ഒരുകാലത്ത് ബോളിവുഡിലെ സുന്ദരനായ ചോക്ലേറ്റ് നായകനായിരുന്നു നടന്‍ അനില്‍ കപൂർ. അന്നും ഇന്നും ലുക്കിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ലാത്ത താരമാണ് അനില്‍ കപൂർ. 64 ാം വയസ്സിലും തിളങ്ങുന്ന യുവത്വം കാത്തുസൂക്ഷിക്കുന്ന താരത്തിന്റെ ഡെഡിക്കേഷന്‍ തന്നെയാണ് ആരാധകര്‍ ചര്‍ച്ച ചെയ്യുന്നത്.

ജീവിതത്തില്‍ ഉടനീളം പിന്തുടരുന്ന വര്‍ക്കൗട്ടും ഡയറ്റുമാണ് അനില്‍ കപൂറിന്റെ സൗന്ദര്യ രഹസ്യം. ഭക്ഷണത്തില്‍ നിയന്ത്രണങ്ങളുണ്ട്. എങ്കിലും യാത്രയ്ക്കിടയിൽ കിട്ടുന്ന സ്പെഷല്‍ ആഹാരങ്ങള്‍ രുചിച്ചു നോക്കും. ബര്‍ഗര്‍, പീത്‌സ തുടങ്ങിയ ഫാസ്റ്റ് ഫൂഡുകൾ വല്ലപ്പോഴുമൊക്കെ രുചിച്ചു നോക്കാറുണ്ട്. ഒപ്പം മകള്‍ റിയ പാചകം ചെയ്യുന്ന ചില വിഭവങ്ങളും തന്റെ ചീറ്റ് ഡയറ്റില്‍ ഉള്‍പ്പെടുമെന്ന് അനില്‍ കപൂര്‍ പറയുന്നു.

ഫാറ്റ് ശരിയായ അളവില്‍ മാത്രം ലഭിക്കുന്ന തരത്തിലാണ് ആഹാരം ക്രമീകരിക്കുക. ആഴ്ചയില്‍ ഒരിക്കല്‍ 24 മണിക്കൂര്‍ ഫാസ്റ്റിങ് ചെയ്യാറുണ്ട്. രാവിലെ എഴുന്നേറ്റാൽ വെള്ളം കുടിച്ച ശേഷം ഒരു ഏത്തപ്പഴം കഴിക്കും. ദിവസവും രാവിലെ 10 മിനിറ്റ് കാർഡിയോ വ്യായാമങ്ങൾ ചെയ്യാറുണ്ട്. ആറു ദിവസം ജിമ്മിൽ വര്‍ക്കൗട്ട് ചെയ്ത ശേഷം ഒരു ദിവസം ബ്രേക്ക് എടുക്കും.