ചുണ്ടിന് നിറം നൽകും അദ്ഭുത കൂട്ട്; വീട്ടിലിരുന്ന് സൗന്ദര്യം വീണ്ടെടുക്കാൻ സിമ്പിള്‍ ടിപ്സ് Enhance Your Lip Color Naturally
Mail This Article
വിവിധ വര്‍ണ്ണങ്ങളില്‍, ഏറ്റവും വില കൂടിയ ലിപ്സ്റ്റിക് അണിഞ്ഞ് ചുണ്ടുകളുടെ മോടി കൂട്ടുന്നവരാണ് നമ്മള്‍. എന്നാല്‍ ഇന്നത്തെ കാലത്ത് കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങള്‍ അനുസരിച്ച് ചുണ്ടുകൾ വരളാതെ സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. വീട്ടിലിരുന്ന് എങ്ങനെ ചുണ്ടുകളുടെ സ്വാഭാവിക സൗന്ദര്യം വീണ്ടെടുക്കാമെന്ന് നോക്കാം.
. ചൂടുകാലത്ത് ചുണ്ടുകൾക്ക് പതിവിലും ഏറെ ശ്രദ്ധ നൽകണം. വീട്ടിലിരിക്കുമ്പോഴും പുറത്തിറങ്ങുമ്പോഴും ലിപ് ബാം പുരട്ടാം. പ്രകൃതിദത്തമായ ലിപ് ബാം വീട്ടിൽത്തന്നെ തയാറാക്കാം. പാൽപാട മാത്രമായോ അതിലൽപം നാരങ്ങാനീരു കലർത്തിയോ ലിപ് ബാം ആയി ഉപയോഗിക്കാം. അല്ലെങ്കിൽ ഒരൽപം വെണ്ണ പുരട്ടിയാലും മതി.
. ചുണ്ടുകൾ വല്ലാതെ വരണ്ടു പൊട്ടിയാലും അതിന് പ്രതിവിധി വീട്ടിൽനിന്നു തന്നെ കണ്ടെത്താം. അൽപം പാൽപാടയും മുട്ടയുടെ വെള്ളയും ചേർന്ന മിശ്രിതം ചുണ്ടിൽ പുരട്ടിയാൽ മതിയാകും.
. ചുണ്ടുകൾക്ക് ചുവപ്പു പോരാ എന്നാണോ പരാതി. അതിനും പരിഹാരമുണ്ട്. ദിവസവും രാത്രി ഉറങ്ങാൻ പോകുന്നതിനു മുൻപ് ഏതാനും തുള്ളി ഒലിവ് ഓയിലോ ബദാം ഓയിലോ ചുണ്ടുകളിൽ പുരട്ടി നന്നായി മസാജ് ചെയ്യാം.
. ചുണ്ടുകൾക്ക് നിറം വർധിപ്പിക്കാൻ ബീറ്റ്റൂട്ട് സഹായിക്കും. ഒരു ചെറിയ കഷണം ബീറ്റ്‌റൂട്ട് എടുത്ത് നന്നായി അരയ്ക്കുക. അതിലേക്ക് കുറച്ചു വെണ്ണ കലർത്തുക. ദിവസവും ഉറങ്ങാൻ പോകുന്നതിനു മുൻപ് ഈ മിശ്രിതം ചുണ്ടിൽ പുരട്ടുക. ഉണർന്നാലുടൻ നല്ല തണുത്ത വെള്ളത്തിൽ മുഖം കഴുകുക.
. ചുവന്നുള്ളിനീരും തേനും ഗ്ലിസറിനും ചേർന്ന മിശ്രിതവും ചുണ്ടിന് നിറം നൽകാൻ വളരെ നല്ലതാണ്. നാരങ്ങാനീരും തേനും ഗ്ലിസറിനും ഒരേ അളവിൽ എടുത്ത് ആ മിശ്രിതം ചുണ്ടിൽ തേച്ചാലും ചുണ്ടിന് നല്ല നിറം ലഭിക്കും.
. കുറച്ചു ഗ്ലിസറിനെടുത്ത് അതിൽ ഒന്നോ രണ്ടോ റോസാപ്പൂ ഇതളുകൾ ഇട്ടു വയ്ക്കുക. രാത്രിയിൽ ഉറങ്ങാൻ പോകുന്നതിനു മുൻപ് ഈ മിശ്രിതം ചുണ്ടുകളിൽ പുരട്ടുക. ഉണർന്നാലുടൻ നല്ല തണുത്ത വെള്ളത്തിൽ മുഖം കഴുകുക.