Saturday 22 July 2017 11:19 AM IST

പ്രണയ വിവാഹം വേണ്ട എന്ന് ജ്യോതികൃഷ്ണ; പക്ഷേ, വീട്ടുകാർ പറഞ്ഞു, ‘ഈ പ്രണയം നടക്കട്ടേ..’

Rakhi Raz

Sub Editor

jyothy-krish4

ലൈഫ് ഓഫ് ജോസൂട്ടിക്ക് ശേഷം ജ്യോതികൃഷ്ണ ദുബായിൽ എഫ്എമ്മിൽ ജോലി ചെയ്യുന്ന കാലം. കൊറിയോഗ്രഫറായ സുഹൃത്ത് പറഞ്ഞു. ‘തനിക്ക് ഞാനൊരു കല്യാണം ആലോചിക്കുന്നുണ്ട്. നടി രാധികയുടെ സഹോദരനാണ്. പേര് അരുൺ ആനന്ദ് രാജ. തനിക്ക് ചേരും...’ വീട്ടിലും അതേ പുകിൽ നടക്കുന്നതു കൊണ്ട് ഞാനതത്ര കണക്കാക്കിയില്ല. പക്ഷേ, ഫ്രണ്ട് വിടുന്ന മട്ടില്ല. ‘തന്നെ അവന് ശരിക്കും ഇഷ്ടമായി കേട്ടോ.. ദേ ഇതാ കക്ഷി..’ എന്ന് പറഞ്ഞ് ഫോട്ടോ കാണിച്ചു. ആള് ചുള്ളനാണെങ്കിലും ഞാൻ വലിയ താൽപര്യമൊന്നും പ്രകടിപ്പിച്ചില്ല.

പക്ഷേ,അരുണിന്റെ ഫോട്ടോ ഞാൻ അമ്മയ്ക്ക് ഫോർവേഡ് ചെയ്തു. ‘ഇത് നല്ല ചെക്കനാണല്ലോടീ’ എന്ന് അമ്മ. ‘അയ്യോ.. എനിക്ക് സിനിമ വിട്ടൊന്നും പറ്റില്ല. ഇപ്പോൾ കല്യാണം കഴിച്ചാൽ ഒക്കെ പൊളിയും’ പിന്നെയൊരു ദിവസം രാധിക വിളിച്ചു. പക്ഷേ, അപ്പോഴും എനിക്കൊരു തീരുമാനമെടുക്കാൻ കഴിഞ്ഞില്ല. കല്യാണാലോചന കൊണ്ടുവന്ന സുഹൃത്ത് ഞങ്ങളെ എല്ലാവരെയും ചേർത്തൊരു വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി. പക്ഷേ, ഞാൻ ലെഫ്റ്റ് ചെയ്തു. എനിക്ക് തീരുമാനത്തിലെത്താൻ അപ്പോഴും കഴിഞ്ഞിരുന്നില്ല. ഒരു വർഷം മുമ്പാണ് ഞാൻ ദുബായ് ജോലി വിടുന്നത്. നാട്ടിലെത്തിയ സമയത്ത് ദുബായിൽ നിന്നൊരു ‘ഹായ്’ വന്നു. അരുണുമായുള്ള സൗഹൃദം അന്ന് തുടങ്ങുകയായിരുന്നു.

സിനിമയോടായിരുന്നു പ്രണയം

‘നന്ദനം’ ഇറങ്ങിയ സമയം. ഞാൻ മിക്കവാറും അടച്ചിട്ട മുറിയിൽ കണ്ണാടിക്ക് മുൻപിൽ നിന്ന് ഡാൻസാണ്. ‘നന്ദനം..ഭജേ..നന്ദനന്ദനം..’ എന്നും പറഞ്ഞ്. അന്ന് അമ്മ വിചാരിച്ചത് എനിക്ക് വട്ടായിപ്പോയി എന്നാണ്. കാരണം പാട്ടും നൃത്തവും പഠിക്കാൻ വിട്ടപ്പോൾ പകുതിയിൽ വച്ച് നിർത്തി. അതോടെ കലാസ്നേഹിയായ അമ്മ ഇനി ഏക മകളെ കലാപരമായി േപ്രാത്സാഹിപ്പിച്ച് ശിക്ഷിക്കണ്ട എന്ന് തീരുമാനിച്ചു.

ആ ഞാനാണ് മുറിയടച്ച് തനിയേ ഡാൻസ് പ്രാക്ടീസ് ചെയ്യുന്നത്. നിങ്ങൾക്ക് ആരാകാനാണ് ആഗ്രഹം എന്ന് ക്ലാസ് ടീച്ചർ േചാദിച്ചപ്പോഴും സിനിമാ നടി ആകണം എന്ന് പറയാനായിരുന്നു എനിക്കിഷ്ടം. പക്ഷേ, അത് പറഞ്ഞാൽ ടീച്ചർക്ക് ഇഷ്ടപ്പെടാൻ സാധ്യതയില്ലെന്ന് ഉറപ്പ്. അതുകൊണ്ട് ടീച്ചറായാൽ മതിയെന്ന് കള്ളം പറഞ്ഞു. എന്നിട്ട് പ്രാർഥിച്ചു. ൈദവമേ, സ്വപ്നത്തിൽ പോലും എന്നെ ടീച്ചറാക്കല്ലേ...

പ്ലസ് ടു കഴിഞ്ഞ് ഇറങ്ങുന്ന സമയം എന്റെ നാല് അടുത്ത സുഹൃത്തുക്കളിൽ മൂന്നുപേരും എന്റെ ഓട്ടോഗ്രാഫ് ബുക്കിൽ ഇങ്ങനെ എഴുതി. ‘ഞങ്ങൾക്ക് ജ്യോതിയെ ഫിലിം സ്റ്റാർ ആയി കാണാനാണ് ഇഷ്ടം..’ അവരോട് ഒരിക്കൽ പോലും ഞാനെന്റെ ആഗ്രഹം പറഞ്ഞിരുന്നില്ല, എന്നിട്ടും. എനിക്കത് വലിയ സന്തോഷമായി. ശ്രീനന്ദനം എന്ന ആൽബത്തിലാണ് ഞാൻ ആദ്യമായി അഭിനയിച്ചത്. അത് ടിവിയിലൂടെ കണ്ട ബാബു ജനാർദ്ദനൻ ആണ് ‘േബാംബെ മാർച്ച് 12’ ൽ ഉണ്ണി മുകുന്ദന്റെ ജോഡിയായി ക്ഷണിക്കുന്നത്. പിന്നെ, ‘പാതിരാമണൽ’, ‘ലാസ്റ്റ് െബഞ്ച്’, ‘േഗാഡ് േഫാർ െസയിൽ’ തുടങ്ങി പല സിനിമകളും  െചയ്തെങ്കിലും നടിയെന്ന നിലയിൽ കാര്യമായ ശ്രദ്ധ കിട്ടിയിരുന്നില്ല.

ടിനി (ടിനി േടാം) േചട്ടനാണ് എന്നോട് ഒരു ദിവസം വിസ്മയ സ്റ്റുഡിയോയിൽ എത്താൻ പറയുന്നത്. പ്രാഞ്ചിയേട്ടൻ വരുന്നതിനു മുമ്പാണ് അത്. മമ്മൂക്കയും സംവിധായകൻ രഞ്ജിയേട്ടനും (രഞ്ജിത്) അവിടെ ഉണ്ട്. പ്രാഞ്ചിയേട്ടനിൽ അവസരം കിട്ടുമെന്ന് ഞാൻ ഏറെ പ്രതീക്ഷിച്ചെങ്കിലും വിളി വന്നില്ല. പിന്നെ, ‘ഞാൻ’എന്ന സിനിമയിൽ അവസരം കിട്ടിയപ്പോഴാണ് ആ സങ്കടം മാറിയത്.  ആ സിനിമയിലൂടെ പുതുമുഖ നടിക്കുള്ള രാമു കാര്യാട്ട് അവാർഡ് എനിക്ക് ല ഭിച്ചു. അതിലെ ലക്ഷ്മിക്കുട്ടിയും എനിക്ക് ഏറെ പ്രിയപ്പെട്ട കഥാപാത്രമാണ്.

jyothy-krish1

മനസ്സു െകാണ്ട് േമാേഡൺ ആെണങ്കിലും േമാഡേൺ മേക്കോവർ േചരില്ല എന്നായിരുന്നു എന്റെ ധാരണ. ‘ൈലഫ് ഓഫ്  േജാസൂട്ടി’യിലൂെട ജീത്തു േചട്ടനും ലിൻഡ േചച്ചിയും ( ജീത്തു േജാസഫിന്റെ ഭാര്യ) ആ ധാരണ തിരുത്തി. ൈലഫ് ഓഫ് േജാസൂട്ടിയിലെ റോസും ഏറെ പ്രിയപ്പെട്ട കഥാപാത്രമാണ്. മുമ്പ് സിനിമകൾ സ്ക്രിപ്റ്റ് വായിക്കാതെ അഭിനയിച്ചത് േവണ്ടിയിരുന്നില്ല എന്ന് പിന്നീട് േതാന്നിയിട്ടുണ്ട്. സ്ക്രിപ്റ്റ് േചാദിച്ചതിന്റെ േപരിൽ റോൾ നഷ്ടപ്പെടുകയും െചയ്തിട്ടുണ്ട്. ആഗ്രഹിച്ച് സിനിമയിൽ വരികയും ആത്മാർഥതയോടെ തുടരുകയും െചയ്യുന്ന ആർട്ടിസ്റ്റാണ് ഞാൻ. അത് നല്ല കഥാ പാത്രങ്ങളെ എനിക്ക് നൽകും എന്ന ഉറച്ച വിശ്വാസം ഉണ്ട്. ആ വിശ്വാസം ശരിവയ്ക്കുന്നതാണ് ‘ആമി’യിൽ എനിക്ക് കിട്ടിയിരിക്കുന്ന കഥാപാത്രം.

മരുഭൂമിയിൽ നിന്നൊരു ക്ഷണം

അഭിനയം നിർത്താൻ പറയുമോ എന്ന ചിന്ത കൊണ്ടു മാത്രമാണ് ഞാൻ അരുണിന്റെ ആലോചന വന്നപ്പോൾ തീരുമാനമെടുക്കാൻ ബുദ്ധിമുട്ടിയത്. വിവാഹം സിനിമയ്ക്ക് തടസ്സമൊന്നുമല്ലെന്ന് സൗഹൃദത്തിലായപ്പോൾ അരുൺ പറഞ്ഞു. ‘എന്തായാലും ഇഷ്ടമാണോ അല്ലയോ എന്നൊരു തീരുമാനം പറയൂ. വിവാഹത്തെക്കുറിച്ച് അതിനുശേഷം തീരുമാനിക്കാം.’ എന്നോട് ഇത് പറഞ്ഞ അന്നുതന്നെ അരുൺ അമ്മയെ വിളിച്ചു. അമ്മയും പറഞ്ഞു ഇങ്ങനെയൊരാളെയാണ് ഒരു പെൺകുട്ടിക്ക് കിട്ടേണ്ടത് എന്ന്. പണ്ട് മുതലേ ഞാൻ മനസ്സിൽ ഒരു നിർബന്ധം വച്ചിരുന്നു. വീട്ടുകാർ നിശ്ചയിക്കുന്ന വിവാഹമേ ഞാൻ കഴിക്കൂ എന്ന്. പക്ഷേ, ജാതകം നോക്കിയ ജ്യോത്സ്യൻ പ്രവചിച്ചു, ഈ കുട്ടി  ഇഷ്ടപ്പെട്ടായിരിക്കും വിവാഹം ചെയ്യുക എന്ന്. അന്ന് മറ്റൊരു വാശി മനസ്സിൽ മുളച്ചു. എന്തായാലും ഒരു ഇഷ്ടത്തിലും വീഴില്ല. അതുകൊണ്ടാകണം അരുണിനോട് ആദ്യം തന്നെ ഇഷ്ടമാണെന്ന് പറയാൻ എനിക്ക് തോന്നാതിരുന്നത്.

വീട്ടുകാർ ഒക്കെ ഒരേ സ്വരത്തിൽ ഇതു മതി എന്ന് പറഞ്ഞതോടെ ഞാൻ എന്റെ മനസിനെ തുറന്നുവിട്ടു.. ‘നൗ.. ഐ ആം മാഡ്‌ലി ഇൻ ലവ് വിത് അരുൺ.’ മേയ് 26നായിരുന്നു നിശ്ചയം, നവംബർ 19ന് കല്യാണം. ഇനിയുള്ള സമയം ഞങ്ങളുടെ പ്രണയകാലം.

ആ സ്വപ്നവും സഫലമായി

സ്നേഹമുളള കുടുംബത്തിലേക്കാണ് പോകുന്നത് എന്ന തോന്നലാണ് പെൺകുട്ടികൾക്ക് ഏറ്റവും സന്തോഷം നൽകുന്നത്. എന്റെ അമ്മ ലോലിതയ്ക്ക് അതായിരുന്നു എന്റെ വിവാഹത്തെക്കുറിച്ച് ഏറ്റവും വലിയ ആഗ്രഹം. അതെനിക്ക് ലഭിച്ചു. അരുണിന്റെ അച്ഛൻ  സദാനന്ദനും അമ്മ ജയശ്രീയും നാട്ടിൽ ചേർത്തലയിലാണ്. സഹോദരി രാധികയും ഭർത്താവ് അഭി കൃഷ്ണയും അരുണും ദുബായിൽ. രാധികയ്ക്ക് ശരിക്കും കൊച്ചുകുട്ടിയുടെ സ്വഭാവമാണ്. ഇത്തിരി പിണക്കവും കുറുമ്പും ഒക്കെയുള്ള സ്വീറ്റ് സിസ്റ്റർ.

വിവാഹനിശ്ചയത്തിന് ആറു ദിവസം മുൻപാണ് അരുണിനെ ഞാൻ ആദ്യമായി നേരിൽ കണ്ടത്. അതിനുശേഷം ഒന്നിച്ച് ഷോപ്പിങ്ങിനു പോയി. സൗഹൃദത്തിന്റെ കാലത്തു തന്നെ സിനിമ ചെയ്യുന്നതിന് വിവാഹം ഒരു തടസമാകില്ല എന്ന് എനിക്ക് ബോധ്യപ്പെട്ടു. അത്തരം ആശങ്കകൾ ഇപ്പോൾ എനിക്കില്ല.

വിവാഹനിശ്ചയത്തിന് ശേഷം എനിക്ക് തായ്‌ലൻഡിൽ ചെയ്യേണ്ട ഒരു ഷോ വന്നു. അമ്മ പറഞ്ഞു അരുണിനോട് ചോദിക്കാൻ. വിവാഹത്തിനു കുറച്ച് നാളല്ലേയുള്ളു. തിരക്കുകൾ തൽക്കാലം വേണ്ടെന്ന് വയ്ക്കണോ എന്ന ആലോചന എനിക്കുണ്ടായി. പക്ഷേ, അരുൺ പറഞ്ഞു. നീ ‘പോടീ.. പോയി അടിച്ചു പൊളിച്ചിട്ട് വാ..’ എന്ന്. സൂപ്പർ കൂളല്ലേ അരുൺ. അതുകൊണ്ട് അതുവരെയുണ്ടായിരുന്ന ടെൻഷൻ എല്ലാം പോയി.

സാരിയും ആഭരണങ്ങളും വാങ്ങാനിരിക്കുന്നതേയുള്ളു. നിശ്ചയത്തിന് ശേഷം അരുണും രാധികയും ദുബായിലേക്ക് തിരിച്ചുപോയി. അവർ വന്നിട്ടു വേണം വിവാഹ ഷോപ്പിങ്. കല്യാണത്തെക്കുറിച്ച് ഒരു രഹസ്യം കൂടി പറയട്ടേ.. ചെറുപ്പത്തിലേ മുതൽ തമിഴ് രീതികളോട് എനിക്ക് ഇഷ്ടമായിരുന്നു. ഞങ്ങളുടെ ജീവിതം ഏറെക്കുറേ ആ രീതിയിൽ ആയിരുന്നു താനും. പക്ഷേ, ജീവിതത്തിൽ ഒരു തമിഴ് വധുവായി വിവാഹിതയാകുമെന്നു കരുതിയതേയല്ല. അരുണിന്റെ കുടുംബം തമിഴ് ബ്രാഹ്മണരാണ്. അതിനാൽ വിവാഹം തമിഴ് രീതിയിലായിരിക്കും.

വിവാഹവിശേഷങ്ങൾ പറഞ്ഞു തീർക്കുമ്പോൾ ജ്യോതിയുടെ ചുണ്ടിൽ അറിയാതെ ഒരു പാട്ട് വന്ന് കയറി. ‘താഴമ്പൂ.. മുടിമുടിച്ച്, പതിനെട്ട് മുഴം ചേല ഞൊറിഞ്ഞുടുത്ത്...മകളൊരുങ്ങ്..മണമകളൊരുങ്ങ്..’

jyothy-krish2