ADVERTISEMENT

ആദ്യ സിസേറിയനു ശേഷം എല്ലാവർക്കും സാധാരണ പ്രസവം (VBAC-Vaginal Birth After Caesarian / TOLAC-Trial Of Labour After Caesarian) സാധ്യമല്ല. എന്നാൽ, 50-60% പേരിലും സാധ്യമാണ്. VBAC ചെയ്യാൻ കഴിയുന്ന ഗർഭിണികളെ വളരെ കൃത്യതോടെയാണ് തിരഞ്ഞെടുക്കുക.

∙ എന്തു കാരണത്താലാണ് ആദ്യ പ്രസവം സിസേറിയൻ ആയത് ?

ADVERTISEMENT

∙ ഓപ്പറേഷൻ സമയത്തു സങ്കീർണതകൾ ഉണ്ടായിട്ടുണ്ടോ ?

∙ ഗർഭപാത്രത്തിലെ മുറിവു മുകളിലേക്കു നീട്ടേണ്ടി വന്നിട്ടുണ്ടോ ? ∙ സിസേറിയനു ശേഷം അണുബാധ ഉണ്ടായിട്ടുണ്ടോ ?

ADVERTISEMENT

∙ ഇവരുടെ ഇടുപ്പെല്ലിനു സാധാരണ പ്രസവം സാധ്യമാകും വിധം വികാസമുണ്ടോ?

തുടങ്ങിയ പല ഘടങ്ങളെ ആശ്രയിച്ചാണ് VBAC തിരഞ്ഞെടുപ്പ്. ഇതിൽ 90% വരെയും സാധാരണ പ്രസവം സാധ്യമാണ്.

ADVERTISEMENT

സിസേറിയനുശേഷം സാധാരണ പ്രസവത്തിനു ഒരുങ്ങുമ്പോൾ ഉണ്ടാകാവുന്ന പ്രധാന സങ്കീർണത ഗർഭപാത്രത്തിലെ തുന്നൽ വിട്ടുപോകുക (Uterine rupture) എന്നതാണ്. അതുവഴി ഉള്ളിൽ കിടക്കുന്ന കു‍ഞ്ഞിനു ശ്വാസം മുട്ടൽ, ഗർഭിണിക്ക് അമിത രക്തസ്രാവം, ഗർഭപാത്രം നീക്കം ചെയ്യേണ്ട അവസ്ഥ എന്നിവ മുതൽ അമ്മയുടെയും കുഞ്ഞിന്റെയും ജീവൻ വരെ അപകടത്തിലാകാം. അതിനാൽ തുന്നല്‍ വിട്ടുപോകാൻ സാധ്യതയുള്ളവരിൽ സാധാരണ പ്രസവം നടത്താൻ ശ്രമിക്കുന്നതു നല്ലതല്ല.

മാത്രമല്ല, സുസ്ഥിരമായ നിരീക്ഷണ സൗകര്യമുള്ള ആശുപത്രികളിൽ മാത്രമേ ഇതിനു മുതിരാവൂ. 24x7 ഗൈനക്കോളജിസ്റ്റ്, അനസ്തെറ്റിസ്റ്റ്, ബ്ലഡ് ബാങ്ക്, ശിശുരോഗ വിദഗ്ധർ, എൻഐസിയു, നഴ്സിങ് കെയർ എന്നീ സൗകര്യങ്ങൾ വേണം. തുന്നൽ പൊട്ടിയേക്കാം എന്നു സംശയം തോന്നുന്ന സാഹചര്യത്തിൽ അടിയന്തര സിസേറിയൻ നടത്താനും ആശുപത്രി സജ്ജമായിരിക്കണം.

എല്ലാ സങ്കീർണതകളും ഗർഭിണിയെയും പങ്കാളിയെയും പറഞ്ഞു ബോധ്യപ്പെടുത്തി അവരുടെ പൂർണ അറിവോടും സമ്മതത്തോടും കൂടി ശ്രദ്ധയോടെ തിരഞ്ഞെടുത്തവരെ സാധാരണ പ്രസവത്തിന് ഒരുക്കാം.

വിവരങ്ങൾക്കു കടപ്പാട് : ഡോ. റിങ്കു ജി. പ്രഫസർ, ഒബ്സ്റ്റട്രിക്സ് & ഗൈനക്കോളജി, ഗവ.മെഡിക്കൽ കോളജ്, കൊല്ലം

ADVERTISEMENT