ADVERTISEMENT

കരുത്തുറ്റ, ഇടതൂർന്ന മുടി ലഭിക്കാൻ എന്തു പരീക്ഷണവും നടത്തുന്നവരുണ്ട്. എന്നാൽ മനോഹരമായ മുടിയ്ക്ക് ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മാത്രം മതി. മുടിയുടെ ദീർഘകാല സൗന്ദര്യത്തിന് ഒഴിവാക്കേണ്ട അഞ്ചു കാര്യങ്ങൾ ഇതാ.. 

ഹെയർ കളറിങ്

ADVERTISEMENT

ഹെയർ കളറിങ്ങിന്റെ അമിതോപയോഗം മുടി കൊഴിച്ചിലുണ്ടാക്കും. ഒട്ടുമിക്ക ഹെയർ കളറുകളിലും അടങ്ങിയിട്ടുള്ള അമോണിയ മുടി വരളാനും വിണ്ടുകീറാനും ഇടയാക്കും. പ്രകൃതിയിൽ നിന്ന് ലഭിക്കുന്ന ഹെന്ന, കാപ്പിപ്പൊടി, കറുവാപ്പട്ട പൊടി എന്നിവ മുടി കളർ ചെയ്യാൻ ഉപയോഗിക്കാം. മുടിയുടെ ആരോഗ്യത്തിന് ഇവയൊന്നും ഹാനികരമല്ല. 

നനഞ്ഞ മുടി ചീവരുത്

ADVERTISEMENT

നനഞ്ഞ മുടി ചീവുന്നത് മുടി പൊട്ടിപ്പോകാൻ ഇടയാക്കും. മുടി ഉണങ്ങുന്നതു വരെ കാത്തിരിക്കാം. ഉണങ്ങിക്കഴി‌ഞ്ഞു മൃദുവായി ചീവാം.

ചൂടുവെള്ളം വേണ്ട

ADVERTISEMENT

കുളിക്കുമ്പോൾ തലയിൽ ചൂടുവെള്ളം ഒഴിക്കും മുൻപ് ഇക്കാര്യം ഓർത്തോളൂ, ചൂടുവെള്ളം നിങ്ങളുടെ മുടിയ്ക്ക് വില്ലനാണ്. ചൂടുവെള്ളം ഉപയോഗിച്ച് മുടി കഴുകിയാൽ വരളാനും പൊട്ടിപ്പോകാനും ഇടയാകും.

ഇറുക്കി കെട്ടിവയ്ക്കരുത് 

പോണിടെയിൽ പോലെ മുടി ടൈറ്റ് ആയി കെട്ടിവയ്ക്കുന്നത് നല്ലതല്ല. ഇത്തരത്തിൽ മുടി മുറുക്കി കെട്ടിവയ്ക്കുമ്പോൾ അവ കൂടുതൽ സമ്മർദ്ദമുണ്ടായി വേരിൽ നിന്നും പിഴുതു പോരാൻ സാധ്യതയുണ്ട്. റബ്ബർ ബാന്‍ഡുകളും മറ്റും മുടിയെ വേരിൽ നിന്നും പിഴുത് മാറ്റും. 

ഹെയർ ട്രീറ്റ്മെന്റ്സ്

വിവിധ ഹെയർസ്റ്റൈലുകൾ പരീക്ഷിക്കുമ്പോൾ മുടി അയൺ ചെയ്യുന്നതും ചുരുട്ടുന്നതുമൊക്കെ മുടി കൊഴിച്ചിലിനു കാരണമാകും. പെർമെനന്റ് ഹെയർ ട്രീറ്റ്മെന്റുകളിൽ ഉപയോഗിക്കുന്ന കെമിക്കലുകൾ മുടി കൊഴിച്ചിൽ വർധിപ്പിക്കും. 

ADVERTISEMENT