്സ് അടയ്ക്കാനുള്ള ഒപ്ഷനും quick pay ഒപ്ഷനും കാണാം. ഇതിലെ quick pay ഒപ്ഷൻ വഴിയാണ് നമ്മൾ ടാക്സ് അടക്കാൻ പോകുന്നത്. 

ADVERTISEMENT

ഇതിൽ ക്ലിക്ക് ചെയ്താൽ ഓപൺ ആകുന്ന പേജിൽ നിങ്ങളുടെ പ്രോപർട്ടി സംബന്ധിച്ച വിവരങ്ങൾ എന്റർ ചെയ്യുന്നതിനുള്ള ഭാഗങ്ങൾ കാണാം. ആദ്യം ജില്ല ആണ് സിലക്ട് ചെയ്യേണ്ടത്. അടുത്തതായി നമ്മൾ ഏതു ലോക്കൽ ബോഡിയിൽ ആണ് വരുന്നത് എന്ന് സിലക്ട് ചെയ്യാം. മുനിസിപ്പാലിറ്റി, കോർപറേഷൻ, പഞ്ചായത്ത് എന്നിങ്ങനെയാണ് ഇതിലുള്ള ഒപ്ഷനുകൾ.

അതുകൂടി സിലക്ട് ചെയ്തു കഴിയുമ്പോൾ ആ ലോക്കൽ ബോഡിക്ക് കീഴിൽ വരുന്ന നിങ്ങളുടെ പഞ്ചായത്തോ മുനിസിപ്പാലിറ്റിയോ ഏതാണെന്ന് കൊടുക്കാനുള്ള ഒപ്ഷൻ വരും. അടുത്തതായി ചെയ്യേണ്ടത് നിങ്ങളുടെ വാർഡ് ഏതാണെന്ന്  സിലക്ട് ചെയ്യുകയാണ്  ഇതിൽ 2000, 2013 എന്നിങ്ങനെ രണ്ട് ഒപ്ഷനുകൾ കാണാം. 2013 സെലക്ട് ചെയ്തു വിവരങ്ങൾ എന്റർ ചെയ്തിട്ട് റിസൾട്ട് കിട്ടുന്നില്ല എങ്കിൽ 2000 എന്നത് സിലക്റ്റ് ചെയ്തിട്ട് പ്രക്രിയ ആവർത്തിക്കേണ്ടി വരും. ഇനി നിങ്ങളുടെ വാർഡ് നമ്പറും ഡോർ നമ്പറും (കെട്ടിട നമ്പർ)  സബ് ന മ്പർ ഉണ്ടെങ്കിൽ അതും എൻറർ ചെയ്ത ശേഷം search ബട്ടണിൽ അമർത്താം. 

techmmm97rbbjj
ADVERTISEMENT

വിവരങ്ങൾ വിരൽത്തുമ്പിൽ

ഇത്രയുമായാൽ ആരുടെ ഉടമസ്ഥതയിലാണ് ആ പ്രോപർട്ടി ഉള്ളത് എന്നും എത്ര രൂപ ടാക്സ് അടയ്ക്കാൻ ഉണ്ട് എന്നുമൊക്കെയുള്ള വിവരങ്ങൾ വരും. മുൻകാലങ്ങളിൽ ടാക്സ് അടക്കുന്നത് മുടങ്ങിയിട്ടുണ്ടെങ്കിൽ അതും കാണാനാകും. 

അതിനു താഴെയായി വരുന്ന രണ്ട് കോളങ്ങളിൽ ഒന്നിൽ ഇ മെയിൽ ഐഡിയും രണ്ടാമത്തേതിൽ മൊബൈൽ നമ്പറും കൊടുത്ത ശേഷം ക്യാപ്ച (captcha) കൂടി എന്റർ ചെയ്യണം. അപ്പോൾ ഏത് സംവിധാനം ഉ പയോഗിച്ചാണ് നിങ്ങൾ പ്രോപർട്ടി ടാക്സ് അടയ്ക്കാൻ പോകുന്നത് എന്ന് സിലക്ട് ചെയ്യാവുന്ന വിൻഡോയിലേക്ക് പോകും. ഇവിടെ നിന്ന് ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, upi എന്നിങ്ങനെ ഉള്ള  ഏതെങ്കിലും ഒപ്ഷൻ സിലക്ട് ചെയ്ത ശേഷം  നിങ്ങളുടെ വിവരങ്ങൾ വെരിഫൈ ചെയ്ത് പേമെൻറ് നടത്താം.

ഇപ്പോൾ നിങ്ങളുടെ പ്രോപർട്ടി ടാക്സ് അടച്ചു എന്ന മെസ്സേജ് സ്ക്രീനിൽ തെളിയുകയും അ തിനു തൊട്ടു പിന്നാലെ അടച്ചതിന്റെ രേഖയായ പ്രോപർട്ടി ടാക്സ് റസീറ്റ് ഡൗൺലോഡ് ചെയ്യുന്നതിനുള്ള ഒപ്ഷൻ വരികയും ചെയ്യും.  ഇത്  ഡൗൺലോഡ് ചെയ്തു ഗൂഗിൾ ഡ്രൈവ് പോലെയുള്ള ക്ലൗഡ് സ്റ്റോറേജുകളിൽ സൂക്ഷിക്കുകയോ പ്രിന്റ് എടുത്ത് വയ്ക്കുകയോ ചെയ്യാം. ക്ലൗഡ് സ്റ്റോറേജുകളിൽ സേവ് ചെയ്താൽ എപ്പോൾ വേണമെങ്കിലും ഡൗൺലോഡ് ചെയ്യാം. 

ADVERTISEMENT