ADVERTISEMENT

ജീവന്റെ നിലനിൽപ്പിന് ഏറ്റവും അടിസ്ഥാനപരമായ ഒന്നാണ് ഭക്ഷണം. ആ ഭക്ഷണം പ്രകൃതിദത്തവും ആരോഗ്യകരവുമാകുക എന്നതാണ് പ്രധാനം. പരമ്പരാഗത ഇന്ത്യൻ ഭക്ഷണ സംസ്കാരത്തിന്റെയും ആധുനിക പോഷകാഹാര ആവശ്യങ്ങളുടെയും സംയോജനത്തോടെ ഡോ. ഫൂഡ് ഒരുക്കുന്ന ഉൽപ്പന്നങ്ങൾക്ക് ഇവിടെയാണ് പ്രസക്തി വർധിക്കുന്നത്. രണ്ട് ദശാബ്ദത്തിലധികമായി കുഞ്ഞുങ്ങൾക്കും കുടുംബത്തിൽ എല്ലാവർക്കും, പ്രത്യേകിച്ച് പ്രമേഹ രോഗികൾക്കും അനുയോജ്യമായ പ്രകൃതിദത്തവും പോഷകമൂല്യമുള്ളതുമായ നിരവധി ഉൽപ്പന്നങ്ങളുടെ നിർമാതാക്കളാണ് തിരുവനന്തപുരം കൊച്ചുവേളി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ പ്രവർത്തിക്കുന്ന ഡോ. ഫൂഡ് ന്യൂട്രി ഇൻഡസ്ട്രീസ്.

ആറു മാസം പ്രായമുള്ള കുഞ്ഞുങ്ങൾക്ക് നേന്ത്രക്കായപ്പൊടിയും (formerly known as banatone) കൂടാതെ എല്ലാ പ്രായക്കാർക്കും ഒരുപോലെ ഫലപ്രദമായ ഉൽപ്പന്നങ്ങളാണ് ഡോ. ഫൂഡിന്റെ പ്രത്യേകത. നേന്ത്രക്കായ–കണ്ണൻകായ പൗഡർ, വൈറ്റ്, സ്റ്റീൽ കട്ട്, റോൾഡ് ഓട്സ്, ബനാ പ്ലസ്, ഡയാ പ്ലസ്, മൾട്ടിഗ്രെയിൻ ഓട്സ് തുടങ്ങിയ ഓട്സ് വേരിയന്റുകൾ, പലവിധ റാഗി പൗഡറുകൾ, ഹെൽത്ത് മിക്സ് എന്നിവ വിപണിയിലെത്തിക്കുന്ന ഡോ. ഫൂഡിന്റെ ഏറ്റവും പുതിയ രണ്ട് ഉൽപ്പന്നങ്ങളാണ് ഡോ. ഫൂഡ് ന്യൂട്രി ഡയാ പ്ലസ്, മൾട്ടിഗ്രെയിൻ ഓട്സ് എന്നിവ...

ADVERTISEMENT

ഡോ. ഫൂഡ് ന്യൂട്രി ഡയാ പ്ലസ് (diabetic oats)

ഡോ. ഫൂഡ് ന്യൂട്രി ഡയാ പ്ലസ് 15-ലധികം പ്രകൃതിദത്ത ചേരുവകൾ ചേർത്തുണ്ടാക്കിയ പോഷകസമ്പുഷ്ടമായ ഒരു ഭക്ഷണമാണ്. പ്രധാന ചേരുവ റോൾഡ് ഓട്സ് ആണ്. ഒപ്പം മറ്റു ധാന്യങ്ങൾ, വിത്തുകൾ, നട്സ് എന്നിവ കൂടി ഇതിൽ ചേർന്നിരിക്കുന്നു. പ്രമേഹരോഗികൾക്കായുള്ള ഏറ്റവും ഉത്തമമായ ഭക്ഷണമാണിത്. തിരക്കേറിയ സമ്മർദ്ദകരമായ ജീവിതശൈലിയിൽ, രക്തത്തിലെ പഞ്ചസാരയുടെ അളവ് ആരോഗ്യകരമായി നിലനിർത്തുന്നത് പലർക്കും ഒരു പ്രധാന വെല്ലുവിളിയായി മാറിയിരിക്കുന്നു. അതിനാൽത്തന്നെ പലരും പ്രമേഹത്തിന് അടിമകളാകുന്നു. ഇതിനുള്ള പരിഹാരമാർഗമാണ് ഡോ. ഫൂഡ് ന്യൂട്രി ഡയാ പ്ലസ്.

ADVERTISEMENT

വളരെ കുറഞ്ഞ ഗ്ലൈസെമിക് സൂചിക (ജിഐ) ചേരുവകൾ ഉപയോഗിച്ച്, രക്തത്തിലേക്ക് ഗ്ലൂക്കോസ് സാവധാനം പുറത്തുവിടുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ വർദ്ധനവ് നിയന്ത്രിക്കാൻ ഇത് സഹായിക്കുന്നു. പ്രമേഹരോഗികൾക്കും പ്രീ ഡയബറ്റിക് അവസ്ഥയിലുള്ളവർക്കും അല്ലെങ്കിൽ ദിവസം മുഴുവൻ ഊർജ്ജ നില സ്ഥിരപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്കും അനുയോജ്യമായ ഒരു ഭക്ഷണമാണിത്.

രോഗപ്രതിരോധ ശക്തി വർധിപ്പിക്കാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ ഈ മിശ്രിതം സമ്പുഷ്ടമാണ്. ഇതിലടങ്ങിയിരിക്കുന്ന ജാമുൻ വിത്ത് പൊടി, ചക്കപ്പൊടി, ചണവിത്ത്, കറുവപ്പട്ട തുടങ്ങിയ ചേരുവകൾ മികച്ച ദഹനത്തെ പിന്തുണയ്ക്കുന്നതിനും ശരീരത്തിലെ വീക്കം കുറയ്ക്കുന്നതിനും ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു.

ADVERTISEMENT

ഡോ. ഫൂഡ് ന്യൂട്രി ഡയാ പ്ലസിൽ അടങ്ങിയിരിക്കുന്ന നാരുകൾ കുടലിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്തുകയും പോഷകങ്ങൾ നന്നായി ആഗിരണം ചെയ്യുകയും ചെയ്യുന്നു.

ഡോ. ഫൂഡ് മൾട്ടിഗ്രെയിൻ ഓട്സ്

പ്രോട്ടീൻ, നാരുകൾ, ആരോഗ്യകരമായ ധാന്യങ്ങൾ എന്നിവ ഉപയോഗിച്ച് ആരോഗ്യകരമായ ഭക്ഷണശൈലി, ജീവിതശൈലി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി നിർമ്മിച്ചെടുത്ത ഉൽപ്പന്നമാണ് ഡോ. ഫൂഡ് മൾട്ടിഗ്രെയിൻ ഓട്സ്. 50 ശതമാനത്തിൽ അധികം ഓസ്ട്രേലിയൻ റോൾഡ് ഓട്സ്നൊപ്പം പോഷക സമ്പന്നമായ ഏഴ് ധാന്യങ്ങളുടെയും വിത്തുകളുടെയും മിശ്രിതമാണ് ഇത്. ഗോതമ്പ്, ബാർലി, റാഗി തുടങ്ങിയ ധാന്യങ്ങളുടെ ഫ്ലേക്‌സും മറ്റു നാരുകളും ഉൾപ്പെടുന്ന ഭക്ഷണമായതിനാൽ തന്നെ ഹൃദയത്തിന്റെ ആരോഗ്യത്തിന് ഇതു ഗുണം ചെയ്യുന്നു.

2-MultigrainOats

ഇരുമ്പ്, മഗ്നീഷ്യം, ബി-കോംപ്ലക്സ് വിറ്റാമിനുകൾ തുടങ്ങിയ അവശ്യ പോഷകങ്ങളും ശരീരത്തിന് ഡോ. ഫൂഡ് മൾട്ടിഗ്രെയിൻ ഓട്സ് മുഖേന ലഭിക്കുന്നു. ഫോക്‌സ്‌ടെയിൽ മില്ലറ്റ് ചേർന്നിരിക്കുന്നതിനാൽ ദഹനം സാവധാനത്തിൽ മാത്രം നടക്കുന്നു. ഇതുമൂലം വിശപ്പനുഭവപ്പെടുന്നില്ല. 100 ഗ്രാം മൾട്ടിഗ്രെയിൻ ഓട്സിൽ ഏകദേശം 11.6 ഗ്രാം പ്രോട്ടീനും അടങ്ങിയിരിക്കുന്നു. ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്ന പ്രോട്ടീൻ സമ്പുഷ്ടമായ ചണവിത്തുകൾ ഹൃദയാരോഗ്യത്തെ സംരക്ഷിക്കും. ഹൃദയാരോഗ്യത്തെയും ഹോർമോൺ സന്തുലിതാവസ്ഥയെയും പിന്തുണയ്ക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡുകളുടെയും  ALA ലിഗ്നാനുകളുടെയും ഉറവിടം കൂടിയാണിത്.

ശരീരഭാരം നിയന്ത്രിക്കൽ, കുടലിന്റെ ആരോഗ്യം, ദീർഘകാല രോഗ പ്രതിരോധം എന്നിവ ആഗ്രഹിക്കുന്നവർക്ക് ഉറപ്പായും ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ കഴിയുന്ന ട്രാൻസ് ഫാറ്റും കൊളസ്ട്രോളും ഒട്ടുമില്ലാത്ത ഒരു ഉൽപ്പന്നമാണ് ഡോ. ഫൂഡ് മൾട്ടിഗ്രെയിൻ ഓട്സ്. മെച്ചപ്പെട്ട മൈക്രോ ന്യൂട്രിയന്റ് ബാലൻസ്, ദഹനം, മെച്ചപ്പെട്ട ആരോഗ്യം എന്നിവ ഇത് ഉറപ്പാക്കുന്നു.

ഡോ. ഫൂഡിന്റെ ഉൽപ്പന്നങ്ങളിൽ കൃത്രിമ നിറങ്ങളോ പ്രിസർവേറ്റീവുകളോ ഉപയോഗിക്കുന്നില്ല.

പ്രാതിനിധ്യമില്ലാത്ത സ്ഥലങ്ങളിൽ വിതരണക്കാരെ ആവശ്യമുണ്ട്.

3-BananaPowder

Website : https://www.drfoodnutri.com/

ഫോൺ : +91 98953 04259, വാട്സാപ്പ് :7034485000

Mail : drfoodnutri@gmail.com

ADVERTISEMENT