ADVERTISEMENT

കൽക്കണ്ടം ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാകില്ല. എന്നാലിത് പഞ്ചസാരയെ പോലെയല്ല, കടുത്ത ചുമയും തൊണ്ടവേദനയുമകറ്റാൻ കൽക്കണ്ടത്തിനു കഴിയും. പണ്ടുകാലം തൊട്ടേ ഔഷധക്കൂട്ടായി ഉപയോഗിച്ചുവരുന്ന കൽക്കണ്ടം കൊണ്ടുള്ള ഗുണങ്ങൾ അറിയാം.

. വായിലെ ദുർഗന്ധമകറ്റാൻ പെരുംജീരകവും കൽക്കണ്ടവും ചേർത്തു കഴിച്ചാൽ മതി.

ADVERTISEMENT

. ക്ഷീണമകറ്റാനും ബുദ്ധിയ്ക്കുണർവേകാനും കൽക്കണ്ടവും നെയ്യും നിലക്കടലയും ചേർത്തു കഴിക്കാം. 

. ഓർമശക്തി വർധിപ്പിക്കാനും കാഴ്ചശക്തി കൂട്ടാനും നൂറു ഗ്രാം ബദാമും കൽക്കണ്ടവും ജീരകവും മിക്സിയിൽ പൊടിച്ചു ദിവസവും രാത്രിയിൽ കിടക്കുന്നതിനു മുൻപു കഴിക്കാം. തലവേദനയ്ക്കും വിക്കിനും പരിഹാരമായും ഇതുപയോഗിക്കാം.

ADVERTISEMENT

. ജലദോഷവും ചുമയുമകറ്റാൻ കൽക്കണ്ടത്തെ കൂട്ടുപിടിക്കാം. ഗ്രീൻ ടീയിൽ കൽക്കണ്ടം ചേർത്തു കുടിച്ചാൽ ജലദോഷം മാറും. രോഗ പ്രതിരോധശേഷി വർധിപ്പിക്കാനും ഇതു സഹായിക്കും.

. ബദാമും കുരുമുളകും കൽക്കണ്ടവും തുല്യ അളവിൽ എടുത്തു പൊടിച്ചു കഴിച്ചാലും ജലദോഷം മാറും. ദിവസവും രണ്ടു സ്പൂൺ വീതം ഈ മിശ്രിതം കഴിക്കാം.

ADVERTISEMENT

. ലൈംഗിക ബലക്കുറവ് പരിഹരിക്കാൻ ബദാമും കൽക്കണ്ടവും കുങ്കുമപ്പൂവും പാലിൽ ചേർത്തു കുടിച്ചാൽ മതി.

. തൊണ്ടവേദനയും ഒച്ചയടപ്പും ഒഴിവാക്കാൻ കുരുമുളകും കൽക്കണ്ടവും പൊടിച്ചു നെയ്യിൽ ചാലിച്ചു കഴിക്കാം. രാത്രിയിൽ കിടക്കുന്നതിന്  മുൻപു കഴിക്കുന്നതാണ് ഉത്തമം.

ADVERTISEMENT