Saturday 13 April 2019 06:00 PM IST

ഈ വർഷം നിങ്ങൾക്ക് എങ്ങനെ? ജ്യോതിഷ പണ്ഡിതൻ ഹരി പത്തനാപുരം ഗണിച്ച സമ്പൂർണ വിഷുഫലം

Hari Pathanapuram

vishuuuu

പാരമ്പര്യ ജ്യോതിഷ കുടുംബാംഗമായ ഹരി പത്തനാപുരം അച്ഛന്‍ േഗാപാലന്‍ െെവദ്യരുെട ശിക്ഷണത്തില്‍ ജ്യോതിഷ പഠനം തുടങ്ങി. തുടര്‍ന്നു സംസ്കൃത േകാളജില്‍ േജ്യാതിഷം അഭ്യസിച്ചു. വിവിധ മാധ്യമങ്ങളില്‍ ജ്യോതിഷപംക്തികള്‍ െെകകാര്യം ചെയ്യുന്നു. ജ്യോതിഷ സംബന്ധമായ ഒട്ടേറെ ലേഖനങ്ങളും പുസ്തകവും എഴുതിയിട്ടുണ്ട്.

അശ്വതി

ഏതു ചുറ്റുപാടിലും തീരുമാനങ്ങളിൽ നിന്നു പിന്മാറാത്ത സ്വഭാവരീതി നിങ്ങൾക്കുണ്ട്. പക്ഷേ, ഉദാസീന മനോഭാവം പുലർത്തുന്നതു മൂലം ഈ വർഷം പല നിർണായക വിഷയങ്ങളിലും പ്രശ്നങ്ങൾ നേരിടാം. മടി ഒഴിവാക്കാൻ ബോധപൂർവമായ ശ്രമം നടത്തണം.

മനോഹരമായും വശ്യമായും സംസാരിക്കാനുള്ള കഴിവ് നിങ്ങൾക്കുണ്ട്. ആ സംസാരങ്ങളിൽ വേണ്ടത്ര ശ്രദ്ധ പുലർത്താനും വേദി അറിഞ്ഞ് സംസാരിക്കാനും ശ്രമിക്കുക. അഭിമാനബോധവും അൽപം എടുത്തുചാട്ട സ്വഭാവവും നിങ്ങളിൽ ഉണ്ട്. ഈ രണ്ടു കാര്യങ്ങൾക്കും തടയിടാൻ ശ്രമിച്ചാൽ ഈ വിഷുവർഷം അനുകൂല ഫലങ്ങൾ പ്രതീക്ഷിക്കാം.

അപവാദം കേൾക്കാൻ ഏറെ സാധ്യതയുള്ള വർഷമാണ് വരുന്നത്. അതിനാൽ എല്ലാ സൗഹൃദബന്ധങ്ങളിലും കരുത ൽ പുലർത്താനും ഇടപാടുകളിൽ സുതാര്യത വരുത്താനും ശ്രമിക്കുക. എല്ലാ കാര്യങ്ങളും ഒട്ടേറെ തടസ്സങ്ങൾക്കു ശേഷം മാത്രമേ നടക്കൂ. അതിനാൽ കാലതാമസങ്ങൾ ഉണ്ടാകുമ്പോൾ മനസ്സ് പതറാതെ നോക്കുക. ജീവിതക്ലേശങ്ങളും മറ്റും മറ്റുള്ളവരെ അറിയിക്കാത്തതുമൂലം മനസ്താപവും രോഗവും ബാധിച്ചേക്കാം. വിശ്വസ്തരോടു തുറന്നു സംസാരിക്കാ ൻ ശ്രമിക്കുന്നതു നല്ലതാണ്.

ഭരണി

കാര്യം നേടാൻ വേണ്ടി മറ്റുള്ളവരോട് മുഖസ്തുതി പറയാൻ ഇഷ്ടമില്ലാത്ത രീതിയാണ് നിങ്ങൾക്കുള്ളത്. മറ്റുള്ളവർക്കു തോന്നാത്ത പല ആശയങ്ങളും പ്രാവർത്തികമാക്കാൻ കഴിയും. കുടുംബ ജീവിതത്തിൽ അ സ്വാരസ്യങ്ങൾക്ക് സാധ്യത ഏറെയാണ്. അതിനാൽ തെറ്റിദ്ധാരണ ഉണ്ടാകാതെ ശ്രദ്ധിക്കുക. സാഹസിക പ്രവൃത്തികൾ ഒഴിവാക്കണം.

രേഖകൾക്കൊന്നും വലിയ പ്രാധാന്യം കൽപിക്കാത്ത സ്വഭാവരീതി നിങ്ങൾക്കുണ്ട്. ഏത് ഇടപാടുകളിലും എഴുത്തുകുത്തുകൾ കൃത്യമായി പാലിക്കാൻ ഈ വർഷം ശ്രമിക്കുക. ഇല്ലെങ്കിൽ ഈ വിഷുവർഷം ചതിവ് ഏറെ സംഭവിക്കാൻ സാധ്യതയുണ്ട്. തൊഴിൽരംഗത്തും പ്രവൃത്തിരംഗത്തും ധാരാളം എതിർപ്പുകളെ നേരിടേണ്ടി വരുന്ന വർഷമാണിത്. സംഭാഷണങ്ങളിൽ മിതത്വം പുലർത്തുക. ഉള്ള കാര്യമാണെങ്കിലും അത് തുറന്നടിച്ചു പറയുന്നത് ശത്രുത ക്ഷണിച്ചു വരുത്തും. ഭാവിക്കുവേണ്ടി വലിയ കരുതൽ പുലർത്തുന്ന സ്വഭാവമല്ല നിങ്ങൾക്കുള്ളത്. അൽപം സ്വരുക്കൂട്ടി വയ്ക്കാൻ ഈ വിഷുവർഷം ശ്രമിക്കുക. കാര്യസാധ്യത്തിനായി ദുരഭിമാന ബോധം മാറ്റിവയ്ക്കാൻ ഈ വിഷു വർഷം ശ്രമിക്കുക.

കാർത്തിക

കലാപരമായ കാര്യങ്ങൾ െചയ്യുന്നവർക്ക് നേട്ടം ഉണ്ടാക്കാൻ കഴിയുന്ന വിഷുവർഷമാണിത്. എല്ലായ്പ്പോഴും എല്ലാം തുറന്നു പറയുന്ന രീതി നിയന്ത്രിക്കണം. ചതിവ് പറ്റുന്നതിനുള്ള സാധ്യത ഈ വിഷുവർഷം ഉള്ളതിനാൽ ആ സ്വഭാവരീതി മാറ്റണം.

എല്ലാ പ്രവർത്തനങ്ങളിലും ഏർപ്പെടാൻ ആദ്യമൊരു മടി കാട്ടുന്ന സ്വഭാവരീതി മാറ്റി ആത്മവിശ്വാസത്തോടെ പ്രവർ ത്തനങ്ങളിൽ ഏർപ്പെടാൻ ശ്രമിക്കുക. ആളുകളെ സൽക്കരിക്കുന്നതിൽ വലിയ താൽപര്യം ഉള്ള സ്വഭാവരീതി നിങ്ങൾക്കുണ്ടാകാം. കടബാധ്യതകൾക്ക് സാധ്യത ഏറെയുള്ളതിനാൽ ചെലവുകളിൽ നിയന്ത്രണം ഏർപ്പെടുത്താൻ ഈ വിഷു വർഷം ശ്രദ്ധിക്കുക. ദേഷ്യം വന്നാൽ എന്തും പറയുന്ന സ്വഭാവരീതി വളരെ ദോഷകരമായി ഭവിക്കും. പെട്ടെന്നുള്ള പ്രതികരണങ്ങൾ ഒഴിവാക്കുക. മറ്റുള്ളവരെ വേദനിപ്പിക്കുന്നതു മൂലം പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യത ഏറെയാണ്. എല്ലായ്പോഴും ചഞ്ചല സ്വഭാവമുള്ള മനസ്സ് നിങ്ങളുടെ പ്രത്യേകതയാണ്. ഒരേ സമയം പല കാര്യങ്ങളിൽ വ്യാപൃതരാകാതിരിക്കാൻ ഈ വിഷുവർഷം ശ്രമിക്കുക.

സാമ്പത്തികമായ ബാധ്യതകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ പണമിടപാടുകളിൽ കണിശത പുലർത്തുക. കുറെക്കാലമായി ഗൃഹനിർമാണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തീരുമാനം എടുക്കാൻ കഴിയാതെ വിഷമിക്കുന്നവർക്ക് അത്തരം കാര്യങ്ങൾ നടന്നു കിട്ടും. രോഗ ബാ ധയുണ്ടാകാനുള്ള സാധ്യത കൂടുതലായതിനാൽ ചെറുതാ യി രോഗം വരുമ്പോൾ തന്നെ മതിയായ ചികിത്സ തേടാൻ ശ്രമിക്കുക.

∙ അശ്വതി, ഭരണി, കാർത്തിക ആദ്യ 15 നാഴികയും ചേർന്ന മേ ടം രാശിക്കൂറിൽ ജനിച്ചവർ അപവാദങ്ങളിൽ ഉൾപ്പെടാതെയും വാഹന ഉപയോഗം ശ്രദ്ധിച്ചും മുന്നോട്ട് പോകുക. മഹാവിഷ്ണുവിന്റെയോ അവതാരങ്ങളുടെയോ ക്ഷേത്രങ്ങളിൽ ദ ർശനം നടത്തുക. പാൽപായസ നിവേദ്യം നടത്തി കുഞ്ഞുങ്ങൾക്കു ദാനം ചെയ്യുന്നതു ശുഭകരമാണ്.

രോഹിണി

കുറെക്കാലമായി നിലനിന്ന പ്രതിസന്ധി പരിഹരിക്കുന്നതിനു സാധിക്കുന്ന വിഷുവർഷമാണു വരുന്നത്. വിദേശത്തേക്കു പോകാൻ ആഗ്രഹിച്ച് കുറെക്കാലമായി തടസ്സം നേരിട്ടിരുന്നവർക്ക് അതിന് മാറ്റം ഉണ്ടാകും.

പരാക്രമശീലം നിങ്ങളെ സംബന്ധിച്ച് അൽപം കൂടുതൽ ആണെങ്കിൽ നിയന്ത്രണം ശീലിക്കണം. നിങ്ങളുടെ എല്ലാ പ്രവർത്തനങ്ങളിലും ഒരുതരം ആലസ്യം ഉണ്ടാകാറുണ്ട്. പ്രവൃത്തിമേഖലയിൽ അനുകൂലമല്ലാത്ത ചില ഫലങ്ങൾക്കു സാധ്യതയുണ്ട്. അതിനാൽ മേലധികാരികളുമായി നല്ല ബന്ധം സ്ഥാപിച്ചു മുന്നോട്ടുപോകാൻ ശ്രമിക്കുക. ഉദരരോഗങ്ങൾ, ഭക്ഷ്യ വിഷബാധ ഇവ അലട്ടാനിടയുണ്ട്. ആയതിനാൽ ആഹാര കാര്യത്തിൽ നിയന്ത്രണം പുലർത്തുക.

സന്താന ജനന കാര്യത്തിൽ വിഷമം അനുഭവിച്ചു വരുന്നവർക്ക് സന്തോഷകരമായ വാർത്ത കേൾക്കുന്നതിന് ഈ വിഷുവർഷം സാധിക്കും. പരീക്ഷകൾക്കു തയാറെടുക്കുമ്പോൾ അമിത ആത്മവിശ്വാസം വേണ്ട. തയാറെടുപ്പുകളിൽ പിഴവ് വരാതെ ശ്രദ്ധിക്കണം. പെട്ടെന്ന് തീരുമാനങ്ങൾ എടുക്കുന്ന സ്വഭാവരീതി ഉള്ളവർ അത് അൽപം നിയന്ത്രിക്കാൻ ശ്രമിക്കുക. അബദ്ധങ്ങളിൽ ചാടുന്നതിനു സാധ്യത ഏറെയുള്ള ഒരു വിഷുവർഷമാണ് വരുന്നത്.

മകയിരം

എല്ലാ തരത്തിലുള്ള പ്രവർത്തനങ്ങളിലും വിജയം കൈവരിക്കാൻ കഴിയും. സംശയബുദ്ധി അൽപം കൂടുതലാണെങ്കിൽ അത് കുറയ്ക്കാൻ ശ്രമിക്കുക. സഹായിക്കാൻ എത്തുന്നവരെപ്പോലും സംശയത്തിന്റെ കണ്ണുകൊണ്ടു കാണുന്നതു കുഴപ്പങ്ങൾ സൃഷ്ടിക്കും. സ്വാർഥസ്വഭാവം മാറ്റാൻ ഈ വിഷുവർഷം പരിശ്രമിക്കുക.

ഏതു ചുറ്റുപാടിലും സ്വന്തം സുഖസൗകര്യങ്ങൾക്കു പ്രാധാന്യം നൽകുന്ന രീതി മൂലം മറ്റുള്ളവർ അകന്നു മാറാൻ സാധ്യതയുള്ളതിനാൽ ശ്രദ്ധിക്കുക. ആരോടെങ്കിലും വിരോധം തോന്നിയാൽ അതു കുറെക്കാലം മനസ്സിൽ കൊണ്ടു നടക്കുന്ന സ്വഭാവരീതി നിങ്ങൾക്കുണ്ട്. ഇത് നിയന്ത്രിച്ചില്ലെങ്കിൽ വലിയ മാനസിക സമ്മർദവും ശാരീരിക ക്ലേശവും ഉണ്ടാകാൻ സാധ്യത ഏറെയാണ്. മറ്റുള്ളവരെ ഉള്ളു തുറന്നു വിശ്വസിക്കുന്നതു മൂലം ചില പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. എല്ലാ കാര്യത്തിലും സഹായിക്കാൻ മറ്റൊരാൾ വേണമെന്ന ചിന്താഗതി കുറയ്ക്കാൻ ശ്രമിക്കുക. ഇല്ലെങ്കിൽ സ്വന്തമായി കാര്യങ്ങൾ ചെയ്യാനുള്ള നിങ്ങളുടെ മൗലിക പ്രതിഭ തന്നെ നഷ്ടപ്പെട്ടേക്കാം. സുഖവാസങ്ങളിലും മറ്റുള്ള‌വരെ സൽക്കരിക്കുന്നതിലും സന്തോഷം കണ്ടെത്തുന്ന സ്വഭാവരീതി നിയന്ത്രിക്കുക. ഇല്ലെങ്കിൽ അപ്രതീക്ഷിതമായി വലിയ കടബാധ്യതകൾ ഉണ്ടാകാൻ ഇടയായി തീരും. ഏതു കാര്യത്തിൽ അഭിപ്രായം പറയുമ്പോഴും നല്ലതുപോലെ ആലോചിച്ച ശേഷം മാത്രം പ്രതികരിക്കാൻ ശ്രമിക്കുക. പെട്ടെന്നു പറയുന്ന കാര്യങ്ങൾ വിവാദമാകാൻ സാധ്യതയുണ്ട്. ആലോചനയോടെ മാത്രം മതി അഭിപ്രായ പ്രകടനങ്ങൾ. വൃശ്ചികം, ധനു, മകരം മാസങ്ങളിൽ കുടുംബജീവിതത്തിൽ കൂടുതൽ കരുതൽ പുലർത്താൻ ശ്രമിക്കുക. തെറ്റിദ്ധാരണയുടെ പേരിൽ ചില പ്രശ്നങ്ങൾ ഉടലെടുക്കാൻ സാധ്യത കാണുന്നുണ്ട്.

തിരുവാതിര

കാര്യങ്ങൾ വേഗത്തിൽ ഗ്രഹിക്കുന്നതിനും ബുദ്ധിയിൽ നിലനിർത്തുന്നതിനും നല്ല കഴിവ് നിങ്ങൾക്ക് സ്വതവേയുണ്ട്. പക്ഷേ, അശ്രദ്ധ വരാതെ ഈ വിഷുവർഷം ശ്രദ്ധിക്കുന്നത് ഗുണകരമാണ്. അഭിപ്രായങ്ങൾ മാറി മാറി വരുന്ന സ്വഭാവരീതിയുണ്ടെങ്കിൽ ഈ വർഷം അത് നിയന്ത്രിക്കാൻ ശ്രമിക്കുക. ജീവിതക്ലേശങ്ങൾ പുറത്തറിയിക്കാതെ മറ്റുള്ളവരോട് പെരുമാറാനുള്ള കഴിവ് നിങ്ങൾക്കുണ്ട്. പക്ഷേ, കടുത്ത മാനസിക സമ്മർദവും പരാജ യഭീതിയും നേരിടേണ്ടതായി വരും. അടുത്ത സുഹൃത്തക്കളോടോ ഉറ്റ ബന്ധുക്കളോടോ മനസ്സു തുറന്ന് സംസാരിക്കണം.

ഏത് കഠിനമായ പരിതസ്ഥിതിയിലും പരാജയത്തെക്കുറിച്ചു ചിന്തിക്കാതെ മുന്നോട്ടു പോകാൻ ശ്രദ്ധിക്കു ക. പദ്ധതികൾ മനസ്സിലിട്ട് പെരുപ്പിക്കുന്നതിനു പകരം പ്രാവർത്തികമാക്കാൻ ശ്രമിക്കുക. ഭാഗ്യാനുകൂല്യം ഉ ണ്ടാകും. മറ്റുള്ളവരുടെ കഷ്ടപ്പാടുകൾ ഏറ്റെടുത്ത് പ രിഹാരം കാണാൻ ഇറങ്ങിത്തിരിക്കുന്ന സ്വഭാവരീതി നിങ്ങൾക്കുണ്ട്. അത്തരം കാര്യങ്ങൾ മൂലം ചതിവ് പറ്റാതിരിക്കാൻ ശ്രദ്ധിക്കുക. ന്യായമായ മാർഗത്തിൽ മാത്രം ധനം സമ്പാദിക്കാൻ ശ്രമിക്കുന്നതാണ് നിങ്ങൾക്ക് ഏ റെ പ്രയോജനകരം. എല്ലാ തരത്തിലുള്ള സൗഹൃദങ്ങൾക്കും നിയന്ത്രണം വരുത്താൻ ഈ വിഷു വർഷം ശ്രമിക്കുക. ഇല്ലെങ്കിൽ സുഹൃത്തുക്കളിൽ നിന്നു പ്രതീക്ഷിക്കാത്ത പെരുമാറ്റം ഉണ്ടാകാൻ സാധ്യത കാണുന്നുണ്ട്.

മിഥുനം, കർക്കടകം, വൃശ്ചികം, ധനു മാസങ്ങളിൽ വ്യാപാര വ്യവസായ മേഖലകളിൽ ഉള്ളവർക്ക് ഗുണം ഉണ്ടാകും. ആരോഗ്യകാര്യങ്ങളിൽ ഈ സമയങ്ങളിൽ കൂടുതൽ ശ്രദ്ധ പുലർത്തുക.

∙കാർത്തിക മുക്കാലും രോഹിണി, മകയിരം പകുതി ഭാഗവും ചേരുന്ന ഇടവം രാശിയിൽ ജനിച്ചവർക്ക് വൈഷമ്യങ്ങൾ അൽപം മാറി കിട്ടുന്നതിന് ഇടയുണ്ട്. സൗഹൃദബന്ധങ്ങളിൽ അൽപം കരുതൽ പുലർത്താൻ ശ്രമിക്കുക. പക്കപിറന്നാൾ തോറും ശിവക്ഷേത്ര ദർശനം നടത്തി ജലധാര വഴിപാട് നടത്തുന്നതു ശുഭകരം.

∙ മകയിരം അവസാന പകുതി തിരുവാതിര, പുണർതം ആദ്യ 45 നാഴികയും ചേർന്ന മിഥുനം രാശിയിൽ ജനിച്ചവർ ജോലി സംബന്ധമായി മാനസിക സംഘർഷം ഉണ്ടാകാതെ നോക്കുക. വാഹന ഉപയോഗം ശ്രദ്ധിക്കുക. മാസത്തിൽ ഒരു ശനി യാഴ്ച അയ്യപ്പക്ഷേത്ര ദർശനം നടത്തി എള്ളുപായസം വഴിപാട് കഴിപ്പിക്കുക.

പുണർതം

നല്ല ഓർമയും ബുദ്ധിശക്തിയും നിങ്ങൾക്കുണ്ട്. അത് പ്രയോജനപ്പെടുത്തിയാൽ പരീക്ഷകളിൽ മികച്ച വിജയം സ്വന്തമാക്കാൻ കഴിയും. എടുത്തുചാട്ട സ്വഭാവം നിങ്ങൾക്ക് ഉണ്ടാകാം. ഈ വിഷുവർഷം എല്ലാ കാര്യത്തെക്കുറിച്ചും നിശ്ചിതമായ അഭിപ്രായം രൂപീകരിക്കുകയും അവയെ പ്രായോഗിക ബുദ്ധിയോടെ അവതരിപ്പിക്കുകയും ചെയ്യാൻ ശ്രമിക്കുന്നത് ഗുണകരമാണ്.

ഏത് പ്രവർത്തനത്തിൽ ഏർപ്പെടുമ്പോഴും അതേപ്പറ്റി ന ല്ലതുപോലെ പഠിച്ചു മാത്രം ഇടപെടാൻ ശ്രദ്ധിക്കുക. ചെറിയ എതിർപ്പുകൊണ്ടു പോലും പ്രവർത്തനങ്ങൾ ഉപേക്ഷിക്കുന്ന ശീലം നിങ്ങളിൽ ഉണ്ട്. ആ സ്വഭാവരീതി മാറ്റാൻ ശ്രമിക്കുക. എല്ലാവരെയും സഹായിക്കണം എന്ന വിശാല മനസ്സിന് ഉട മകളാണ് നിങ്ങൾ. എന്നാൽ സഹായം പറ്റുന്നവരിൽ നിന്നു തന്നെ ഉപദ്രവം ഉണ്ടാകാൻ ഈ വിഷുവർഷം സാധ്യത കാണുന്നു.

സ്വന്തം പ്രയത്നം കൊണ്ടുതന്നെ ഏറെ ഉയർച്ചയുണ്ടാക്കാ ൻ സാധിക്കും. ചെറിയ തിരിച്ചടികൾ കാര്യമാക്കേണ്ടതില്ല. പ്രവർത്തനങ്ങളിൽ ഒട്ടും തളരാതെ നോക്കുക. ഓരോ വിഷയത്തെപ്പറ്റിയും വ്യക്തമായും സ്വതന്ത്രമായും ഉള്ള കാഴ്ചപ്പാടുകൾ പുലർത്തുന്ന സ്വഭാവരീതി ഈ വിഷുവർഷത്തിൽ പുലർത്തിയാൽ ഏറെ നേട്ടങ്ങൾ ഉണ്ടാക്കാൻ സാധിക്കും. മറ്റുള്ളവരെ വലിയ തോതിൽ നിരൂപണം ചെയ്യുന്ന സ്വഭാവരീതി ഉണ്ടെങ്കിൽ നിയന്ത്രിക്കാന്‍ ഈ വിഷുവർഷം ശ്രമിക്കുക.

മേടം, മിഥുനം, ചിങ്ങം, കന്നി എന്നീ മാസങ്ങളിൽ സാമ്പത്തികമായ എല്ലാ ഇടപാടുകളും കരുതലോടെ ശ്രദ്ധിക്കുക. ചതിവ് പറ്റാനുള്ള സാധ്യത കാണുന്നുണ്ട്.

പൂയം

ജോലി സംബന്ധമായി വിഷമങ്ങൾ അനുഭവിച്ചു വന്നിരുന്നവർക്ക് പ്രയോജനകരമായ നേട്ടങ്ങൾ ഉണ്ടാക്കുന്നതിനു സാധിക്കുന്ന വിഷുവർഷമാണ് വരുന്നത്. പരിശ്രമ ശീലമാണ് നിങ്ങളുടെ വ്യക്തിത്വത്തിന്റെ കരുത്ത്. ഇ ടയ്ക്കിടെ ഉയർച്ചയും താഴ്ചയും ഒക്കെയായി മുന്നോട്ടു പോകുന്ന ജീവിതമാകും നിങ്ങൾക്കുള്ളത്. ദീർഘകാ ല പദ്ധതികൾക്ക് ശുഭകരമായ ഫലം പ്രതീക്ഷിക്കാം.

ചെറിയ ഇടപെടലുകൾ പോലും വലിയ ഗൗരവമാ യി കാണുന്ന സ്വഭാവരീതി നിങ്ങൾക്കുണ്ട്. പിടിവാശി കുറച്ച് മുന്നോട്ടുപോകാൻ ഈ വിഷുവർഷം ശ്രമിക്കുക. ചുറ്റുപാടുകൾ നോക്കാതെ സംസാരിക്കുന്ന സ്വഭാവരീതി ഉണ്ടെങ്കിൽ നിയന്ത്രിക്കാൻ സ്വമേധയാ ശ്രമിക്കുക. ചില ബന്ധങ്ങളിൽ നിന്നു തിക്തമായ അനുഭവങ്ങൾ ഉ ണ്ടാകാൻ ഇടയുണ്ട്.

വിവാഹത്തിനായി ശ്രമിച്ച് കുറെക്കാലമായി തടസ്സം നേരിട്ടു വരുന്നവർക്ക് വിവാഹസംബന്ധിയായ തീരുമാനങ്ങൾ എടുക്കാൻ ഈ വിഷുവർഷം സാധിക്കും. വളരെ അടുത്തു ചേർന്ന് ചതിവുകൾ നടത്താനുള്ള ശ്രമം നിങ്ങൾക്കു നേരെ ഉണ്ടാകാനുള്ള സാധ്യതയുണ്ട് എന്നതിനാൽ പെട്ടെന്ന് അടുത്തുകൂടി സൗഹൃദം സ്ഥാപിക്കാൻ എത്തുന്നവരെ അകറ്റി നിർത്താൻ ശ്രമിക്കുക. ജോലി സംബന്ധമായി സ്ഥാനചലനങ്ങൾ ഉണ്ടാകാനുള്ള സാധ്യത കാണുന്നുണ്ട്.

കർക്കടകം, തുലാം, വൃശ്ചികം, ധനു മാസങ്ങളിൽ സാമ്പത്തികമായി അൽപം മെച്ചം ഉണ്ടാകാം. ചെലവു കൾ നിയന്ത്രിച്ച് മുന്നോട്ടു പോകാൻ ശ്രമിക്കുക.

ആയില്യം

നല്ലതുപോലെ ആലോചിച്ച് പ്രവർത്തിച്ചാൽ ഏറെ നേട്ടങ്ങ ൾ ഉണ്ടാക്കാൻ കഴിയുന്ന വിഷുവർഷമാണ് വരുന്നത്. ചാപല്യ സ്വഭാവമുണ്ടെങ്കിൽ അത് നിയന്ത്രിക്കാൻ ഈ വിഷു വർഷം ശ്രമിക്കുക. ഇല്ലെങ്കിൽ അപവാദങ്ങൾ ഉണ്ടാകുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. സ്വാർഥ ചിന്ത നിങ്ങളെ സംബന്ധിച്ച് അൽപം കൂടുതലാണ്. അത് നിയന്ത്രിക്കാൻ ശ്രമിക്കുക. മറ്റുള്ളവരെ കണ്ണുമടച്ച് വിശ്വസിക്കുന്ന സ്വഭാവരീതി അൽപം നിയന്ത്രിക്കാൻ ഈ വിഷുവർഷം ശ്രമിക്കുക.

മറ്റുള്ളവർക്കുവേണ്ടി പണമിടപാടു നടത്താതിരിക്കാൻ ഈ വിഷു വർഷം ശ്രമിക്കുക. സാമ്പത്തികമായി ചതിവുകൾ സംഭവിക്കാനുള്ള സാധ്യത വളരെ കൂടുതലായ വർഷമാണിത്. കൃഷി മേഖലയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവർക്ക് കൂടുതൽ ഗുണങ്ങൾ ഉണ്ടാകും. കുറെക്കാലമായി മനസ്സിൽ കൊണ്ടുനടന്ന ചില കാര്യങ്ങൾ സാധിച്ചെടുക്കാൻ ഈ വിഷുവർഷം സാധിക്കും. ഗൃഹനിർമാണവുമായി ബന്ധപ്പെട്ട് കുറെക്കാലമായി തടസ്സങ്ങൾ നേരിട്ടിരുന്നവർക്ക് ആ സാഹചര്യം മാറ്റി കിട്ടുന്നതിന് ഈ വിഷുവർഷം ഇടയായിത്തീരും. ഉത്തരവാദിത്തങ്ങൾ കൂടുതൽ വർധിക്കുന്നതിന് ഇടയായിത്തീരുന്ന വിഷുവർഷമാണ് വരുന്നത്.

മേടം, ഇടവം, ചിങ്ങം, ധനു മാസങ്ങളിൽ അറിയാത്ത ചില കാര്യങ്ങളുടെ പേരിൽ കുറ്റപ്പെടുത്തൽ കേൾക്കാൻ സാധ്യതയുള്ളതിനാൽ ഏതു കാര്യവും സുതാര്യതയോടെ ചെയ്യുക.

∙ പുണർതം അവാസന 15 നാഴികയും പൂയവും ആയില്യവും ചേരുന്ന കർക്കടകം രാശിയിൽ ജനിച്ചവർക്ക് തടസ്സങ്ങൾ ഉണ്ടാകുമെങ്കിലും പതറാതെ മുന്നോട്ടു പോവുക. തീർച്ചയായും വിജയം ലഭിക്കും. ദേവീക്ഷേത്ര ദർശനം പിറന്നാൾ ദിവസവും മുൻപും പിൻപും വരുന്ന മാസങ്ങളിലെ പക്കപിറന്നാൾ ദിവസവും ദേവിക്ക് കളഭം ചാർത്തൽ നടത്താം.

മകം

സ്വന്തം കഷ്ടപ്പാടുകളിലൂടെ നേതൃത്വത്തിലേക്കു വരുന്നതിന് ഇടയായിത്തീരുന്ന വിഷുവർഷമാണിത്. അതിരു കവിഞ്ഞ ആത്മാഭിമാന ബോധം നിങ്ങളുടെ പ്രത്യേകതയാണ്. അതുകൊണ്ടുതന്നെ പലരുമായും പൊരുത്തപ്പെട്ടുപോകാൻ സാധിക്കാറില്ല. ദുരഭിമാനബോധം മാറ്റാൻ ശ്രമിക്കുക. രഹസ്യ വഴിയിൽക്കൂടിയുള്ള സമ്പാദന മാർഗങ്ങൾ അപകടം സൃഷ്ടിക്കാ ൻ ഇടയുണ്ട്. അതിനാൽ സത്യസന്ധമായ മാർഗം പിന്തുടരാ ൻ ഈ വിഷുവർഷം ശ്രമിക്കുക.

ഗവേഷണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് നേട്ടം സാധ്യമാകും. കുറെക്കാലമായി തടസ്സപ്പെട്ടുകിടന്ന അർ ഹമായ അംഗീകാരങ്ങൾ വിവിധ കോണുകളിൽ നിന്നു ലഭിക്കും. മേലധികാരികൾ ജോലി സംബന്ധമായ ചില ഉത്തരവാദിത്തങ്ങൾ ഏൽപിക്കുന്നതിനു സാധ്യതയുണ്ട്. സത്യസന്ധമായും സുതാര്യമായും ചെയ്തു തീർക്കാൻ ശ്രമിക്കുക. ലക്ഷ്യപ്രാപ്തിക്കുവേണ്ടി ആരോഗ്യം പോലും നോക്കാതെ പ്രവർത്തിക്കുന്ന ശീലം നിങ്ങൾക്കുണ്ട്. ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധാലുവാകാൻ ഈ വിഷുവർഷം ശ്രമിക്കുക.

ഭക്ഷ്യവിഷബാധ പോലെയുള്ള കാര്യങ്ങൾ ഉണ്ടാകാൻ സാധ്യത വളരെ കൂടുതലാണ്. ആഹാരക്രമത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തുക. മനസ്സിന് ഉണ്ടായിരുന്ന വിഷമതകൾ ഒരു പരിധി വരെ മാറ്റിക്കിട്ടുന്നതിന് ഈ വിഷു വർഷം ഇടയുണ്ട്.

മിഥുനം, കന്നി, വൃശ്ചികം മാസങ്ങളിൽ ആരോഗ്യപരമായി അൽപം ശ്രദ്ധിക്കുക. ചെറുതായി രോഗം എന്നു തോന്നുമ്പോൾ തന്നെ മതിയായ ചികിത്സ തേടുക.

പൂരം

കുറേക്കാലമായി നിലനിന്ന മാനസിക വൈഷമ്യങ്ങൾ മാറിക്കിട്ടുന്നതിന് ഇടയാകുന്ന വിഷുവർഷമാണ് വരുന്നത്. അധികം ശ്രമം നടത്താതെ തന്നെ വലിയ നേട്ടം ഉണ്ടാക്കാൻ ഈ വിഷുവർഷം സാധിക്കും. പെട്ടെന്നു തന്നെ എടുക്കുന്ന ചില തീ രുമാനങ്ങൾ തെറ്റിപ്പോകാനുള്ള സാധ്യത നിങ്ങളെ സംബന്ധിച്ചുണ്ട്. അതുകൊണ്ട് എന്തു തീരുമാനം എടുക്കുമ്പോഴും നല്ലതു പോലെ ആലോചിക്കാൻ ശ്രമം നടത്തുക.

കുറെക്കാലമായി നിലനിന്ന സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. എതിർപ്പുകൾക്കു കീഴടങ്ങി ചില പ്രവർത്തനങ്ങൾ ഉപേക്ഷിക്കുന്ന ശീലം നിങ്ങൾക്കുണ്ട്. അതു മാറ്റാൻ ഈ വിഷുവർഷം പരിശ്രമിക്കണം. സ്വന്തം കഴിവുകൾ മറ്റുള്ളവർക്കു വേണ്ടി വിനിയോഗിക്കുന്ന രീതിയിൽ നിയന്ത്രണം വേണം. കുടുംബജീവിതത്തിൽ അസ്വാരസ്യങ്ങൾക്ക് സാധ്യത ഏറെയാണ്. അത് തിരിച്ചറിഞ്ഞ് ഉത്തരവാദിത്തത്തോടെ പെരുമാറാൻ ശ്രദ്ധിക്കുക.ജീവിതത്തിൽ പല തരത്തിലുള്ള ചുമതലകൾ വന്നു ചേ രാം. ഒരേ സമയം ഒന്നിലധികം കാര്യങ്ങളിൽ വ്യാപൃതരാകാൻ ശ്രമിക്കുന്നത് നല്ലതല്ല. സ്വന്തം സ്വാതന്ത്ര്യത്തെയും പ്രവർത്തനത്തെയും ആരും ചോദ്യംചെയ്യുന്നത് ഇഷ്ടമില്ലാത്ത പ്രകൃതം നിങ്ങൾക്കുണ്ട്. മുൻകോപവും നിർബന്ധ ബുദ്ധിയും മൂലം നഷ്ടങ്ങൾ സംഭവിക്കാൻ സാധ്യത കാണുന്നുണ്ട്. തർക്കവിഷയങ്ങളിൽ മധ്യസ്ഥ ശ്രമങ്ങൾക്ക് തുനിയരുത്.

ഇടവം, കർക്കടകം, കന്നി, തുലാം മാസങ്ങളിൽ ഭാരിച്ച ചി ല ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടി വന്നേക്കാം. മനസ്സ് പതറാതെ ശ്രദ്ധിക്കുക.

ഉത്രം

പാതിവഴിയിൽ ഒരു പ്രവർത്തനവും ഉപേക്ഷിക്കരുത്. ക ലാരംഗത്തു പ്രവർത്തിക്കുന്നവർക്ക് മുൻപുണ്ടായിരുന്ന വൈഷമ്യങ്ങൾ ഒരുപരിധിവരെ മാറിക്കിട്ടാം. പുതുതായി ആരംഭിക്കുന്ന സംരംഭങ്ങൾക്ക് അനുയോജ്യരായ പങ്കാളികളെ ലഭിക്കുന്നതിന് ഇടയായിത്തീരും.

അധികാരസ്ഥാനങ്ങളിൽ നിന്നു കടുത്ത സമ്മർദങ്ങൾ ഉണ്ടാകാൻ ഇടയുള്ളതിനാൽ പെട്ടെന്ന് അടുത്തു കൂടാൻ എത്തുന്നവരെ കരുതലോടെ അകറ്റിനിർത്താൻ ശ്രമിക്കുക.

പലപ്പോഴും പ്രശ്നങ്ങളിൽ മധ്യസ്ഥരാകുന്ന സ്വഭാവ രീതി നിങ്ങൾക്കുണ്ട്. പക്ഷേ, ആ സന്ദർഭത്തിൽ പറയുന്ന വാക്കുകൾ പിന്നീട് അബദ്ധമാകാതെ ഈ വിഷുവർഷം ശ്രദ്ധിക്കുക. കുറെക്കാലമായി മനസ്സിനെ വല്ലാതെ അലട്ടിയിരുന്ന നിയമക്കുരുക്കുകളിൽ നിന്നു മോച നം നേടാനും ഈ വിഷുവർഷം സാധിക്കും. പൊതുരംഗത്ത് പ്രവർത്തിക്കുന്നവർക്ക് സ്ഥാനലബ്ധിക്ക് ഇടയായിത്തീരും. ഏറെക്കാലമായി മനസ്സിൽ സൂക്ഷിച്ചിരുന്ന പദ്ധതികൾക്ക് തുടക്കമിടാൻ സാധിക്കും. കുറെക്കാലമായി വിഷമിപ്പിച്ച കടബാധ്യതകളിൽ നിന്നു മോചനം ലഭിക്കും.

മിഥുനം, കർക്കടകം, ധനു, മീനം മാസങ്ങളിൽ പുതിയ ചില പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പാക്കാനാകും. പണം നിക്ഷേപിക്കുന്ന കാര്യത്തിൽ ശ്രദ്ധ പുല ർത്തുക.

∙ മകം, പൂരം, ഉത്രം ആദ്യ 15 നാഴികയും ചേർന്ന ചിങ്ങം രാശിയിൽ ജനിച്ചവർ മറ്റുള്ളവരുമായി അഭിപ്രായവ്യത്യാസം വരാതെ നോക്കുക. സംസാര രീതി നിയന്ത്രിക്കാൻ ശ്രമിക്കുക. പിറന്നാൾ ദിവസങ്ങളിൽ മഹാവിഷ്ണു ക്ഷേത്രത്തിൽ ദർശനം നടത്തി തുളസിമാല ചാർത്തൽ നടത്തി പ്രാർഥിക്കുന്നത് ശ്രേയസ്സ്കരമാണ്.

∙ ഉത്രം അവസാന 45 നാഴിക അത്തവും ചിത്തിര ആദ്യ 30 നാഴികയും ചേരുന്ന കന്നി രാശിയിൽ ജനിച്ചവർക്ക് ഗൃഹനിർമാണ കാര്യങ്ങൾ തടസ്സപ്പെട്ടത് നടന്നു കിട്ടുന്നതിന് ഇടയാകും. സഹോദരങ്ങളുമായി നല്ല ബന്ധത്തിൽ പോകാൻ ശ്രമിക്കുക. പക്കപിറന്നാൾ തോറും അയ്യപ്പക്ഷേത്ര ദർശനം നടത്തി അർച്ചന ചെയ്യുന്നതു ശുഭകരം.

അത്തം

ജീവിതം ചിട്ടയായി കഴിച്ചുകൂട്ടുന്നതിന് സാധിക്കുന്ന വിഷുവർഷമാണ് വരുന്നത്. പ്രശ്നങ്ങളിൽ ആലോചനയില്ലാതെ വൈകാരികമായി പ്രതികരിക്കുന്ന രീതി അബദ്ധങ്ങൾക്കു വഴിയൊരുക്കും. എല്ലാ കാര്യത്തിലും വിധി കൽപിക്കുന്ന സ്വഭാവ രീതി നിങ്ങൾക്കുണ്ട്. കഴിയുന്നതും മറ്റുള്ളവരുടെ മനസ്സിനെ മുറിവേൽപ്പിക്കാത്ത രീതിയിൽ കാര്യങ്ങൾ അവതരിപ്പിക്കാൻ ശ്രമിക്കുക. പറയുന്നത് കഴമ്പുള്ള കാര്യമാണെങ്കിലും കഠിനമായ വാക്കുകളും പ്രയോഗങ്ങളും ഒഴിവാക്കുക. ഇത് അനാ വശ്യ ശത്രുത ക്ഷണിച്ചു വരുത്തും.

ഏതു പ്രവർത്തനത്തിലും നീതിനിഷ്ഠ പുലർത്താൻ ശ്രമം നടത്തുക. നിർബന്ധബുദ്ധി ഏറിയ സ്വഭാവം മാറ്റാൻ ഈ വിഷുവർഷം ശ്രമിക്കുക. പലപ്പോഴും നല്ല അവസരങ്ങൾ നഷ്ടമാകുന്നതിന് ഇത് കാരണമാകും. നടക്കില്ല എന്നു കരുതി മനസ്സുകൊണ്ടുപോലും ഉപേക്ഷിച്ച ചില ആഗ്രഹങ്ങൾ നടന്നു കിട്ടാൻ ഈ വിഷുവർഷം ഇടയാകും. പെട്ടെന്നു പ്രതികരിക്കുന്ന സ്വഭാവരീതി മാറ്റി വലിയ വഴക്കിനൊന്നും പോകാതെ സ്വന്തം കാര്യങ്ങളിൽ ശ്രദ്ധിക്കുക. സ്വന്തം പ്രവർത്തനങ്ങളിൽ അടിയുറച്ചു നിന്ന് മുന്നോട്ടുപോകാൻ ശ്രമിക്കുക. ഒരേ സമയം ഒന്നിലധികം കാര്യങ്ങൾ ചെയ്യുന്നത് നിങ്ങൾക്ക് ഉത്തമമല്ല.

നീതിക്കും ന്യായത്തിനും നിരക്കാത്ത പ്രവർത്തനങ്ങളിൽ ഏർപ്പെടാതിരിക്കാൻ ഈ വിഷുവർഷം ശ്രമിക്കുക. അവിഹിത മാർഗങ്ങളിലൂടെ ധനം നേടാനുള്ള വാഗ്ദാനങ്ങൾ വരാനുള്ള സാധ്യത ഏറെയാണ്. ഇത്തരം പ്രലോഭനങ്ങളിൽ വീഴരുത്. ചതിവുണ്ടാകുന്നതിനുള്ള സാധ്യത കാണുന്നുണ്ട്.

ഇടവം, കർക്കടകം, ചിങ്ങം മാസങ്ങളിൽ വാഹന ഉപയോഗം ശ്രദ്ധിക്കുക. അമിത വേഗവും അശ്രദ്ധയും ഒഴിവാക്കുക.

ചിത്തിര

വലിയ ഉയർച്ചകൾ നേടാൻ കഴിയുന്ന ഒരു വിഷുവർഷമാണ് വരുന്നത്. സ്വന്തം കഴിവുകൾ വേണ്ടവിധം ഉപ യോഗിക്കാത്തതിന്റെ പ്രശ്നങ്ങൾ നിങ്ങളെ അലട്ടാം. ഏതു സാഹചര്യത്തിലും ആത്മവിശ്വാസത്തോടെ മുന്നോട്ടു പോകാൻ ശ്രമിക്കുക. സാഹസികമായ പ്രവൃത്തികളിൽ കഴിവതും ഏർപ്പെടാതിരിക്കാൻ ശ്രമിക്കുക. ധാരാളം എതിർപ്പുകൾ നേരിടേണ്ടി വരുന്ന വിഷുവർഷമാണ്. ഒന്നിലും പതറാതെ മുന്നോട്ടു പോകാൻ ശ്രമിക്കുക.

ആവശ്യമില്ലാതെയുള്ള ചില പ്രചാരണങ്ങൾക്കു സാധ്യതയുണ്ട്. അത്തരം നുണ പ്രചാരണങ്ങളിൽ വീണുപോകാതെ നോക്കുക. മറ്റുളളവരെ ദ്രോഹിക്കുന്നതും വേദന ഉണ്ടാക്കുന്നതുമായ പ്രവർത്തനത്തിൽ ഏ ർപ്പെടാറില്ല. എങ്കിലും തിരിച്ചു കിട്ടുന്നതെല്ലാം അപ്രകാരമുള്ള കാര്യങ്ങൾ ആയിരിക്കുന്ന അവസ്ഥ ഉണ്ടാകാം. സംസാരശൈലിയിൽ നിയന്ത്രണം പുലർത്തുക. അറിയാതെ പറഞ്ഞു പോകുന്ന ചില കാര്യങ്ങൾ മൂലം കുഴപ്പത്തിൽ ചാടാൻ ഈ വിഷുവർഷം ഇടയുണ്ട്. അതിനാൽ രഹസ്യങ്ങൾ സൂക്ഷിക്കാൻ ശ്രമിക്കുക. അധികാരം ലഭിക്കുന്നതിനോ അധികാര സ്ഥാനത്ത് ശോഭിക്കുന്നതിനോ സാധിക്കുന്ന വിഷുവർഷമാണ് വരുന്നത്. പ്രവർത്തനങ്ങളിൽ ആവശ്യമില്ലാതെയുള്ള ധൃതി ഉണ്ടെങ്കിൽ നിയന്ത്രിക്കാൻ ശ്രമിക്കുക.

കന്നി, ധനു, കുംഭം, മീനം മാസങ്ങളിൽ സാമ്പത്തികമായ ചതിവ് ഉണ്ടാകാൻ ഇടയുണ്ട്. സാമ്പത്തിക അച്ചടക്കം പുലർത്താൻ ശ്രമിക്കുക.

ചോതി

സന്ദർഭോചിതമായി ബുദ്ധിശക്തി പ്രയോഗിക്കാനുള്ള കഴിവ് നിങ്ങൾക്കുണ്ട്. അത് പ്രവൃത്തിപഥത്തിൽ കൊണ്ടുവരാൻ ഈ വിഷുവർഷം ശ്രമിക്കുക. സ്വന്തം അഭിപ്രായങ്ങൾ മുറുകെപിടിച്ചുതന്നെ പോകണമെന്ന ചിന്തയും വാശിയും ഉണ്ടാകും. ചില സന്ദർഭങ്ങളിലും വിട്ടുവീഴ്ച ചെയ്യാൻ ഈ വിഷുവർഷം ശ്രമിക്കുക.

നിസ്സാര കാര്യങ്ങളെച്ചൊല്ലി പിണങ്ങുന്ന സ്വഭാവരീതി നിങ്ങൾക്കുണ്ടെങ്കിൽ അത് നിയന്ത്രിക്കാൻ ഈ വിഷുവർഷം ശ്രമം നടത്തുക. വിദേശത്തു പോകാൻ വേണ്ടി കുറെക്കാലമായി ശ്രമം നടത്തി തടസ്സം വന്നിട്ടുള്ളവർക്ക് ആ പ്രശ്നങ്ങൾ മാറ്റി യാത്ര സുഗമമാക്കുന്നതിന് ഈ വിഷുവർഷം സാധിക്കും. നിർബന്ധബുദ്ധി നിങ്ങൾക്ക് അൽപം കൂടുതലാണ്. ആ സ്വഭാവരീതി നിയന്ത്രിക്കാൻ ശ്രമം നടത്തുക. ബലഹീനത ചൂഷണം ചെയ്യാൻ മറ്റുള്ളവരെ അനുവദിക്കരുത്. പെട്ടെന്ന് തീരുമാനങ്ങൾ എടുക്കുന്ന സ്വഭാവരീതി നിങ്ങൾക്കുണ്ടെങ്കിൽ നിയന്ത്രിക്കാൻ ശ്രമിക്കുക. അബദ്ധങ്ങളിൽ ചെന്നു ചാടുന്നതിനുള്ള സാധ്യത കാണുന്ന വിഷുവർഷമാണ് വരുന്നത്. സാമർഥ്യത്തോടെയുള്ള നീക്കങ്ങൾ മൂലം പ്രവർത്തനങ്ങളിൽ വിജയം കൈവരിക്കുന്ന വിഷുവർഷമാണ് വരുന്നത്.

മേടം, മിഥുനം, ധനു, മകരം മാസങ്ങളിൽ മംഗളകരമായ കാര്യങ്ങൾ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുണ്ട്. വീഴ്ചയുണ്ടാകാതെ ശ്രദ്ധിക്കുക.

∙ ചിത്തിര അവസാനം 30 നാഴിക, ചോതി വിശാഖം ആദ്യ 45 നാഴിക തുലാം രാശിയിൽ ജനിച്ചവർക്ക് ജോലി സംബന്ധമായ യാത്രകള്‍ക്ക് യോഗമുണ്ട്. പണച്ചെലവ് പരിമിതപ്പെടുത്തുക. ദേവീക്ഷേത്രദർശനം നടത്തി പക്കപിറന്നാൾ തോറും രക്തപുഷ്പാഞ്ജലി നടത്തുക.

വിശാഖം

സ്വന്തം ആശയങ്ങൾ മറ്റുള്ളവരെ പറഞ്ഞു മനസ്സിലാക്കാൻ കഴിവ് ഉണ്ടാകും. അധ്യാപനം പോലെയുള്ള മേഖലകളിൽ ഏറെ ശോഭിക്കാൻ സാധിക്കും. ആയാസപ്പെട്ട് ജോലി ചെയ്യുന്നതിന് വലിയ മടിയുള്ള സ്വഭാവരീതി നിങ്ങളെ സംബന്ധിച്ച് ഉണ്ടാകും. ആ രീതി മാറ്റാൻ ഈ വിഷുവർഷം പരിശ്രമിക്കുക.

സ്വന്തം കാര്യങ്ങളെക്കാൾ മറ്റുള്ളവരുടെ കാര്യങ്ങൾക്ക് ഏ റെ പ്രാധാന്യം നൽകുന്ന സ്വഭാവരീതി നിങ്ങൾക്ക് ഉണ്ടാകും. അത് കുടുംബജീവിതത്തിൽ അലോസരം ഉണ്ടാക്കും എന്നതിനാൽ ഏറെ ശ്രദ്ധിക്കുക. ഉദ്ദേശിക്കുന്ന കാര്യങ്ങൾ എല്ലാം ന ടന്നു കിട്ടാൻ അൽപം കാലതാമസത്തിന് ഇടയുണ്ട്. അത്തരം സന്ദർഭങ്ങളിൽ കൂടുതൽ വിഷമങ്ങളിലേക്കു പോകാതെ നോക്കുക. ഔദ്യോഗിക രംഗത്ത് ശത്രുഭാവമുള്ള ആളുകൾ വർധിക്കാൻ സാധ്യതയുണ്ട്. പ്രതിപക്ഷ ബഹുമാനത്തോടെ എല്ലാവരോടും ഇടപെടാൻ ശ്രമിക്കുക. പിടിവാശിയും തുറന്നടിച്ചുള്ള പ്രതികരണ രീതിയും ഒഴിവാക്കാൻ ശ്രമിക്കുക.

സാമ്പത്തികമായുണ്ടായിരുന്ന വലിയ പ്രതിസന്ധികൾ ഒ രുപരിധി വരെ പരിഹരിക്കാൻ ഈ വിഷുവർഷം ഇടയായിത്തീരും. അപ്രതീക്ഷിതമായി ചില ആളുകളിൽ നിന്ന സഹായങ്ങൾ ലഭിച്ചേക്കാം. കുടുംബത്തിന്റേതടക്കം കൂടുതൽ ഉത്തര വാദിത്തങ്ങൾ ഏറ്റെടുക്കേണ്ട സാഹര്യം ഉണ്ടാകാം. സ്വന്തം ചുമതലകൾ മറ്റുള്ളവരെ ഏൽപിക്കാതിരിക്കാൻ ശ്രദ്ധിക്കുക.

ഇടവം, കന്നി, തുലാം, വൃശ്ചികം മാസം മുൻകോപം അൽപം നിയന്ത്രിക്കാൻ ശ്രമിക്കുക. പലരുമായും അഭിപ്രായവ്യത്യാ സങ്ങൾക്കു സാധ്യത കാണുന്നുണ്ട്.

അനിഴം

നീതിക്കും ന്യായത്തിനും നിരക്കാത്ത പ്രവർത്തനങ്ങളിൽ കഴിവതും ഏർപ്പെടരുത് എന്ന് ആഗ്രഹിക്കുന്ന സ്വഭാവരീതി ഉണ്ടാകും. പ്രായോഗിക ബുദ്ധി കൂടുതൽ ഉപയോഗിക്കാൻ ശ്രദ്ധിക്കുന്നത് ഈ വർഷം നന്നായിരിക്കും. ഏറ്റെടുത്ത കാര്യങ്ങൾ വിശ്വസ്തതയോടെ ചെയ്തു തീർക്കാനുള്ള കർമകുശലത നിങ്ങളിൽ വേണ്ടുവോളമുണ്ട്. പക്ഷേ, ഈ വിഷുവർഷം അലസത മൂലം പ്രവർത്തനങ്ങൾ തടസ്സപ്പെടാതെ നോക്കുക.

ഗൃഹനിർമാണം ആരംഭിച്ച് കുറെനാളായി തടസ്സപ്പെട്ടു കി ടന്നു ബുദ്ധിമുട്ടിയിരുന്നവർക്ക് തടസ്സങ്ങൾ മാറ്റിക്കിട്ടുന്നതിനും സഹായകമായ വിഷുവർഷമാണു വരുന്നത്. ഉത്തരവാദിത്തങ്ങൾ കൂടുതൽ വർധിക്കുന്നതിന് ഈ വർഷം ഇടയുണ്ട്. മടി പിടിക്കാതെ കാര്യങ്ങൾ ചെയ്യാൻ ശ്രമം നടത്തുക. സ്വന്തം ചുമതലകൾ കഴിവതും മറ്റുള്ളവരെ ഏൽപ്പിക്കാതിരിക്കാൻ ശ്രമിക്കുക. ചെയ്യാത്ത ചില കുറ്റങ്ങൾക്ക് പഴി കേൾക്കേണ്ടി വരുന്നതിന് ഇടയായി തീരുന്ന വിഷുവർഷമാണ് വരാൻ പോകുന്നത്. മാതൃകാപരമായ പ്രവർത്തനം വിവിധ മേഖലകളിൽ കാഴ്ച വയ്ക്കുന്നതിന് ഈ വിഷുവർഷം സാധിക്കും. മറ്റാരെയും ആശ്രയിച്ചു കഴിയുന്നത് ഇഷ്ടമില്ലാത്ത സ്വഭാവരീതി നിങ്ങൾക്ക് ഉണ്ടാകാം. സഹായിക്കാൻ എത്തുന്നവരുടെ ശ്രമങ്ങൾ പോലും കൈകടത്തലായി വ്യാഖ്യാനിക്കാതിരിക്കാൻ ഈ വിഷുവർഷം ശ്രമിക്കുക. ആത്മനിയന്ത്രണശേഷി അൽപം കുറവാണ്. അതുകൊണ്ടു തന്നെ മനസ്സിനെ കൂടുതൽ വേദനയിൽ ആഴ്ത്താതിരിക്കാൻ ഈ വിഷുവർഷം ശ്രമിക്കുക.

കർക്കടകം, കന്നി, തുലാം, ധനു എന്നീ മാസങ്ങളിൽ ദാമ്പത്യ ജീവിതത്തിൽ പരസ്പരം വിശ്വാസം പുലർത്താൻ ശ്രമിക്കുക. തെറ്റിദ്ധാരണ ഉണ്ടാകാനുള്ള സാധ്യത കാണുന്നുണ്ട്.

തൃക്കേട്ട

വലിയ രീതിയിൽ ഉണ്ടായിരുന്ന ക്ലേശങ്ങളൾ ലഘൂകരിക്കാൻ ഈ വിഷുവർഷം സാധിക്കും. ഉപരിപഠനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ആളുകൾക്ക് പ്രയോജനകരമായ നേട്ടങ്ങൾ ഉണ്ടാകുന്നതിന് സാധിക്കുന്ന വിഷുവർഷമാണ് വരുന്നത്.

ഏതു ജോലി ഏറ്റെടുത്താലും അത് പൂർണമാക്കാൻ ഈ വിഷുവർഷം ശ്രമിക്കുന്നതു നല്ലതാണ്. ആത്മനിയന്ത്രണ ശേഷി നിങ്ങളെ സംബന്ധിച്ച് അൽപം കുറവാണ്. പെട്ടെന്നു പൊട്ടിത്തെറിക്കുന്ന സ്വഭാവരീതി മാറ്റാൻ ഈ വിഷുവർഷം ശ്രമിക്കുക. ആവശ്യമില്ലാത്ത പല കാര്യങ്ങളും ചിന്തിച്ച് മാനസികമായ വിക്ഷോഭം ഉണ്ടാക്കുന്ന രീതി നിങ്ങൾക്കുണ്ട്. ആ സ്വഭാവരീതി മാറ്റാൻ ഈ വിഷുവർഷം ശ്രമിക്കുക. ഏറ്റെടുക്കുന്ന ജോലികൾ യാതൊരു മടിയും കൂടാതെ സമയബന്ധിതമായി തീർക്കുന്ന രീതി നിങ്ങളെ സംബന്ധിച്ചുണ്ട്. പക്ഷേ, ഈ വിഷുവർഷം എല്ലാ കാര്യങ്ങൾക്കും ആദ്യം തടസ്സം ഉണ്ടാകാൻ ഇടയുണ്ട്. തടസ്സം വരുമ്പോൾ പതറാതെ ആത്മവിശ്വാസത്തോടെ മുന്നേറുക. ദാമ്പത്യ ജീവിതത്തിൽ പരസ്പരം വിശ്വാസം പുലർത്തി ജീവിക്കാൻ ഈ വിഷുവർഷം ശ്രമിക്കുന്നത് ഏറെ നല്ലതാണ്. ചെറിയ പ്രശ്നങ്ങൾ മനസ്സിലിട്ട് പെരുപ്പിക്കുന്ന രീതി മാനസിക സംഘർഷം വർധിപ്പിക്കും.

മിഥുനം, കർക്കടകം, കന്നി, തുലാം മാസങ്ങളിൽ മാ നസികമായ സ്വസ്ഥതക്കുറവ് അനുഭവപ്പെടുന്നതിന് ഇ ടയായിത്തീരും. വെറുതെ അസ്വസ്ഥതകൾ മനസ്സിൽ നിറയ്ക്കാതിരിക്കാൻ ശ്രമിക്കുക.

∙ വിശാഖം അവസാന 15 നാഴിക, അനിഴം തൃക്കേട്ടയും ചേർന്ന വൃശ്ചികം രാശിയിൽ ജനിച്ചവർക്ക് വെറുതെ ശത്രുക്കൾ വരാൻ സാധ്യതയുണ്ട്. ജാമ്യം നിൽക്കുന്ന കാര്യങ്ങളിൽ നിന്ന് അകന്നു നിൽക്കുക. പിറന്നാൾ ദിവസം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പേര് എഴുതിച്ച നിലവിളക്കു സമർപിച്ച് പ്രാർഥിക്കുക.


മൂലം

എല്ലാ കാര്യങ്ങളിലും ദൃഢമായ തീരുമാനമെടുക്കാനുള്ള ക ഴിവും സാമാന്യമായ അറിവും നിങ്ങൾക്കുണ്ട്. പക്ഷേ, ഈ ആ ത്മവിശ്വാസം പലപ്പോഴും മറ്റുള്ളവരോടു തർക്കിക്കാൻ നിങ്ങളെ പ്രേരിപ്പിക്കും. ഇതിന് നിയന്ത്രണം വരുത്താൻ ഈ വിഷുവർഷം ശ്രമിക്കുക.

ഏതു വിപരീത സാഹചര്യത്തിലും മുന്നേറാൻ കഴിയുന്ന വ്യക്തിത്വം നിങ്ങൾക്കുണ്ട് എങ്കിലും മനസ്സ് പതറാതിരിക്കാൻ ഈ വിഷുവർഷം ശ്രദ്ധിക്കുക. എല്ലാ കാര്യങ്ങളും പെട്ടെന്നു ഗ്രഹിക്കാനും അതെല്ലാം അധികനാൾ ഓർമിച്ചു വയ്ക്കാനും കഴിയുന്ന ധാരണാശക്തിയും നിങ്ങൾക്കുണ്ട്. പക്ഷേ, അതു വേണ്ട സമയത്ത് ഉപയോഗിക്കാനുള്ള പ്രയോഗ ശക്തി കുറവാണ്. പദ്ധതികൾ ആലോചിച്ച് സമയം കളയുന്നതിനു പകരം പ്രയോഗിക തലത്തിലെത്തിക്കാനുള്ള പ്രവർത്തനങ്ങൾ ഈ വിഷുവർഷം ആരംഭിക്കാൻ ശ്രമിക്കുക.

ചില ബന്ധങ്ങളിൽ നിന്നു തിക്തമായ അനുഭവങ്ങൾ ഉ ണ്ടാകുന്നതിന് ഇടയുണ്ട്. എല്ലാ കാര്യവും മറ്റുള്ളവരോടു തുറന്നു പറയാതിരിക്കാൻ ശ്രമിക്കുക. രേഖകൾ, പ്രമാണങ്ങൾ ഇവയുമായി ബന്ധപ്പെട്ട ഉത്തരവാദിത്തങ്ങൾ അന്യരെ ഏൽപിക്കരുത്. വ്യാപാര വ്യവസായ മേഖലകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ആളുകൾക്ക് അൽപ സ്വൽപം സാമ്പത്തിക നഷ്ടം ഉണ്ടാകാൻ സാധ്യതയുണ്ട്. വിവാഹ കാര്യങ്ങൾക്കു ശ്രമിച്ച് തടസ്സം നേരിട്ടവർക്ക് അനുകൂല തീരുമാനങ്ങൾ എടുക്കാൻ ഈ വിഷുവർഷം സാധിക്കും.

കന്നി, വൃശ്ചികം, മകരം, കുംഭം മാസങ്ങളിൽ സാമ്പത്തികമായ വരുമാനങ്ങൾ കൂടാൻ ഇടയുണ്ട്. ആഡംബര കാര്യങ്ങൾക്കും മറ്റുമുള്ള ചെലവുകൾ നിയന്ത്രിക്കാൻ ശ്രമിക്കുക.

പൂരാടം

ഏതു തരത്തിലുള്ള തടസ്സങ്ങളും തട്ടിമാറ്റി മുന്നേറാൻ ഈ വിഷുവർഷം നിങ്ങൾക്കു സാധിക്കും. പുതിയ സംരം ഭങ്ങൾക്ക് ഭാഗ്യാനുകൂല്യം ഉണ്ടാകും. സാഹസികമായ പ്രവർത്തനങ്ങളിൽ നിന്നു കഴിവതും അകന്നു നിൽക്കാ ൻ ഈ വിഷുവർഷം ശ്രമിക്കുക. പരാശ്രയശീലം ഒട്ടും ഇ ഷ്ടമില്ലാത്ത സ്വഭാവം ഉള്ളതുകൊണ്ടു തന്നെ മറ്റുള്ളവരോട് ചോദിച്ചു വാങ്ങാൻ മടി കാട്ടാറുണ്ട്. ആ സ്വഭാവം മാറ്റാൻ ശ്രമിക്കുക.

ഒരു പ്രവർത്തനത്തിന്റെയും പിന്നിൽ ഒതുങ്ങി നിൽക്കുന്നത് ഇഷ്ടമില്ലാത്ത സ്വഭാവമുണ്ട് എന്നതിനാൽ ചെറിയ അവഗണനകൾപോലും താങ്ങാൻ കഴിയാത്ത സാഹചര്യം ഉണ്ടായേക്കാം. മറ്റുള്ളവരുടെ ആവശ്യങ്ങളിൽ വേണ്ടതിലധികം ഇടപെടുന്ന പെരുമാറ്റ രീതി നിങ്ങളെ സംബന്ധിച്ചുണ്ട്. അത് കുടുംബ അന്തരീക്ഷത്തെ ബാധിക്കാതിരിക്കാനുള്ള ശ്രമങ്ങൾ ഈ വിഷു വർഷം നടത്തുക. മുൻപുണ്ടായിരുന്ന ചില ശത്രുക്കൾ ആത്മാർഥത കാണിച്ച് അടുത്തു കൂടാൻ ശ്രമിക്കും. അത്തരക്കാരെ അകറ്റി നിർത്താൻ ശ്രമിക്കുക. പ്രതീക്ഷിക്കാത്ത പെരുമാറ്റം വേണ്ടപ്പെട്ടവരിൽ നിന്ന് ഉണ്ടാകാൻ ഇടയുണ്ട്. സംഭാഷണത്തിലെ പിഴവ് മൂലം തെറ്റിദ്ധരിക്കപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. സാമ്പത്തികമായി ഉണ്ടായിരുന്ന വൈഷമ്യങ്ങൾ ഒരു പരിധി വരെ പരിഹരിക്കുന്നതിന് ഇടയുള്ള വിഷുവർഷമാണ് വരുന്നത്.

കന്നി, തുലാം, ധനു, മീനം എന്നീ മാസങ്ങളിൽ ജോ ലി സംബന്ധിയായ ഉയർച്ചകൾ പ്രതീക്ഷിക്കാം. ചതിവ് പറ്റാതെ നോക്കുക.

ഉത്രാടം

ആളുകൾക്കിടയിൽ മുൻപുണ്ടായിരുന്ന മോശം പേരുകൾ മാറിക്കിട്ടുന്നതിന് ഈ വിഷുവർഷം സാധ്യതയുണ്ട്. അവസര വാദപരമായി പെരുമാറുന്ന സ്വഭാവരീതി ഉണ്ടെങ്കിൽ അതു മാറ്റാൻ ഈ വിഷുവർഷം ശ്രമം നടത്തുക.

കുടുംബജീവിതത്തിൽ പല അസ്വസ്ഥതകൾ ഉണ്ടാകാൻ ഇടയുള്ള വിഷുവർഷമാണ്. വിട്ടുവീഴ്ചകൾ ചെയ്തു മുന്നോട്ടു പോകാൻ ശ്രദ്ധിക്കുക. ചുരുക്കം ചില ആളുകളെ കണ്ണടച്ചു വിശ്വസിക്കുന്ന സ്വഭാവരീതി നിങ്ങൾക്കുണ്ട്. ചതിവ് പറ്റാൻ സാധ്യതയുള്ളതിനാൽ ഏതു കാര്യവും ശ്രദ്ധയോടെ പ്രതികരിക്കുക. മറ്റുള്ളവരോടുള്ള പക ഏറെക്കാലം മനസ്സിൽ സൂ ക്ഷി ക്കുന്ന സ്വഭാവരീതി നിങ്ങളിൽ ഉണ്ടെങ്കിൽ അത് നിങ്ങളുടെ മാനസികാവസ്ഥയെയും അതിലൂടെ ആരോഗ്യത്തെയും പ്രതികൂലമായി ബാധിച്ചേക്കാം. വ്യാപാര വ്യവസായ മേഖലകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ആളുകൾക്ക് അൽപം നഷ്ടം സംഭവിക്കാൻ സാധ്യതയുള്ളതിനാൽ ഏതു കാര്യവും നല്ലതു പോലെ ആലോചിച്ച ശേഷം മാത്രം ചെയ്യുക. ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ നിക്ഷേപത്തിനു തയാറാകുന്നത് നഷ്ടങ്ങൾക്കിടയാക്കും. സാമ്പത്തിക ഇടപാടുകളിൽ കൃത്യത പാലിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. വിദേശ യാത്രയ്ക്ക് തടസ്സങ്ങൾ നേരിട്ടിരുന്നവർക്ക് തടസ്സം മാറി കിട്ടുന്നതിന് ഇടയായി തീരുന്ന വിഷുവർഷമാണ് വരുന്നത്.

മേടം, ഇടവം, ചിങ്ങം, തുലാം എന്നീ മാസങ്ങളിൽ സാമ്പത്തികമായ ചതിവുകൾ സംഭവിക്കാതെ ശ്രദ്ധിക്കുക. എല്ലാ സൗഹൃദങ്ങളിലും അൽപം അകൽച്ച പാലിക്കുക.

∙ മൂലം, പൂരാടം, ഉത്രാടം ആദ്യ 15 നാഴിക ധനു രാശിയിൽ ജനിച്ചവർ ചതിവുകൾ പറ്റാതെ നോക്കുക. അപവാദം ഉണ്ടാകാൻ സാധ്യതയുള്ള സാഹചര്യത്തിൽ നിന്നു മാറി സഞ്ചരിക്കുക. പിറന്നാൾ ദിവസവും തൊട്ടു മുൻപും പിൻപും വരുന്ന പക്കപ്പിറന്നാൾ ദിവസങ്ങളിലും അയ്യപ്പക്ഷേത്ര ദർശനം നടത്തി അർച്ചനയും നീരാഞ്ജനവും വഴിപാട് നടത്തി പ്രാർഥിക്കുക.

∙ ഉത്രാടം അവസാന 45, തിരുവോണം, അവിട്ടം ആദ്യ 30 നാഴിക മകരം രാശിയിൽ ജനിച്ചവർ വാഹന ഉപയോഗം ശ്രദ്ധിക്കുക. സാമ്പത്തിക ഇടപാടുകളിൽ സുതാര്യത ഉറപ്പാക്കുക. ശിവക്ഷേത്ര ദർശനം പിറന്നാൾ ദിവസം നടത്തി ജലധാര നടത്തി പ്രാർഥിക്കുക.

തിരുവോണം

സന്ദർഭോചിതമായി സംസാരിക്കാനും പ്രവർത്തിക്കാനുമുള്ള കഴിവ് നിങ്ങളിലുണ്ട്. അത് പ്രായോഗിക തലത്തിൽ എത്തിക്കാൻ ഈ വിഷുവർഷം ശ്രമിക്കുക. നിങ്ങളെക്കൊണ്ട് ആവുന്ന ചുമതലകൾ മാത്രം ഏറ്റെടുക്കാൻ ഈ വിഷുവർഷം ശ്രമിക്കുക. ഭാരിച്ച ചില ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുന്നതുമൂലം പല പ്രശ്നങ്ങൾ ജീവിതത്തിൽ സംഭവിക്കാൻ ഇടയുണ്ട്. പല പ്രകാരത്തിലുള്ള കഠിനമായ പരിസ്ഥിതിയും നിങ്ങളുടെ ജീവിതത്തിൽ ഉണ്ടായേക്കാം.

മനസ്സ് പതറാതിരിക്കാൻ ഈ വിഷുവർഷം ശ്രമിക്കുക. സാമ്പത്തികമായും മറ്റും കൂടുതൽ അഭിവൃദ്ധി ഉണ്ടാകാൻ ഇടയുണ്ട്. പക്ഷേ, ചെലവുകളിൽ മിതത്വം പുലർത്താൻ ശ്രമിക്കുക. ചില സന്ദർഭങ്ങളിൽ വെറുതെ മടി പിടിക്കുന്ന ശീലം നിങ്ങൾക്കുണ്ട്. അത്തരം അലസസ്വഭാവം മാറ്റാൻ ഈ വിഷുവർഷം ശ്രമിക്കുക. അടുത്ത ചില ബന്ധുക്കളുമായി തെറ്റിദ്ധാരണയുടെ പേരിൽ കലഹത്തിന് ഇടയുണ്ട്.

മറ്റുള്ളവരുടെ കാര്യങ്ങളിൽ അമിതമായി ഇടപെടാതിരിക്കാൻ ശ്രദ്ധിക്കുക. ഏതു പ്രവർത്തനത്തിനു മുതിരുമ്പോഴും വരുംവരായ്കകളെപ്പറ്റി നല്ലതുപോലെ ആലോചിച്ച ശേഷം മാത്രം ഇടപെടാൻ ശ്രമിക്കുക. ആത്മനിയന്ത്രണശക്തി നിങ്ങൾക്ക് അൽപം കുറവാണ്. അതുകൊണ്ടു തന്നെ മനസ്സിലുണ്ടാകുന്ന ഭാവഭേദങ്ങൾ അറിയാതെ മറ്റുള്ളവർ തിരിച്ചറിയും. അത് ഔദ്യോഗിക ജീവിതത്തെ ബുദ്ധിമുട്ടിലാക്കാതെ നോക്കുക.

ഇടവം, കന്നി, കർക്കടകം, ധനു എന്നീ മാസങ്ങളിൽ സൗഹൃദബന്ധങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുക. അപവാദം ഉണ്ടാകാനുള്ള സാധ്യത കാണുന്നുണ്ട്.

അവിട്ടം

ആരെയും ആശ്രയിക്കാതെ ജീവിക്കണം എന്നാഗ്രഹിക്കുന്ന സ്വഭാവരീതി നിങ്ങൾക്കുണ്ട്. അത് പ്രാവർത്തികമാക്കാൻ ക ഴിയുന്ന വിഷുവർഷമാണ് വരുന്നത്. അപ്പോഴും എന്തെങ്കിലും കാര്യത്തെക്കുറിച്ച് ഓർത്ത് മനസ്സ് വിഷമിപ്പിക്കുന്ന സ്വഭാവരീതി ഉണ്ടെങ്കിൽ അത് നിയന്ത്രിച്ച് നല്ല കാര്യങ്ങൾ ചിന്തിക്കാൻ ഈ വിഷുവർഷം ശ്രമിക്കുക. അഭിമാനക്ഷതം സംഭവിക്കാവുന്ന ഒട്ടേറെ അവസരങ്ങൾ ഉണ്ടായേക്കാം.

ക്ഷമയോടെ എല്ലാറ്റിനെയും നേരിടാൻ ഈ വിഷുവർഷം ശ്രമിക്കുക. ആരോഗ്യകാര്യത്തിൽ വലിയ ശ്രദ്ധ വയ്ക്കാത്ത സ്വഭാവ രീതി നിങ്ങൾക്ക് ഉണ്ടെങ്കിൽ അതു നിയന്ത്രിക്കാൻ ഈ വർഷം ശ്രദ്ധിക്കുക. സഹപ്രവർത്തകരുമായി കഴിവതും അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാതിരിക്കാൻ ഈ വിഷുവർഷം ശ്രമിക്കുന്നതു നല്ലതാണ്. ചുറ്റുപാടുകൾ നോക്കാതെ സംസാരിക്കുന്ന ശീലം നിങ്ങൾക്ക് ഉണ്ടെങ്കിൽ അത് നിയന്ത്രിക്കുക. ആവശ്യമില്ലാത്ത ചില കൂട്ടുകെട്ടുകൾ നിങ്ങൾക്കുണ്ട്. സൗഹൃദയബന്ധങ്ങൾ മൂലം പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഈ വിഷുവർഷം ഉണ്ട്. അതിനാൽ കൂട്ടുകെട്ടുകൾ നിയ ന്ത്രിക്കാൻ ശ്രമിക്കുക. പുതുയ കർമരംഗങ്ങൾ പലതും മനസ്സിൽ ഉണ്ടെങ്കിലും മുൻകാലത്തെ തിരിച്ചടികൾ അതിൽ നിന്നു പിന്നോട്ട് വലിക്കുന്ന അവസ്ഥ ഉണ്ടാകാം. അത് ബോധപൂർവം മറികടക്കാനുള്ള ശ്രമം നടത്തണം. ഏതു തരത്തിലുള്ള പ്രവർത്തനങ്ങളും ധൈര്യപൂർവം ഏറ്റെടുക്കാൻ ശ്രമിക്കണം. ഭാഗ്യാനുകൂല്യമുള്ള കാലമാണ് വരുന്നത്.

മിഥുനം, കർക്കടകം, കന്നി, തുലാം എന്നീ മാസങ്ങളിൽ വിഷാദം ഉണ്ടാകാനുള്ള സാധ്യത ഉള്ളതിനാൽ ശ്രദ്ധിക്കുക. അസമയത്തെ യാത്രകൾ ഒഴിവാക്കുക.

ചതയം

സ്വതന്ത്രമായ അഭിപ്രായങ്ങൾ രൂപീകരിക്കുകയും സ്വതന്ത്രമായ രീതിയിൽ തന്നെ ജീവിക്കുകയും ചെയ്യുന്ന സ്വഭാവരീതി നിങ്ങളെ സംബന്ധിച്ചുണ്ട്. വലിയ ആലോചനയില്ലാതെ പല കാര്യവും ചെയ്യുന്ന സ്വഭാവ രീതിയുണ്ട്. ആ സ്വഭാവം മാറ്റാൻ ഈ വിഷുവർഷം ശ്രമിക്കുക. ഉപകാരസ്മരണയില്ല എന്ന പരാതി നിങ്ങളെക്കുറിച്ച് ആളുകൾ പറയാൻ ഇടയുണ്ട്. മറ്റുള്ളവരോട് തുറന്ന് ഇടപഴകി മുന്നോട്ടു പോകാൻ ശ്രദ്ധിക്കുക. ഏതു കാര്യവും വേണ്ട സമയത്ത് വേണ്ടപോലെ ചെയ്തു തീർക്കാനുള്ള കർമകുശലത നിങ്ങളിൽ ഉണ്ട്. അത് പ്രവർത്തിപഥത്തിൽ കൊണ്ടുവരാൻ ഈ വിഷുവർഷം ശ്രമിക്കുക. ജീവിതത്തിൽ അടുക്കും ചിട്ടയും കൂടുതൽ ഉണ്ടാകണം എന്നു ചിന്തിക്കുന്ന സ്വഭാവരീതി നിങ്ങളിൽ ഉണ്ടാകാം. അത് പലപ്പോഴും സുഹൃത്തുക്കളും മറ്റുള്ളവരുമായി താമസിക്കുമ്പോൾ പൂർണമായി നടപ്പാക്കാൻ ആകില്ലെന്നു തിരിച്ചറിഞ്ഞു പോകാൻ ഈ വിഷുവർഷം ശ്രമിക്കുക. സ്വാർഥ സ്വഭാവം നിങ്ങളിൽ അൽപം കൂടുതലാണ്. അതിൽ അൽപം മാറ്റം വരുത്താൻ ഈ വർഷം ശ്രമിക്കുക. എല്ലാത്തരം പ്രവർത്തനങ്ങളെക്കുറിച്ചും ആദ്യം ഒരു തെറ്റായ ചിന്ത നിങ്ങൾ വയ്ക്കാറുണ്ട്. ആ സ്വഭാവരീതിയും നിയന്ത്രിക്കാൻ ഈ വിഷുവർഷം ശ്രമിക്കുക. സംശയബുദ്ധി നിങ്ങളിൽ അൽപം കൂടുതലാണ്. അത് നിയന്ത്രിക്കാൻ ശ്രമിക്കുക.

മിഥുനം, ചിങ്ങം, കന്നി, തുലാം മാസങ്ങളിൽ അപവാദങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്. അതിനാൽ ഏതു കാര്യവും സുതാര്യമായി ചെയ്തുതീർക്കാൻ ശ്രമിക്കുക.

∙ അവിട്ടം അവസാന 30 നാഴിക, ചതയം പൂരൂരുട്ടാതി ആദ്യ 45 നാഴികയും ചേരുന്ന കുംഭം രാശിയിൽ ജനിച്ചവർക്ക് ജോലി സംബന്ധമായി അൽപം തടസ്സങ്ങൾ വരാം. സന്താനങ്ങളെക്കൊണ്ടും മനസ്സിന് വേദന ഉണ്ടായേക്കാം. പിറന്നാൾ ദിവസം ശിവക്ഷേത്ര ദർശനം നടത്തി പിൻവിളക്ക് വഴിപാട് നടത്തുക.

പൂരൂരുട്ടാതി

നല്ല തീരുമാനങ്ങൾ എടുക്കാൻ കഴിയുന്ന വിഷുവർഷമാണ് വരുന്നത്. ഒരു കാര്യവും ആരുടെയും പിന്നാലെ നടന്നു ചെയ്തെടുക്കാൻ നിങ്ങൾ ശ്രമിക്കാറില്ല. പക്ഷേ, ഈ വർഷം ചില സാഹചര്യങ്ങളിൽ അത്തരം നിലപാടുകൾ സ്വീകരിക്കാൻ ശ്രമിക്കുക. ഏതു ജോലി ഏറ്റെടുത്താലും അത് ആത്മാർഥമായി ചെയ്തു തീർക്കാൻ ഈ വിഷുവർഷം സാധിക്കും.

പ്രശംസയിൽ വീണ് എന്തും ചെയ്യുന്ന സ്വഭാവരീതി നിങ്ങ ൾക്കുണ്ട്. ഇത് പലരും മുതലെടുക്കാറുമുണ്ട്. ആ സ്വാഭാവം തിരിച്ചറിഞ്ഞില്ലെങ്കിൽ അനാവശ്യമായ ബാധ്യതകൾ വന്നുചേരും.

ഏതു തരം ഇടപാടിലും സുതാര്യവും കണിശതയും പുലർത്താൻ ഈ വിഷുവർഷം ശ്രമിക്കുക. സ്നേഹിതർക്കുവേണ്ടി എന്തു ത്യാഗവും ചെയ്യാൻ മടിക്കാത്ത സ്വഭാവരീതി നിങ്ങളിൽ ഉണ്ട്. ചതിവുകളിൽ അകപ്പെടാതിരിക്കാൻ ഈ വിഷുവർഷം ശ്രദ്ധിക്കുക. ആവശ്യമില്ലാത്ത ചില കാര്യങ്ങൾക്കു വേണ്ടി ആരോഗ്യവും സമയവും പണവും നഷ്ടപ്പെടുത്തുന്ന സ്വഭാവരീതി നിങ്ങൾക്കുണ്ട്. ആ സ്വഭാവം അൽപം നിയന്ത്രിക്കാൻ ശ്രദ്ധിക്കുക. ഇടയ്ക്കിടെ തീരുമാനങ്ങളിൽ മാറ്റം വരുത്തുന്ന സ്വഭാവരീതി നിങ്ങൾക്കുണ്ട്. ഏതെങ്കിലും ഒരു തീരുമാനം എടുത്താൽ അതിൽ അടിയുറച്ചു നിൽക്കാൻ ശ്രമിക്കുക. ആഡംബരത്തിനായി അധികം പണം ചെലവഴിക്കാതെ നോക്കുക.

മേടം, മിഥുനം, വൃശ്ചികം, മകരം മാസങ്ങളിൽ വാഹന ഉപയോഗം ശ്രദ്ധിക്കുക. അപകട സാധ്യത ഏറുന്ന സമയമായതിനാൽ സാഹസിക പ്രവർത്തനങ്ങളിൽ നിന്നു വിട്ടു നിൽക്കുക.

ഉത്രട്ടാതി

ജോലി സംബന്ധമായ കാര്യങ്ങളിൽ അനുകൂല തീരുമാനം എടുക്കാൻ സാധിക്കുന്ന വിഷുവർഷമാണ് വരുന്നത്. ഏതു സാഹചര്യത്തിലും ഉത്സാഹശീലം പുല ർത്താൻ ശ്രമിക്കുക. ആത്മാർഥമായി സ്നേഹിച്ചിരുന്ന ആളുകളിൽ നിന്നു മനസ്സിനു വേദന ഉളവാകുന്ന ചില അനുഭവങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്. തിരിച്ചടികളിൽ പതറാതെ സമചിത്തതയോടെ മുന്നോട്ടു പോകുക.

ദുരഭിമാനം നിങ്ങളെ സംബന്ധിച്ച് അൽപം കൂടുതലാണ്. വാശി പിടിച്ച് പെട്ടെന്ന് തീരുമാനങ്ങളെടുക്കരുത്. അത്തരം സ്വഭാവം പൂർണമായി ഒഴിവാക്കാൻ ശ്രമിക്കുക. ചെറിയ വിട്ടുവീഴ്ചകളിലൂടെ നേട്ടങ്ങൾ ഉണ്ടാകാനുള്ള അവസരങ്ങൾ വന്നു ചേരും. ക്ലേശങ്ങൾ മറ്റുള്ളവരെ അറിയിക്കാതെ സ്വയം സഹിക്കുന്ന സ്വഭാവരീതി നിങ്ങൾക്കുണ്ട്. അത് ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാകാതെ ഈ വിഷുവർഷം നോക്കുക. സാമ്പത്തികമായ ഏറ്റക്കുറച്ചിലുകൾ ധാരാളമായി ഉണ്ടാകാൻ ഇടയുള്ള വിഷുവർഷമാണ്. ഏതു സാഹചര്യത്തിലും സംയമനം പുലർത്തുക. ചെലവുകൾ അധികമാകാൻ ഇടയുള്ളതിനാൽ ആഡംബര കാര്യങ്ങൾക്കുവേണ്ടി അധികം പണം മുടക്കാതെ നോക്കുക. സഹനശക്തി നിങ്ങൾക്ക് അൽപം കുറവാണ്.

മിഥുനം, കർക്കടകം, ചിങ്ങം, കന്നി മാസങ്ങളിൽ സാമ്പത്തികമായ അൽപം പ്രതിസന്ധി ഉണ്ടാകാൻ ഇടയുണ്ട്. അത് മനസ്സിലാക്കി മുന്നൊരുക്കം നടത്തുക.

രേവതി

ആരുടെ മുന്നിലും തല കുനിക്കുന്നതും ആർക്കും കീഴടങ്ങു ന്നതും ഇഷ്ടമല്ലാത്ത സ്വഭാവരീതിയാണ് നിങ്ങൾക്കുള്ളത്. മറ്റുള്ളവരുടെ ഉപദേശങ്ങൾ കേൾക്കുമെങ്കിലും സ്വന്തം ഇഷ്ടത്തിനു മാത്രമേ എന്തും ചെയ്യാറുള്ളു. ഈ വിഷുവർഷം മറ്റു ള്ളവരുടെ പക്വമായ അഭിപ്രായങ്ങൾ കൂടി മുഖവിലയ്ക്ക് എ ടുക്കാൻ ശ്രമിക്കുക.

ദൃഢനിശ്ചയത്തോടുകൂടി മുന്നോട്ടു പോയാൽ ഏർപ്പെടുന്ന കാര്യങ്ങളിലെല്ലാം വിജയം വരിക്കാൻ കഴിയും. ഏറ്റെടുക്കുന്ന ജോലി സ്വയമേവ തന്നെ ചെയ്യണമെന്ന ചിന്ത നിങ്ങൾക്ക് നല്ലതെങ്കിലും സഹായിക്കാൻ വരുന്നവരെ അകറ്റാതിരിക്കാൻ ഈ വിഷുവർഷം ശ്രമിക്കുക. നിങ്ങൾ ഒട്ടും ഉപദ്രവകാരിയല്ലെങ്കിലും നിർബന്ധബുദ്ധിയും വൈരാഗ്യപ്രകൃതവും മ റ്റുള്ളവരെ ബുദ്ധിമുട്ടിക്കാറുണ്ട്. അത് മാറ്റാൻ ഈ വിഷുവർഷം ശ്രമിക്കുക. എല്ലാ പ്രവർത്തനവും ചെയ്തു തീർക്കാനുള്ള സാമർഥ്യം നിങ്ങളിലുണ്ട്.

സ്വന്തം കഴിവിൽ പൂർണവിശ്വാസം പുലർത്തുക. എല്ലാവരെയും അതിരുകവിഞ്ഞ് വിശ്വസിക്കുന്ന സ്വഭാവരീതിയിൽ മാറ്റം വരുത്താൻ ഈ വിഷുവർഷം ശ്രദ്ധിക്കുക. എപ്പോഴും ഏ തെങ്കിലും കാര്യങ്ങൾ ഓർത്ത് വിഷമിക്കുന്ന സ്വഭാവരീതി നിങ്ങൾക്കുണ്ടാകാം. തെളിവില്ലാത്ത കാര്യങ്ങളെക്കുറിച്ച് ഓർത്ത് ആശങ്കപ്പെടാതെ നോക്കുക.

ചിങ്ങം, കന്നി, വൃശ്ചികം, മീനം മാസങ്ങളിൽ ജോലി സം ബന്ധമായ വിഷമങ്ങൾക്കു സാധ്യതയുണ്ട്. ശ്രദ്ധിച്ച് മുന്നോട്ടു പോകുക.

∙ പൂരൂരുട്ടാതി അവസാന 15 നാഴിക ഉത്രട്ടാതി, രേവതി എന്നീ നക്ഷത്രങ്ങൾ ചേരുന്ന മീനം രാശിയിൽ ജനിച്ചവർക്ക് സാമ്പത്തിക ചെലവുകൾ വർധിക്കാം. വീഴ്ച ഉണ്ടാകാതെ ശ്രദ്ധിക്കുക. പിതാവിന്റെ ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പുലർത്തുക. അയ്യപ്പക്ഷേത്രത്തിൽ മാസത്തിൽ ഒരു ശനിയാഴ്ച അ ർച്ചനയും എള്ളുപായസവും നടത്തി പ്രാർഥിക്കുക.