ADVERTISEMENT

സ്കിൻ കെയർ റുട്ടീൻ പാലിച്ചിട്ടും ഫലം കാണുന്നില്ലെങ്കിൽ എവിടെയാകാം പാളുന്നത് ?

എക്സ്ഫോളിയേഷൻ അമിതമാ കുന്നുണ്ടോ ? മൃതകോശങ്ങൾ നീ ക്കം ചെയ്യുന്നത് ചർമപരിപാലനത്തിനു ‘വളരെ ആവശ്യമാണ്’ എന്ന ധാ രണ വേണ്ട. മാസത്തിൽ ഒരു തവണ മതി എക്സ്ഫോളിയേഷൻ. അധികമായാൽ ചർമം അസ്വസ്ഥമാകാം.

ADVERTISEMENT

സൗന്ദര്യവർധക ഉൽപന്നങ്ങൾ ഇടയ്ക്കിടെ മാറ്റി മാറ്റി ഉപയോഗിക്കുന്നുണ്ടോ ? ഉണ്ടെങ്കിൽ അതു ചർമത്തെ ദോഷമായി ബാധിക്കും. നിങ്ങളുടെ ചർമത്തിന് ഒരു ഉൽപന്നം ഇണങ്ങുന്നുവെങ്കിൽ അതുതന്നെ പതിവായി ഉപയോഗിക്കുക. സുഹൃത്തു പറഞ്ഞതുകൊണ്ടോ സോഷ്യൽ മീഡിയയിൽ കണ്ടതുകൊണ്ടോ പുതിയ സൗന്ദര്യവർധകങ്ങൾ പരീക്ഷിക്കേണ്ടതില്ല.

ഹയലറൂണിക് ആസിഡ് വരണ്ട ചർമത്തിലാണോ പുരട്ടുന്നത് ? ചർമത്തിനു ജലാംശം നൽകുന്ന താണ് ഹയലറൂണിക് ആസിഡ്.

ADVERTISEMENT

ഇ ത് എപ്പോഴും നനവുള്ള മുഖത്തു വേണം പുരട്ടാൻ. അല്ലെങ്കിൽ ച ർമം കൂടുതൽ വരണ്ടതാകാം.

സൺസ്ക്രീൻ ഫൗണ്ടേഷനോ മോയിസ്ചറൈസറോ മിക്സ് ചെ യ്താണോ പുരട്ടുന്നത് ? എങ്കിൽ ഇനി വേണ്ട. ഇത് സൺസ്ക്രീനിന്റെ ഗുണം കുറയ്ക്കും. മോയിസ്ചറൈസർ പുരട്ടിയശേഷം സ ൺസ്ക്രീൻ. അതു കഴിഞ്ഞ് ഫൗണ്ടേഷൻ അണിയുക.

ADVERTISEMENT
English Summary:

Skin care routine not working? The problem might be in your exfoliation habits or product usage. Ensure you are not over-exfoliating and sticking to products that suit your skin type for optimal results.

ADVERTISEMENT