Tuesday 06 March 2018 02:50 PM IST : By സ്വന്തം ലേഖകൻ

മേടക്കൂറുകാര്‍ക്ക് ഉദ്യോഗമാറ്റമുണ്ടാകും; അടുത്ത രണ്ടാഴ്ച നിങ്ങള്‍ക്കെങ്ങനെ?

horoscope

2018 മാർച്ച് 1 മുതൽ 14 വരെ  (1193 കുംഭം 17 മുതൽ 30  വരെ)

മേടക്കൂറ്
(അശ്വതി, ഭരണി, കാർത്തിക 15 നാഴിക)


അധ്വാനഭാരവും ചുമതലയും യാത്രാക്ലേശവും വർധിക്കുന്ന വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും. കടം കൊടുക്കുക, ജാമ്യം നിൽക്കുക തുടങ്ങിയവയിൽ നിന്ന് യുക്തിപൂർവം ഒഴിഞ്ഞു മാറുകയാണ് നല്ലത്. വിദ്യാർഥികൾക്ക് അലസത, ഉദാസീനമനോഭാവം ഇവ വർധിക്കും. നീതിയുക്തമല്ലാത്ത സംസാരരീതി നല്ല അവസരങ്ങൾ ലഭിക്കാനുള്ള സാഹചര്യങ്ങൾ നഷ്ടപ്പെടുത്തും. പ്രത്യേക ഈശ്വരപ്രാർഥനകളാൽ മനസ്സിലുദ്ദേശിക്കുന്ന കാര്യങ്ങൾ ഏറക്കുറെ സഫലമാകും. ബന്ധുഗൃഹത്തിലെ അകാലമരണം അസ്വാസ്ഥ്യങ്ങൾക്കു വഴിയൊരുക്കും. അർഹമായ പൂർവിക  സ്വത്ത് ലഭിക്കാൻ നിയമസഹായം തേടും. അന്യനാട്ടിൽ വസിക്കുന്ന ഭർത്താവിന് വാഹനാപകടമോ പണനഷ്ടമോ ഉണ്ടാകാം. നിന്ദാശീലം ഒഴിവാക്കണം.

എടവക്കൂറ്
(കാർത്തിക 45 നാഴിക, രോഹിണി, മകയിരം 30 നാഴിക)


 വിദഗ്ധോപദേശത്താലും നിർദേശത്താലും പുതിയ സംരംഭങ്ങൾക്കു പണം മുടക്കാൻ തീരുമാനിക്കും. വർഷങ്ങളായി നിലനിന്നിരുന്ന കുടുംബ തർക്കങ്ങൾക്കു രമ്യമായ പരിഹാരം കണ്ടെത്തും.  ഭർത്താവിനോടൊപ്പം  താമസിക്കാൻ വിദേശയാത്ര പുറപ്പെടും. മനസ്സിലുദ്ദേശിക്കുന്ന കാര്യങ്ങൾ യുക്തിപൂർവമായ  പ്രവർത്തനങ്ങളാൽ സാധ്യമാകും. ഉദ്ദേശിച്ച വിഷയത്തിൽ ഉപരിപഠനത്തിനു ചേരും. സ്വയംപര്യാപ്തത കൈവരിക്കുന്ന പുത്രിയുടെ സമീപനത്തിൽ ആശ്വാസം കണ്ടെത്തും. വസ്ത്രാഭരണ സുഗന്ധദ്രവ്യങ്ങൾ വാങ്ങാൻ പണച്ചെലവ് അനുഭവപ്പെടും. ഉത്തേജക മരുന്നുകൾ  ഉപേക്ഷിച്ച്  പ്രകൃതിദത്തമായ ഔഷധങ്ങൾ അവലംബിക്കും. വീഴ്ചകളുണ്ടാകാതെ സൂക്ഷിക്കണം. ആത്മാർഥതയുള്ള പുതിയ പ്രവർത്തനശൈലി പുതിയ അവസരങ്ങൾക്കു വഴിയൊരുക്കും.


മിഥുനക്കൂറ്
(മകയിരം 30 നാഴിക, തിരുവാതിര, പുണർതം)


കുടുംബസംരക്ഷണച്ചുമതല ഏറ്റെടുക്കാൻ നി ർബന്ധിതനാകും. അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്താൻ സാധിക്കുന്നതിനാൽ ആ ശ്വാസമാകും. വിദേശ ഉദ്യോഗത്തിന് നിയമനാനുമതി ലഭിക്കും.  ദമ്പതികൾക്ക് ഒരുമിച്ചു താമസിക്കാൻ തക്കവണ്ണം  തൊ ഴിൽ മാറ്റമുണ്ടാകും. അതിരു കടന്ന ആത്മവിസ്വാസം അബദ്ധങ്ങൾക്കു വഴിയൊരുക്കും. കലാകായിക മത്സരങ്ങളിൽ വിജ  യിക്കും. ഗുരുനാഥന്റെ നിർദേശത്താലും ഉപദേശത്താലും ഉപരിപഠനത്തിനു ചേരും. ഗൃഹോപകരണങ്ങൾക്കു കേടുപാടുകൾ ഉണ്ടാകും. പ്രധാന്യമില്ലാത്ത കാര്യങ്ങളിൽ ഇടപെടുന്നതുമൂലം അപകീർത്തിയുണ്ടാകും. സഹപാഠികളോടൊപ്പം വിനോദയാത്രയ്ക്കു പോകും. ഏറ്റെടുത്ത ദൗത്യം പൂർത്തീകരിക്കാൻ കഠിനപ്രയത്നം വേണ്ടിവരും.


കർക്കടകക്കൂറ്
(പുണർതം 15 നാഴിക, പൂയം, ആയില്യം)


യാത്രാക്ലേശവും ചുമതലയും വർധിക്കുന്ന വിഭാഗത്തിലേക്ക്  ഉദ്യോഗമാറ്റമുണ്ടാകും. ഉപകാരം ചെയ്തു കൊടുത്തവരിൽ നിന്നു വിപരീത പ്രതികരണങ്ങൾ വന്നുചേരും. റോഡു വികസനം  ഉണ്ടെന്നറിഞ്ഞതിനാൽ ഭൂമി വിൽപന തൽക്കാലം നിർത്തിവയ്ക്കും. നിശ്ചയദാർഢ്യത്തോടു കൂടിയ പ്രവർത്തനങ്ങൾ ലക്ഷ്യപ്രാപ്തി കൈവരുത്തും. ആരാധനാലയത്തിലെ ഉത്സവാഘോഷങ്ങളിൽ സജീ വമായി പങ്കെടുക്കും. ഊഹക്കച്ചവടത്തിൽ നിന്നു പിന്മാറുകയാണു നല്ലത്. പുതിയ കരാർ ജോലികളിൽ  ഒപ്പു വയ്ക്കും.  സാമ്പത്തിക പരാധീനതകൾ പരിഹരിക്കാൻ ബദൽ മാർഗങ്ങൾ തേടും. ആത്മവിശ്വാസക്കുറവിനാൽ പരീക്ഷയിൽ പരാജയപ്പെടും. ചെയ്യാത്ത കുറ്റത്തിന് അപരാധം  കേൾക്കും. മാതാ പിതാക്കളുടെ ആവശ്യങ്ങൾ നിറവേറ്റും.

ചിങ്ങക്കൂറ്
(മകം, പൂരം, ഉത്രം 15 നാഴിക)


കുടുംബ ജീവിതത്തിൽ സന്തുഷ്ടിയും സമാധാനവും ഉണ്ടാകും. മനസ്സിലുദ്ദേശിക്കുന്ന കാര്യങ്ങ ൾ നിഷ്പ്രയാസം സാധിക്കും. ജന്മനാട്ടിലെ ഉത്സവാഘോഷങ്ങളിൽ പങ്കെടുക്കും. ഉദര നീർദോഷ രോഗപീഡകളാൽ  അസ്വാസ്ഥ്യമനുഭവപ്പെടും. വ്യവസ്ഥകൾക്കതീതമായി പ്രവർത്തിക്കാൻ സാധിക്കുന്നതിനാൽ ലാഭശതമാനം വർധിക്കും. വിശ്വസ്ത സേവനത്തിനു പ്രശസ്തിപത്രം ലഭിക്കും. ഭർത്താവിനോടൊപ്പം താമസിക്കാൻ വിദേശയാത്ര പുറപ്പെടും. ഉല്ലാസയാത്ര മാറ്റിവയ്ക്കും. വീഴ്ചകളുണ്ടാകാതെ സൂക്ഷിക്കണം. അഴിമതി ആരോപണങ്ങളിൽ നിന്നു വിമുക്തനാകും.  സേവന മനഃസ്ഥിതിയോടെയുള്ള  പ്രവർത്തനങ്ങൾ സജ്ജനപ്രീതിക്ക് വഴിയൊരുക്കും. ഭക്ഷ്യവിഷബാധയേൽക്കാതെ സൂക്ഷിക്കണം. സങ്കൽപങ്ങൾ യാഥാർഥ്യമാകും.

കന്നിക്കൂറ്
(ഉത്രം 45 നാഴിക, അത്തം, ചിത്തിര 30 നാഴിക)


വിദഗ്ധോപദേശത്താൽ ബൃഹദ്പദ്ധതികൾ രൂപ കൽപന ചെയ്യും. കുടുംബബന്ധങ്ങൾക്കു വില ക ൽപിക്കുന്ന പുത്രന്റെ സമീപനത്തിൽ അഭിമാനം തോന്നും. അസാധ്യമെന്നു തോന്നുന്ന പല കാര്യങ്ങളും സുഹൃത്തിന്റെ സഹായത്താൽ സാധ്യമാകും. ഗൃഹത്തിനു വാസ്തു ശാസ്ത്ര പിഴവ്  ഉണ്ടെന്നറിഞ്ഞതിനാൽ വിൽപനയ്ക്കു തയാറാകും. ജീവിത യാഥാർഥ്യങ്ങൾ മനസ്സിലാക്കാൻ സാധിക്കാത്തതിനാൽ കുടുംബ ജീവിതത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടാകും. ജാമ്യം നിൽക്കാനുള്ള സാഹചര്യം ഉണ്ടാകുമെങ്കിലും ഒഴിഞ്ഞുമാറുകയാണു നല്ലത്. ബന്ധുവിന്റെ രക്ഷാകർതൃത്വം ഏറ്റെടുക്കാൻ തയാറാകും. പുത്രപൗത്രാദികളോടൊപ്പം താമസിക്കാൻ വിദേശയാത്ര പുറപ്പെടും. ആരോഗ്യം തൃപ്തികരമായിരിക്കും.

തുലാക്കൂറ്
(ചിത്തിര 30 നാഴിക, ചോതി, വിശാഖം 45 നാഴിക)


സന്താനങ്ങളുടെ ശ്രേയസ്സിൽ മനസ്സമാധാനമുണ്ടാകും. മുൻകോപം നിയന്ത്രിക്കണം. വ്യവസ്ഥകൾക്കതീതമായി പ്രവർത്തിക്കുന്നതിനാ ൽ മേലധികാരികളിൽ നിന്ന് അനുമോദനങ്ങൾ വന്നുചേരും.  കടംകൊടുത്ത സംഖ്യ തിരിച്ചു ലഭിക്കും. പ്രണയബന്ധങ്ങൾ യാഥാർഥ്യമാകും. വസ്തുതർക്കം  രമ്യമായി  പരിഹരിക്കും. സുഹൃത്ത്  നിർദേശിച്ച ദീർഘകാല സുരക്ഷാ പദ്ധതിയിൽ നിന്നു  നിരുപാധികം പിന്മാറും. ദാമ്പത്യ ഐക്യവും ബ ന്ധുസഹായവും  ഉണ്ടാകും. ദേഹാസ്വാസ്ഥ്യങ്ങൾക്കു  കുറവു തോന്നും. മംഗളകർമങ്ങളിൽ പങ്കെടുക്കും. മുടങ്ങിക്കിടപ്പുള്ള സ്ഥാനമാനങ്ങൾ ലഭിക്കും. ഊഹക്കച്ചവടത്തിൽ നേട്ടം ഉണ്ടാകും.

 

വൃശ്ചികക്കൂറ്
(വിശാഖം 15 നാഴിക, അനിഴം, തൃക്കേട്ട)


ധനകാര്യ സ്ഥാപനത്തിന്റെ സഹായത്തോടുകൂടി പുതിയ പ്രവർത്തനങ്ങൾക്കു തുടക്കം കുറിക്കും. കർമമേഖലയിൽ പണം കൈകാര്യം ചെയ്യുന്ന വിഭാഗത്തിൽ കൂടുതൽ  ശ്രദ്ധ കേന്ദ്രീകരിക്കാൻ നിർബന്ധിതനാകും. മാസത്തിലൊരിക്കൽ ഗൃഹത്തിൽ വന്നുപോകാൻ തക്കവണ്ണം ഉദ്യോഗമാറ്റമുണ്ടാകും. ആഭരണം മാറ്റി വാങ്ങാനിടവരും. വിദേശയാത്രയ്ക്കു സാങ്കേതിക തടസ്സം അനുഭവപ്പെടും. സഹപ്രവർത്തകർ അവധിയായതിനാൽ കൂടുതൽ സമയം ജോലി ചെയ്യേണ്ടി വരും. അർഹമായ പൂർവിക സ്വത്ത് രേഖാപരമായി ലഭിക്കും. ദാമ്പത്യ ഐക്യത്തിനു വിട്ടുവീഴ്ചക ൾ വേണ്ടി വരും. കഫ–നീർദോഷ രോഗപീഡകളാൽ അസ്വാസ്ഥ്യമനുഭവപ്പെടും.

ധനുക്കൂറ്
(മൂലം, പൂരാടം, ഉത്രാടം 15 നാഴിക)


ആരോഗ്യം തൃപ്തികരമായിരിക്കും. ഉദ്യോഗത്തിനു പുറമേ ലാഭശതമാന വ്യവസ്ഥകളോടു കൂ ടിയ പ്രവർത്തനങ്ങൾക്കു തുടക്കം കുറിക്കും.  സ മർപ്പിച്ച പദ്ധതികൾക്ക് അംഗീകാരം ലഭിക്കും പരീക്ഷണ നിരീക്ഷണങ്ങളിലും സമ്മാന പദ്ധതികളിലും നറുക്കെടുപ്പിലും വിജയിക്കും. മാതൃകാപരമായ പ്രവർത്തനങ്ങൾ അവതരിപ്പിക്കാൻ കഴിഞ്ഞതിനാൽ ആത്മാഭിമാനം തോന്നും. സകല ജീവികൾക്കും സൗഖ്യം ഭവിക്കട്ടെ എന്ന മനോഭാവത്തോടു കൂടിയ  പ്രവർത്തനങ്ങൾ എല്ലാം വിജയിക്കും. വിദേശത്തു വസിക്കുന്ന സഹപാഠി കുടുംബസമേതം  വിരുന്നുവരും . അപര്യാപ്തതകൾ മനസ്സിലാക്കി ജീവിക്കാൻ തയാറായ ജീവിത പങ്കാളിയോട് ആദരവു തോന്നും. വീഴ്ചകളുണ്ടാകാതെ സൂക്ഷിക്കണം.മകരക്കൂറ്
(ഉത്രാടം 45 നാഴിക, തിരുവോണം, അവിട്ടം 30 നാഴിക)


ഉപകാരം ചെയ്തു കൊടുത്തവരിൽ നിന്നു വിപരീത പ്രതികരണങ്ങൾ വന്നുചേരും. വഞ്ചനയിൽ അകപ്പെടാതെ സൂക്ഷിക്കണം. കുടുംബത്തിലോ സഹപ്രവർത്തകർക്കിടയിലോ തർക്കമുണ്ടായാൽ നിഷ്പക്ഷ മനോഭാവം സ്വീകരിക്കുകയാണ് നല്ലത്. ഗൃഹനിർമാണ പ്രവർത്തനങ്ങൾ  മന്ദഗതിയിലാകും. പ്രവൃത്തി മേഖലകളിൽ നിന്ന് സാമ്പത്തിക േനട്ടം ഉണ്ടാകുമെങ്കിലും ചെലവുകൾ വർധിക്കും. രോഗപീഡ വർധിക്കുന്നതിനാൽ വിദഗ്ധ പരിശോധനയ്ക്കു തയാറാകും. വ്യവസ്ഥകൾ പാലിക്കാത്ത മേലുദ്യോഗസ്ഥന്റെ  പ്രവർത്തനശൈലി ആശയക്കുഴപ്പമുണ്ടാക്കും.


 കുംഭക്കൂറ്
(അവിട്ടം 30 നാഴിക, ചതയം, പൂരൂരുട്ടാതി 45  നാഴിക)


 ചില പ്രത്യേക സാഹചര്യങ്ങളാൽ കുടുംബത്തിൽ നിന്നു മാറിത്താമസിക്കാൻ തീരുമാനിക്കും. പ്രവൃത്തിമേഖലകളിൽ നിന്നു സാമ്പത്തിക നേട്ടം ഉണ്ടാകും. ഉദ്യോഗമുപേക്ഷിച്ചോ  ഉദ്യോഗത്തിനോടനുബന്ധമായോ ഉപരിപഠനത്തിനു ചേരാൻ തീരുമാനിക്കും. സഹോദരങ്ങളുടെ അതൃപ്തിയും ലോഹ്യക്കുറവും മാതാപിതാക്കളെ  സംരക്ഷിക്കാനുള്ള അവസരമുണ്ടാക്കും.  പൊതുജന പിന്തുണ വർധിക്കുന്നതിനാൽ കക്ഷിരാഷ്ട്രീയ പ്രവർത്തനങ്ങളിൽ സജീവമാകും. അനാവശ്യമായ ഉൾഭീതി അസ്വാസ്ഥ്യങ്ങൾക്ക് വഴിയൊരുക്കും. സഹപാഠികളോടൊപ്പം ഉല്ലാസയാത്ര പുറപ്പെടും. ഏറ്റെടുത്ത ദൗത്യം പൂർത്തീകരിക്കാൻ സുഹൃദ് സഹായം തേടും.മീനക്കൂറ്
(പൂരുരുട്ടാതി 15 നാഴിക, ഉത്രട്ടാതി, രേവതി)


 കുടുംബജീവിതത്തിൽ സ്വസ്ഥതയും സമാധാനവും ദാമ്പത്യ സൗഖ്യവും  ഉണ്ടാകും.  നിലവിലുള്ളതിനേക്കാൾ സൗകര്യമുള്ള ഗൃഹം വാങ്ങാൻ പ്രാഥമിക സംഖ്യ കൊടുത്ത് കരാറെഴുതും. പരീക്ഷ, ഇന്റർവ്യൂ, നറുക്കെടുപ്പ് തുടങ്ങിയവയിൽ വിജയിക്കും. ചിരകാലാഭിലാഷമായ വിദേശയാത്രയ്ക്ക് അനുമതി ലഭിക്കും. മാതാവിന് അസുഖം വർധിക്കുന്നതിനാൽ ആശുപത്രിവാസം വേണ്ടിവരും. ആഭരണം മാറ്റിവാങ്ങാനിടവരും. പ്രലോഭനങ്ങളിൽ അകപ്പെടരുത്. സൗഹൃദസംഭാഷണത്തിൽ പുതിയ പ്രവൃത്തിമേഖലകൾക്കുള്ള ആശയമുദിക്കും.  ഓർമശക്തിക്കുറവിനാൽ പണം കൈകാര്യം ചെയ്യുന്ന വിഭാഗത്തിൽ നിന്ന് ഒഴിഞ്ഞുമാറുകയാണ് നല്ലത്. 

 

ജ്യോതിഷം, പഞ്ചാംഗ ഗണനം എന്നിവയിൽ അറിയപ്പെടുന്ന പണ്ഡിതശ്രേഷ്ഠനാണ് കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്. വിലാസം: കാണിപ്പയ്യൂർ മന, കുന്നംകുളം പി.ഒ.