ADVERTISEMENT

∙ എസ്പിഎഫ് 30ന് മുകളിലുള്ള സൺസ്ക്രീൻ ആണു നല്ലത്. ബ്രോ ഡ് സ്പെക്ട്രം, വാട്ടർ റെസിസ്റ്റന്റ് ഉള്ളവ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. പുറത്തിറങ്ങുന്നില്ലെങ്കിൽ പോലും സൺസ്ക്രീൻ പുരട്ടണം.

∙ നേരിട്ടു സൂര്യപ്രകാശമേൽക്കുന്ന ഇടങ്ങളിൽ ഏറെ നേരം ജോലി ചെയ്യുന്നവർ രണ്ടു മണിക്കൂര്‍ ഇടവേളയിൽ സൺസ്ക്രീൻ പുരട്ടണം.

ADVERTISEMENT

∙ ഇൻഡോർ ഡെസ്ക്ടോപ് ജോലി ചെയ്യുന്നവർ രാവിലെയും പിന്നീടു നാല് – അഞ്ചു മണിക്കൂർ കഴിഞ്ഞും സൺസ്ക്രീൻ പുരട്ടുക. എന്നാൽ ചർമത്തിനു പിഗ്‌മെന്റേഷൻ പ്രശ്നങ്ങളുണ്ടെങ്കിൽ മൂന്നു തവണ സൺസ്ക്രീൻ പുരട്ടണം. രാവിലെ എട്ടു മണി, ഉച്ചയ്ക്ക് 12 മണി, വൈകിട്ട് നാലു മണി.

∙ സൺസ്ക്രീൻ പുരട്ടുമ്പോഴെല്ലാം മുഖം കഴുകേണ്ട ആവശ്യമില്ല. മേക്കപ് ഒന്നുമില്ലെങ്കിൽ ടിഷ്യു പേപ്പർ കൊണ്ടു മുഖം മെല്ലെ തുടച്ചശേഷം സൺസ്ക്രീൻ പുരട്ടുക.

ADVERTISEMENT

∙ മേക്കപ് ഉണ്ടെങ്കിൽ സൺസ്ക്രീൻ സ്റ്റിക് / സൺസ്ക്രീൻ സ്പ്രേ ഉപയോഗിച്ചശേഷം ബ്ലെ ൻഡ് ചെയ്തുവിടുക.

ADVERTISEMENT
English Summary:

Sunscreen is essential for protecting your skin from harmful UV rays. Apply sunscreen with SPF 30 or higher and broad-spectrum protection, even when indoors, especially if you have pigmentation issues.

ADVERTISEMENT