ADVERTISEMENT

പ്രായക്കൂടുതൽ, ജീവിതശൈലി രോഗങ്ങൾ അങ്ങനെ ഗർഭകാലവും പ്രസവവും സങ്കീർണമാക്കുന്ന ഘടകങ്ങൾ ഏറെ. ഈ സാഹചര്യങ്ങളിൽ അമ്മയുടെയും കുഞ്ഞിന്റെയും സുരക്ഷ ഉറപ്പാക്കാൻ അറിയേണ്ടതെല്ലാം...

മ്മമാരോടു  ഗർഭകാലത്തെക്കുറിച്ചു േചാദിച്ചിട്ടുണ്ടോ? മിണ്ടാൻ മടി കാണിക്കുന്നവർ പോലും ആ നേരം വാചാലരാകും. സന്തോഷനിമിഷങ്ങളും നേരിട്ട ബുദ്ധിമുട്ടുകളും ഇന്നലെയെന്ന പോലെ ഓർമിച്ചെടുക്കും. ഓരോരുത്തരും പറയുന്ന കഥകളിലെ അനുവങ്ങൾ വ്യത്യസ്തമാകും.

സന്തോഷത്തോടെ ഗർഭകാലം ആസ്വദിക്കുന്നവരുണ്ട്.  ശാരീരികമായ ബുദ്ധിമുട്ടുകളോ സങ്കീർണതകളോ െകാണ്ടു ചിലർക്ക് അത്ര സുഖകരമാകില്ല ഗർഭകാലം.

തുടക്കം  മുതലോ ഗർഭകാലം മുന്നോട്ടു നീങ്ങുമ്പോഴോ ചിലർക്കു സങ്കീർണതകൾ നേരിടേണ്ടി വരാം.  അമ്മയ്ക്കോ കുഞ്ഞിനോ രണ്ടുപേർക്കുമോ അപകടമുണ്ടാകാ നിടയുള്ള അവസ്ഥയാണു ഗർഭകാല സങ്കീർണത. ഇത്തരം  സാഹചര്യങ്ങളിൽ ആവശ്യമായ മു ൻകരുതലെടുത്താൽ കുഞ്ഞിന്റെയും അമ്മയുടെയും സുരക്ഷ ഉറപ്പാക്കാം. അതിനു വേണ്ടി അറിയേണ്ട കാര്യങ്ങളാണ് ഇനി പറയുന്നത്.  

വേണം തയാറെടുപ്പ്

വിവാഹം കഴിഞ്ഞ്  അമ്മയും അച്ഛനുമാകാൻ തയാറായോ?  ഇനി  തിരഞ്ഞെടുത്ത ഗൈനക്കോളജിസ്റ്റിനെ ക ണ്ടു പ്രീകൺസെപ്ഷൻ കൗൺസലിങ് നടത്താം.

ഗൈനക്കോളജിസ്റ്റ് ശാരീരിക പരിശോധന നടത്തുകയും ബ്ലഡ് ടെസ്റ്റ്, തൈറോയ്ഡ് പരിശോധനകൾ തുടങ്ങി യവ നിർദേശിക്കുകയും ചെയ്യും. എന്തെങ്കിലും സങ്കീർണതകളുണ്ടാകാനുള്ള സാധ്യതയുണ്ടോയെന്നു വിലയിരുത്താനാണിത്.

ആരോഗ്യം തൃപ്തികരമെങ്കിൽ ഡോക്ടറുടെ നിർദേശപ്രകാരം ഫോളിക് ആസിഡ് കഴിച്ചു തുടങ്ങാം. ഇതിനു ശേഷം ഗർഭധാരണത്തിനു തയാറെടുക്കുന്നതാണ് ഉത്തമം.  ഗർഭകാലത്തു  സങ്കീർണതയുണ്ടാകാനുള്ള സാധ്യത വിലയിരുത്തുകയാണ് ആദ്യഘട്ടം.

ഹൃദയസംബന്ധമായ പ്രശ്നങ്ങളുള്ളവർ, അപസ്മാരം, ശ്വാസംമുട്ടൽ, വൃക്കയ്ക്കോ കരളിനോ ഉള്ള ആരോഗ്യപ്രശ്നങ്ങൾ, ലൂപ്പസ് പോലെയുള്ള ഓട്ടോ ഇമ്യൂൺ ഡിസീസ് തുടങ്ങി അമ്മ തുടർച്ചയായി മരുന്നു കഴിക്കുന്ന  ഏത് അവസ്ഥയും സങ്കീർണതയിലേക്കു നയിക്കാം. ഇത്തരം പ്രശ്നങ്ങളുള്ളവർ ആ  വിഭാഗത്തിലെ വിദഗ്ധരെ കണ്ടു ഗർഭധാരണത്തിന് ഉതകുന്ന ആരോഗ്യം ഉണ്ട് എന്ന് ഉറപ്പു വരുത്തണം. രോഗാവസ്ഥ നിയന്ത്രണവിധേയമാക്കിയ ശേഷം മാത്രം  ഗർഭധാരണത്തിനൊരുങ്ങുക. ഗർഭകാലത്തെ  അപകടസാധ്യത ഒഴിവാക്കാൻ ഇത് അനിവാര്യമാണ്.  

pregnant-old1

അമിതവണ്ണം, പ്രായക്കൂടുതൽ തുടങ്ങിയ കാര്യങ്ങളും ശ്രദ്ധിക്കണം.  കഴിഞ്ഞ ഗർഭകാലത്തോ പ്രസവത്തിലോ സങ്കീർണതയുണ്ടാകുക, രക്താതിമർദം, പ്രമേഹം ഇവയുണ്ടാകുക, മുൻപുണ്ടായ അബോർഷൻ, കഴിഞ്ഞ പ്രസവത്തിൽ അമിതരക്തസ്രാവമുണ്ടാകുക, കുഞ്ഞു മരണമടയുക ഇത്തരം കാര്യങ്ങളെല്ലാം സങ്കീർണതയ്ക്കുള്ള സാധ്യത വർധിപ്പിക്കും. അമ്മയുടെ ശാരീരിക ഘടകങ്ങളും ബുദ്ധിമുട്ടുകൾക്കു കാരണമായേക്കാം. ഉയരക്കുറവ്, ഭാരക്കുറവ് തുടങ്ങിയവയും കണക്കിലെടുക്കാറുണ്ട്.

ചിലരിൽ ഗർഭിണിയായ ശേഷം  രക്താതിമ ർദം, പ്രമേഹം തുടങ്ങിയവയുണ്ടാകാനുള്ള സാധ്യതയുണ്ട്. ഇതും പരിഗണിക്കണം.

പ്രായം കൂടുതലാണോ?

പ്രായം കൂടുന്തോറും സങ്കീർണതയ്ക്കുള്ള സാധ്യതയും കൂടും.  പഠനം, കരിയർ തുടങ്ങിയ കാര്യങ്ങളുടെ  തിരക്കിൽ പലരും ഗർഭധാരണം  നീട്ടി വയ്ക്കാറുണ്ട്. 35 വയസ്സിനു ശേഷം ഗർഭിണിയാകുന്നവരിൽ സങ്കീർണതകളുണ്ടാകാനുള്ള സാധ്യതയേറെയാണ്. രക്താതിമർദം, പ്രമേഹം തുടങ്ങിയവയുണ്ടാകാം. ജനിക്കുന്ന കുഞ്ഞിനു ജനിതകവൈകല്യങ്ങളുണ്ടാകാനും സാധ്യത  കൂടുതലാണ്.

25– 30 വയസ്സിനുള്ളിൽ ഗർഭിണിയാകുന്നതാണ് അമ്മയ്ക്കും കുഞ്ഞിനും നല്ലത്. 35 വയസ്സിനു ശേഷം ഗർഭിണിയാകാനൊരുങ്ങുന്നവർ നിർബന്ധമായും പ്രീകൺസെപഷ്ൻ കൗൺസലിങ് നടത്തുക. ഗർഭകാലത്തു കൂടുതൽ കരുതലും കൃത്യമായ നിരീക്ഷണവും വേണം.

പാരമ്പര്യ ഘടകങ്ങൾ ശ്രദ്ധിക്കുക

നൂറ് അമ്മമാരിൽ 10– 15 പേർക്കു ഗർഭകാലത്തു രക്താതിമർദമുണ്ടാകാം. ഇതിൽ പാരമ്പര്യഘടകങ്ങൾ പ്രധാനമാണ്. അമ്മയ്ക്കോ സഹോദരിക്കോ സമാനമായ പ്രശ്നം ഉണ്ടെങ്കിൽ, പ്രമേഹം, വൃക്ക സംബന്ധമായ പ്രശ്നങ്ങളുള്ളവർ, പ്രായക്കൂടുതലുള്ളവർ, ഒന്നിലേറെ ഗർഭസ്ഥശിശുവുള്ളവർ തുടങ്ങിയവർക്കു രക്താതിമർദം പിടിപെടാ ൻ സാധ്യതയുണ്ട്.  

രക്താതിമർദമുള്ളവർ ഗർഭിണിയാകും മുൻപു ഫിസിഷ്യനെ കണ്ടു പരിശോധന നടത്തണം.  ചില മരുന്നുകൾ ഗർഭകാലത്തു കഴിക്കാൻ പാടില്ല. ഇവയ്ക്കു പകരം സുരക്ഷിതമായ മരുന്നുകളിലേക്കു മാറണം.  രക്താതിമർദം നിയന്ത്രണവിധേയമാക്കണം. വൃക്ക, കരൾ ഇവയുടെ പ്രവർത്തനത്തിനു പ്രശ്നമൊന്നുമില്ലെന്നു വിലയിരുത്തേണ്ടതുണ്ട്. കുഴപ്പമൊന്നുമില്ലെങ്കിൽ ഫോളിക് ആസിഡ് കഴിച്ചു ഗർഭധാരണത്തിനു തയാറെടുക്കാം.

ആദ്യ മാസങ്ങളിൽ െചക്കപ്പ് നടത്തി ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നു ഉറപ്പു വരുത്തേണ്ടതുണ്ട്.  ഗർഭിണികളിൽ രക്താതിമർദം കണ്ടെത്തിയാൽ മൂന്നാം മാസം മുതൽ മരുന്ന് കഴിക്കേണ്ടി വരും. അമ്മയ്ക്കു രക്താതിമർദമുണ്ടെങ്കിൽ കുഞ്ഞിന്റെ തൂക്കം കുറയാം. വളർച്ച കുറവ് ഉണ്ടാകാം. ജീവന് ആപത്തുണ്ടാകാനും സാധ്യതയുണ്ട്.  അമ്മയ്ക്കും ആരോഗ്യപ്രശ്നങ്ങളുണ്ടായേക്കാം.  ഗർഭാവസ്ഥയിലും പ്രസവശേഷവും രക്തസ്രാവം ഇവയുമുണ്ടാകാം.

രക്താതിമർദം പ്രീഎക്ലാംപ്സിയ എന്ന കൂടുതൽ സ ങ്കീർണമായ അവസ്ഥയായി മാറാനിടയുണ്ട്. മുഖത്തും കൈകാലുകളിലും വീക്കം, കാഴ്ച മങ്ങുക എന്നിവ ലക്ഷണങ്ങളാണ്. ഇതു ഗുരുതരമായാൽ കരളിനും വൃക്കയ്ക്കും വീക്കം, രക്തം കട്ട പിടിക്കാതിരിക്കുന്ന അവസ്ഥ, അപസ്മാരം എന്നിവയുണ്ടാകും. അതുകൊണ്ടു ഗർഭധാരണത്തിന് ഒരുങ്ങും മുൻപ് ആരോഗ്യപരിശോധന (പ്രീ ക ൺസെപഷ്ൻ കൗൺസലിങ്) നടത്താൻ മറക്കരുത്.

പ്രമേഹമോ സാധ്യതയോ ഉണ്ടോ?

പ്രമേഹമുണ്ടെങ്കിൽ പ്രീകൺസെപ്ഷൻ  കൗൺസലിങ് അവഗണിക്കരുത്. രക്തത്തിലെ പഞ്ചസാരയുടെ നില േനാർമലാക്കിയ ശേഷം ഗർഭധാരണത്തിനൊരുങ്ങുക.

 ഗർഭകാലം മുന്നേറുമ്പോഴാകും ചിലരിൽ പ്രമേഹം പ്രത്യക്ഷപ്പെടുക. ഗർഭിണികളിൽ ആദ്യ ആഴ്ചകളിൽ,  ആ റാം മാസം, എട്ടാം മാസം  തുടങ്ങിയ ഘട്ടങ്ങളിൽ പ്രമേഹമുണ്ടോയെന്നു പരിശോധന നടത്തും.  

നിയന്ത്രണവിധേയമാകാത്ത പ്രമേഹമുള്ളവർ ഗർഭിണിയായാൽ കുട്ടിക്കു വൈകല്യമുണ്ടാകാനുള്ള സാധ്യതയുണ്ട്. ഗർഭിണികളിലെ പ്രമേഹം മൂലം കുഞ്ഞിനു  വലുപ്പം കൂടാം. ഇതു  പ്രസവസംബന്ധമായ പ്രശ്നങ്ങളുണ്ടാക്കും.  കുഞ്ഞിന്റെ അനക്കം നിന്നു പോകാനും ജീവനു തന്നെ ആ പത്തുണ്ടാകാനും ഇടയുണ്ട്.

 അമ്മയ്ക്കു പ്രമേഹമുണ്ടെങ്കിൽ രക്താതിമർദം, മാസം തികയാതെ പ്രസവം, പ്രസവശേഷം രക്തസ്രാവം, അണുബാധ തുടങ്ങിയ പ്രശ്നങ്ങളുമുണ്ടാകാം. പ്രമേഹമുണ്ടെന്നു കണ്ടെത്തിയാൽ അതനുസരിച്ചു ഭക്ഷണക്രമീകരണം പിന്തുടരാൻ ശ്രദ്ധിക്കണം. ഗുളിക, ഇൻസുലിൻ ഇവയും േഡാക്ടർ നിർദേശിച്ചേക്കാം.

ഇവയ്ക്കു വേണം കരുതൽ

ഒന്നിലേറെ ഗർഭസ്ഥശിശുവുണ്ടെങ്കിൽ സങ്കീർണതയേറും. ഒരേ മറുപിളളയിൽ രണ്ടു കുട്ടികളുണ്ടെങ്കിൽ കൂടുത ൽ കരുതൽ വേണം.

അമ്മമാരിൽ വിളർച്ച, രക്താതിമർദം, പ്രമേഹം, മാസം തികയാതെയുള്ള പ്രസവം, രക്തസ്രാവം തുടങ്ങിയവയുണ്ടാകാം.  കുഞ്ഞിനു തൂക്കക്കുറവ്, വളർച്ചക്കുറവ്, അമിതഭാരം, ജനിതക വൈകല്യങ്ങൾ, ശാരീരിക വൈകല്യങ്ങൾ ഇവയുണ്ടാകാം. ഈ അവസ്ഥയിൽ കൂടുതൽ പരിശോധനകളും കരുതലും വേണം.

മറുപിള്ള താഴെയാകുന്ന പ്ലാസന്റ പ്രീവിയ എന്ന അവസ്ഥ സങ്കീർണതയുണ്ടാക്കും. ഗർഭകാലം മുന്നേറുമ്പോൾ  കുഞ്ഞ് തിരിഞ്ഞു കിടക്കുക, മറുപിള്ള നേരത്തെ വിട്ടു പോകുക, വെള്ളം പൊട്ടിപ്പോകുക, മാ സം തികയാതെ പ്രസവം നടക്കുക തുടങ്ങിയവയും അപകടസാധ്യതകളാണ്.

പ്രസവശേഷമുണ്ടാകുന്ന അമിതരക്തസ്രാവം, അമ്മയ്ക്കുണ്ടാകുന്ന ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഇവയും അപകടകരമാണ്.  

മുഴകൾ ഉണ്ടായാൽ

ഗർഭാശയ മുഴകൾ (ഫൈബ്രോയ്ഡ്സ്) ഉള്ളവർ ഗർഭിണിയായാൽ സങ്കീർണതയുണ്ടാകാം. മാസം തികയാതെ പ്രസവം, വേദന, രക്തസ്രാവം ഇ വയുണ്ടായേക്കാം. ഗർഭകാലത്തു കൃത്യമായി നിരീക്ഷണം വേണം. പ്രസവശേഷം ആവശ്യമെങ്കിൽ മതിയാകും ചികിത്സ.

ഗർഭകാലത്ത് അണ്ഡാശയത്തിൽ മുഴകൾ കണ്ടെത്തിയാൽ ആവശ്യമെങ്കിൽ മാത്രം രണ്ടാമത്തെ ട്രൈമെസ്റ്ററിൽ സർജറി ചെയ്യാം. എല്ലാവരിലും സർജറി വേണ്ടതില്ല. നിരീക്ഷണം മതിയാകും. കാൻസറാകാനുള്ള സാധ്യത അപൂർവമാണ്.

അപകടകരമായാൽ ഗൈനക്കോളജിസ്റ്റ്, ഓങ്കോളജിസ്റ്റ്, പതോളജിസ്റ്റ് ഇവർ ചേർന്നാണു വേണ്ട ചികിത്സ തീരുമാനിക്കുക.

മാനസിക പ്രശ്നങ്ങൾ

മാനസികാരോഗ്യ പ്രശ്നങ്ങൾ അലട്ടുന്നവർ സുരക്ഷിതമായ മരുന്നുകളിലേക്കു മാറിയശേഷം ഗർഭധാരണത്തിനൊരുങ്ങുക.  

ചിലരിൽ  ആത്മഹത്യാ പ്രവണത, വിഷാദം, പ്രസവശേഷമുള്ള വിഷാദം ഇവയ്ക്കുളള സാധ്യതയുണ്ടാകാം. അത്തരം സാഹചര്യങ്ങളിൽ കൗൺസലിങ്ങും ചികിത്സയും വേണ്ടി വരാം.  

ഹോർമോൺ വ്യതിയാനങ്ങളുടെ ആകുലതകളും ശാരീരിക വൈഷമ്യങ്ങളും നിറഞ്ഞ മാസങ്ങൾ പിന്നിട്ടാണ് ഓരോ സ്ത്രീയും അമ്മയാകുന്നത്. പ്രസവശേഷവും സാധാരണ ജീവിതതാളത്തിലേക്കെത്താൻ  സമയം വേണ്ടി വരാം.  ഈ ഘട്ടത്തിൽ  കുടുംബാംഗങ്ങളുടെ, പ്രത്യേകിച്ചു പങ്കാളിയുടെ പിന്തുണ വളരെ പ്രധാനമാണ്.

കുഞ്ഞാവയുടെ വരവ് ആഘോഷിക്കുന്ന തിരക്കിലും അമ്മയെ ചേർത്തു പിടിക്കാൻ മറക്കേണ്ട. ചുറ്റുമുളളവരുടെ കരുതലും സ്നേഹവും അവർക്കൊപ്പമുണ്ടാകട്ടെ. 

Credits: ഡോ. സതി എം.എസ്.

പ്രഫസർ (CAP)

ഗൈനക്കോളജി വിഭാഗം

ഗവ. മെഡിക്കൽ കോളജ്

കോട്ടയം

ഡോ. രമേഷ് കുമാർ പി.പി.

റിട്ട. സീനിയർ കൺസൽറ്റന്റ്, കേരള ഹെൽത്ത്

സർവീസസ് ഡിപ്പാർട്മെന്റ്

ഡോ. പ്രശാന്ത് പി.കെ.

കൺസൽറ്റന്റ് ഇൻ

ഫീറ്റൽ മെഡിസിൻ

തൃശൂർ

ADVERTISEMENT