Saturday 08 December 2018 05:36 PM IST : By എം.െക.കുര്യാക്കോസ്

വാണ്ടഡ് ബ്രൈഡ്! പേര് മാർത്താണ്ഡൻ, ജോലി സൂപ്പർഹിറ്റ് സിനിമ സംവിധായകൻ

mar ഫോട്ടോ: ശ്യാം ബാബു

വിജയകുമാർ, ഗോപകുമാർ, ജയകുമാർ, ഹരികുമാർ, ഇരട്ടക്കുട്ടികളായ ബീന, ബിന്ദു എന്നീ മക്കൾ ജനിച്ചു വർഷങ്ങൾ കഴിഞ്ഞ്, ഗോപാലൻ നായർÐകമലമ്മ ദമ്പതികൾക്ക് ഒര‌ു മകൻ കൂടി പിറന്നു.നല്ല ശരീരപുഷ്ടിയുള്ള ഉണ്ണി. തിളക്കമുള്ള കണ്ണുകള്‍, മൃദുമന്ദഹാസം, മുഖത്ത് രാജകല.

തമിഴ്സിനിമയുടെ ആരാധകനായ ആ അച്ഛൻ ഈ മ കന് പതിവു പേരുകൾ ഒന്നും മതിയാകില്ല എന്നു തീരുമാനിച്ചു. അങ്ങനെ വീട്ടിലും നാട്ടിലും കേട്ടിട്ടില്ലാത്ത പേരിട്ട് ആ മകനെ വിളിച്ചു, മാർത്താണ്ഡൻ.

പേര് വെറൈറ്റി ആയെങ്കിലും സ്കൂളിൽ നല്ല കോ മഡിയായി. മാർത്താണ്ഡനെ െപങ്ങന്മാർ ‘മാണ്ട’ എന്നാണ് വിളിച്ചിരുന്നത്. സ്കൂളില്‍ കൂട്ടുകാര്‍ ഇത് എഡിറ്റ് െചയ്ത് ‘മണ്ട’ എന്നാക്കി. പിന്നെ എല്ലാവരുടെയും മുന്നില്‍ വച്ചു ‘മണ്ടാാാാ’ എന്നു വിളിച്ചു രസിച്ചു. േകാളജിലെത്തിയപ്പോള്‍ പേരു േകള്‍ക്കുമ്പോഴേ എല്ലാവരും ചിരി തുടങ്ങും. ‘എന്താ നല്ല പേരല്ലേ,’ എന്ന മട്ടില്‍ മസിലു പിടിച്ചു നില്‍ക്കുമ്പോള്‍ ചില െപണ്‍കുട്ടികള്‍ വന്നു ചോദിക്കും, ‘ഈയാള് ചങ്ങനാശേരിയിലെ രാജാവാണോ?’

സിനിമയിൽ സഹസംവിധായകനായതോെട പേരിലെ രാശി തെളിഞ്ഞു. ഒരിക്കൽ പറഞ്ഞാൽ മതി പിന്നെ ആരും മറക്കില്ല. ഇതു പോലൊരു പേരുകാരൻ വേറെ ആരുമില്ല. അൽപം ആശ്ചര്യം പരിചയപ്പെടുന്നവർക്കു നൽകാനും പേരിനു കഴിഞ്ഞു. മമ്മൂട്ടിയോട് ആദ്യം സംസാരിച്ചപ്പോൾ അദ്ദേഹം ചോദിച്ചു.

‘‘ നിങ്ങൾ നന്നായി മലയാളം പറയുന്നുവല്ലോ? തമിഴ്നാട്ടില്‍ എവിെടയാണു വീട്...?’’

‘‘ സർ, ഞാൻ ചങ്ങനാശേരിക്കാരനാണ് ’’

‘‘ ചങ്ങനാശേരിക്കാരനോ?’’

ചങ്ങനാശേരിക്കാരനു മാർത്താണ്ഡൻ എന്നു പേരുണ്ടെങ്കില്‍ അതിനു പിന്നിൽ എന്തെങ്കിലും കഥയുണ്ടാകുമെന്ന് കേൾക്കുന്നവർ കരുതും. ‘ആളൊരു കഥയില്ലാത്തവനാണെന്ന് ഇനി ആരും പറയില്ലല്ലോ’ എന്നു മാർത്താണ്ഡനും കരുതും.

നാലാമത്തെ സിനിമയായ ‘േജാണി േജാണി യെസ് അപ്പാ’ തിയറ്ററിലെത്തുന്ന സന്തോഷത്തിൽ ‘േപര് പുരാണം’ പറയുകയാണ് മാര്‍ത്താണ്ഡന്‍. പിന്നെ, 23 വര്‍ഷത്തെ സിനിമാജീവിതം തന്ന രസങ്ങളും അനുഭവങ്ങളും പാഠങ്ങളും ഒാര്‍ത്തു പറഞ്ഞു, ‘‘തിരക്കഥയിലാണ് ഒരു സിനിമയുെട വിജയം. ‘വെള്ളിമൂങ്ങ’ എഴുതിയ ജോജി തോമസിന്റെ മനോഹരമായ സ്ക്രിപ്റ്റ് ‘േജാണി ജോണി’യെ ഒരുപാട് സഹായിച്ചു.’’

ജീവിതം വഴി തിരിച്ചു വിട്ട രണ്ട് ബാലചന്ദ്രന്മാർ

പഠനകാലത്തൊന്നും സിനിമാക്കാരനാകാനുള്ള യാതൊരു സൂചനയും മാർത്താണ്ഡൻ ആർക്കും നൽകിയില്ല. ഒതുങ്ങിക്കൂ ടുന്ന പാവത്താന്‍. സിനിമ കാണലായിരുന്നു കമ്പം.കുടുംബ സമേതം ശനിയാഴ്ച സിനിമയ്ക്കു പോകും. ശിവാജി ഗണേ ശന്റെ കട്ട ഫാനായിരുന്നെങ്കിലും അച്ഛൻ വീട്ടുകാർക്കു വേ ണ്ടി മലയാള പടങ്ങളും കാണാന്‍ െകാണ്ടുപോകും. പക്ഷേ, ഒ റ്റ കണ്ടീഷന്‍, ക്ലീൻ ഫാമിലി പടങ്ങളായിരിക്കണം. അന്നത്തെ ഫാമിലി ക്ലീൻ സിനിമയുടെ കിങ് ആണ് ബാലചന്ദ്രമേനോൻ. അതിനാൽ മേനോന്‍റെ പടങ്ങൾ ഒന്നു പോലും വിടാതെ ക ണ്ടു. പിന്നെ, അച്ഛനറിയാതെ പണം സംഘടിപ്പിച്ച് മാസ് സിനിമകളും കാണാന്‍ പോയി.

ചങ്ങനാശേരി എൻഎസ്എസ് കോളജില്‍ സമാധാനത്തോടെ ഒതുങ്ങി പഠിക്കുന്ന കാലത്താണ് മറ്റൊരു ബാലചന്ദ്രൻ അവിടെ എത്തുന്നത്. പിന്നീട് സിനിമാ നടനായ പി.ബാലചന്ദ്രൻ. കല്യാണസൗഗന്ധികം നാടകം പഠിപ്പിക്കാൻ വന്നതാണ്. അദ്ദേഹമറിഞ്ഞിരിക്കില്ല, ഒരു പാവത്താൻ പയ്യന്റെ മനസ്സിൽ കൊടുങ്കാറ്റിന്റെ കെട്ടഴിച്ചുവിട്ട വരവായിരുന്നു അതെന്ന്. അ തോെട സംവിധാനം ഒരു സംഭവമാണെന്ന് മാർത്താണ്ഡന്റെ മനസ്സിൽ ഉറച്ചു. നാടകമല്ല, സംവിധാനമാണ് പഠിക്കേണ്ടതെന്നും ഉറപ്പിച്ചു.

സിനിമയെന്നു വീട്ടില്‍ പറഞ്ഞാല്‍ പറപ്പിക്കുമെന്ന‌ുറപ്പ്. പരിചിതമല്ലാത്ത വഴിയിലൂടെ സഞ്ചരിച്ച് പരാജിതനായി മട ങ്ങിവരാവുന്ന സാമ്പത്തിക നിലയായിരുന്നില്ല വീട്ടിലേത്. പക്ഷേ, പറയാതിരിക്കാനാകില്ല എന്ന അവസ്ഥയിൽ പറഞ്ഞു.

അമ്മയ്ക്ക് എതിർപ്പായിരുന്നു. അച്ഛൻ എതിർത്തില്ലെന്നു മാത്രമല്ല, സപ്പോർട്ടും ചെയ്തു പറഞ്ഞു, ‘നീ ഇറങ്ങിക്കോ. ആരോടും പറയാനൊന്നും നിൽക്കണ്ട’

അങ്ങനെ ബന്ധുവായ രാജീവ്നാഥിന്റെ അടുക്കലെത്തി. അദ്ദേഹം ‘സ്വർണച്ചാമരം’ എന്ന സിനിമയുെട ഒരുക്കത്തിലാണ്. മോഹൻലാൽ, ശിവാജിഗണേശൻ തുടങ്ങിയവർ അഭിനയിക്കുന്ന പടം. കാര്യങ്ങൾ ആവേശത്തോടെ പഠിച്ചു വരുമ്പോഴാണ് ഇടിവെട്ടു പോലെ ആ വാര്‍ത്ത എത്തുന്നത്, എന്തോ കാരണങ്ങളാല്‍ പടം മുടങ്ങുകയാണ്.

ആ സൗഹൃദം എന്നെ വളരെയേറെ സ്വാധീനിച്ചു

ആദ്യ പടം തന്നെ വഴിക്കു നിന്നു പോയപ്പോള്‍ തന്റെ കൂടി വഴ‌ിയാണ് തീർന്നു പോയതെന്നു മാര്‍ത്താണ്ഡന്‍ ഭയപ്പെട്ടു. എഡിറ്റർ ജി.മുരളി വഴി സംവിധായകന്‍ നിസാറിന്‍റെയരികിലെത്തി. പിന്നെ, അൻവർ റഷീദ്.

‘‘അതൊരു ടേണിങ് പോയിന്റായിരുന്നു. ഞങ്ങളുെട ഭാഷയില്‍ ട്വിസ്റ്റ്.’’ മാര്‍ത്താണ്ഡന്‍ പറയുന്നു. ‘‘ആ സൗഹൃദം എന്നെ വളരെയെറെ സ്വാധീനിച്ചു. ഇന്നും ഞാൻ പ്രധാന തീരുമാനങ്ങളെല്ലാം അവനോട് ആലോചിച്ചേ എടുക്കൂ. ഷാ ജി കൈലാസ്, ര‍ഞ്ജിത്ത്, ഷാഫി, ടി.കെ.രാജീവ്കുമാർ, ലാൽ, മാർട്ടിൻ പ്രക്കാട്ട് തുടങ്ങി പലരോടൊത്തും പിന്നീടു പ്രവര്‍ത്തിച്ചു.’’

ചെന്നൈയിലെ ആദ്യകാലം എല്ലാ സിനിമാ സ്വപ്നജീവികളുടെയും പോലെ കഷ്ടപ്പാടു നിറഞ്ഞതായിരുന്നു. പടമില്ല, പണവുമില്ല. ‘‘അന്നത്തെ ഏറ്റവും വലിയ സ്വപ്നം ലാൽ ജോസ് ആവുകയായിരുന്നു.’’ മാര്‍ത്താണ്ഡന്‍ ഒാര്‍ക്കുന്നു. ‘‘അദ്ദേഹമന്ന് സംവിധായകനല്ല. അസോഷ്യേറ്റ് സംവിധായ കനാണ്. സംവിധാനമൊന്നും സ്വപ്നത്തിലില്ല. ബാലേട്ടൻ പ ഠിപ്പിച്ച കല്യാണ സൗഗന്ധികം പോലെ വളരെ വിദൂരം..

പക്ഷേ, ചെന്നൈ ജീവിതത്തിന്റെ രണ്ടാം പകുതി സമ്പന്ന മായിരുന്നു. നിറയെ പടങ്ങളുള്ള അസോഷ്യേറ്റ്. ധാരാളം പണം. ഒരു പടം കഴിഞ്ഞ് റസ്റ്റ് എടുക്കാൻ പോലും സമയമില്ല. അടുത്തതിലേക്ക് ഓടണം. ഇടയ്ക്കൊക്കെ മമ്മൂക്കയെ കാണുമ്പോള്‍ പറയും, ‘എനിക്കൊരു സിനിമ ചെയ്യണം.’

‘നീ നല്ല കഥയുമായി വാ, നമുക്ക് ചെയ്യാം.’ എന്നു മമ്മൂക്ക.

ഒരു ദിവസം ചങ്ങനാശേരിയിലെ വീട്ടിലിരിക്കുമ്പോള്‍ തിരക്കഥാകൃത്ത് ബെന്നി പി.നായരമ്പലത്തിന്‍റെ േഫാണ്‍, ‘കൊച്ചിയിൽ വാ, കഥ കേൾക്കണ്ടേ?’

‘എന്തു കഥ’

‘മുടിയനായ പുത്രന്റെ കഥ’

‘അതു ബൈബിൾ കഥയല്ലേ?’

‘ ഇത് മുടിയുള്ള പുത്രന്റെ കഥയാണ്’

ഒട്ടും വൈകിച്ചില്ല. ചാടിപ്പുറപ്പെട്ടു. െട്രയിനിലിരിക്കുമ്പോള്‍ മുഴുവനും എന്‍റെ മനസ്സ് പറഞ്ഞു െകാണ്ടിരുന്നു, ‘ഇതാ എന്‍റെ 19 വർഷത്തെ അസോഷ്യേറ്റ് ജീവിതം അവസാനിക്കാന്‍ പോകുന്നു... ഒരു ട്വിസ്റ്റ് ഉണ്ടാകാൻ പോകുന്നു.

ട്രെയിനിലിരുന്നുള്ള ഉറക്കത്തിനിടയില്‍ മാര്‍ത്താണ്ഡന്‍ ഒരു സ്വപ്നം കണ്ടു. അസ്തമയച്ചുവപ്പിൽ കടലിൽ നിന്ന് ഉയർന്നു വന്ന് നടന്നു പോകുന്ന ക്രിസ്തു. മുടിയനായ പുത്രന്റെ ബൈബിൾ എഫക്ടാകാം. എറണാകുളത്തെത്തി ബെന്നി ചേ ട്ടൻ കഥ പറഞ്ഞപ്പോൾ മാര്‍ത്താണ്ഡന്‍ ഞെട്ടി. കഥയിലും അ തേ ക്രിസ്തു. അതേ സീൻ...... ‘എത്ര യാദൃച്ഛികമാണിത്. ഈ സിനിമ സംഭവിച്ചിരിക്കും’ മനസ്സ് പറഞ്ഞു

ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് സിനിമയിൽ ഈ സീൻ എടുക്കുമ്പോഴുമുണ്ടായി ചെറിയ ഡ്രാമ. ക്യാമറ റെഡിയാക്കിയപ്പോഴേക്കും മഴ തുടങ്ങി. അൽപമുണ്ടായിരുന്ന മഞ്ഞ വെയിലും പൊയ്പ്പോയി. കഷ്ടമായല്ലോ എന്ന് സങ്കടപ്പെട്ടു നിൽക്കേ മഴ ശമിച്ചു. മഞ്ഞവെയിലില്ല. മങ്ങിയ വെളുപ്പ്. പെ ട്ടെന്നാണ് ആകാശം തുറന്ന് ചുവപ്പ‌് പരന്നൊഴുകിയത്. എല്ലാവരും സ്തബ്ധരായി...

മമ്മൂക്ക പറഞ്ഞു, ‘നോക്കെടാ, നിനക്കു വേണ്ടി മാത്രമാണ് ഈ വെളിച്ചം. വേഗം എടുക്ക്...’

‘‘ഇന്നും ടെലിവിഷനിൽ ആ സീൻ കാണുമ്പോൾ അന്ന് എന്നിലൂടെ കടന്നുപോയ വിറയൽ ശക്തി കുറഞ്ഞ് തിരിച്ചെത്തും.’’ മാര്‍ത്താണ്ഡന്‍ ചിരിക്കുന്നു.

ക്ലീറ്റസിന്‍റെ ക്ലൈമാക്സ് എടുത്തപ്പോഴും നല്ല ടെൻഷനായിരുന്നു. മമ്മൂക്ക കുറെ നേരം കുരിശിൽ കിടക്കണം.

‘‘അദ്ദേഹം ആരോടും അധികം സംസാരിച്ചില്ല. ഒരു മൂല യില്‍ പോയി ശാന്തനായി ഇരുന്നു. േനാമ്പ് കാലമായതിനാല്‍ ഒന്നും കഴിച്ചിട്ടുമില്ല. മമ്മൂക്ക സീനിൽ വന്നു. കണ്ണിൽ, കൈ കളില്‍, ചലനത്തിൽ ക്രിസ്തുവിന്റെ പ്രശാന്തതയോടെ.

അടുത്തിടെ ഒരു േകാളജിൽ ഫങ്ഷനു പോയപ്പോൾ ഒരു ടീച്ചർ എന്നോടു പറഞ്ഞു, ‘ഞാൻ പ്ര‍ാർഥിക്കാൻ കണ്ണടയ്ക്കുമ്പോൾ മനസ്സിൽ വരുന്നത് ക്ലീറ്റസിലെ മമ്മൂട്ടിയുടെ മുഖമാണ്.’ അന്നെനിക്കു മനസ്സിലായി, ‘കലയ്ക്ക് മതമില്ല’

family

കൂട്ടുവേണം എന്ന വിചാരം ഇപ്പോള്‍ ശക്തമാണ്...

നാല്‍പതു വയസ്സായി മാർത്താണ്ഡന്, ഇന്നും ക്രോണിക് ബാച്ചിലർ. ഇങ്ങനെ നിൽക്കാൻ തീരുമാനിച്ചതൊന്നുമല്ല.

‘‘അസിസ്റ്റന്റ് ഡയറക്ടർ ആയിരുന്ന കാലത്ത് ഞാൻ കുറെ പെണ്ണുകാണലുകൾ നടത്തിയിട്ടുണ്ട്. അതോെട ഒരു കാര്യം ബോധ്യമായി. നാട്ടുകാര്‍ക്ക് സഹസംവിധായകനെക്കുറിച്ച് ‘ധാരണ’കൾ ഉണ്ട്. സംവിധായകന് ചായ കൊണ്ടു വന്നു കൊടുക്കുക. അദ്ദേഹത്തിന്റെ വീട്ടിലേക്ക് പച്ചക്കറിയും പലവ്യഞ്ജനങ്ങളും വാങ്ങുക, വീട്ടുകാര്യങ്ങള്‍ േനാക്കുക തുടങ്ങിയവയാണ് സഹസംവിധായകന്റെ ജോലി.

‘‘ഒരു വീട്ടിൽ പെണ്ണുകാണാൻ ചെന്നപ്പോൾ ഹൃദ്യമായ സ്വീകരണമായിരുന്നു. ജോലി പറഞ്ഞതോടെ അവരുടെ മുഖം മാറി.’’ മാര്‍ത്താണ്ഡന്‍ അനുഭവങ്ങളിലേക്കു കടന്നു. ‘‘പിന്നീട് ഞാൻ അൽപം ജാഗ്രത കാണിച്ചു. ആരെങ്കിലും പറയുന്നതു കേട്ട് പെണ്ണുകാണലിന് പുറപ്പെടാതായി. അടുപ്പമുള്ളവർ പറയുന്നിടത്തേ പോകൂ.

എന്റെ സുഹൃത്ത് ഒരു കുട്ടിയെക്കുറിച്ച‌ു പറഞ്ഞു. അവനോടൊപ്പം ബാങ്കിൽ ജോലി ചെയ്യുന്ന കുട്ടിയാണ്. ‘നിങ്ങൾ തമ്മിൽ നന്നായി ചേരും, നിങ്ങളൊന്നു കണ്ട് സംസാരിക്ക് രണ്ടുപേർക്കും ഇഷ്ടമാകും’ എന്നൊക്കെ പറഞ്ഞ് അവന്‍ പ്രോത്സാഹിപ്പിച്ചു.

അങ്ങനെ ആത്മവിശ്വാസത്തോടെ ആ വീട്ടിൽ ചെന്ന് ജി ലേബിക്കു മുന്നിലിരുന്നു. പെൺകുട്ടി വന്നു. കണ്ടതേ ഇഷ്ടപ്പെട്ടു. സംസാരിച്ചപ്പോൾ ഇഷ്ടം കൂടി. അത് നടന്നു എന്നു തന്നെ മനസ്സിൽ കുറിച്ചു. പിറ്റേന്ന് ഞാൻ ആകാംക്ഷയോടെ കൂട്ടുകാരനെ വിളിച്ചു ചോദിച്ചു, ‘അവർ എന്തു പറഞ്ഞെടാ..’

‘എടാ, ബാങ്കില്‍ തിരക്കാ, ഞാൻ വിളിക്കാം, എന്നിട്ട് പ റയാം’ അവന്‍ ഫോണ്‍ കട്ട് ചെയ്തു.

നമ്മളുടെ തിടുക്കം ആയിരിക്കില്ലല്ലോ അവരുടെ തിടുക്കം. പതുക്കെ അറിഞ്ഞു വരട്ടെ എന്ന് ഞാനും കരുതി. പക്ഷേ അവൻ എന്നെ വിളിച്ചില്ല. ഞാൻ വീണ്ടും വിളിച്ചു. അപ്പോൾ അവൻ പറഞ്ഞു, ‘എടാ, ആ കുട്ടിയുടെ അച്ഛൻ ആശുപത്രിയിലായി അതാണ് അവർ ഉടനെ മറുപടി പറയാത്തത്.’

എനിക്ക് കാര്യം പിടി കിട്ടി. എന്റെ എട്ടാമത്തെയോ ഒൻപതാമത്തയോ പെണ്ണുകാണലാണ്. അനുഭവം ഗുരു. ഞാൻ ചൂടായി. ‘എടാ, നീ കള്ളം പറയേണ്ട. എന്താ അവരുെട അ ഭിപ്രായം?’ അവൻ പരുങ്ങി. മുക്കാനും മുരളാനും തുടങ്ങി. പിന്നെ പറഞ്ഞു, ‘അവർക്ക് കുഴപ്പമൊന്നും ഉണ്ടായിരുന്നില്ല ആരോടൊക്കയോ ചോദിച്ചതു കൊണ്ടായിരിക്കും നിന്റെ ജോലി അവർക്ക് പിടിച്ചില്ല. ‘വേലയും കൂലിയും ഇല്ലാത്തവന് എങ്ങനെയാ പെണ്ണിനെ കൊടുക്കുക?’ എന്നാണവര്‍ ചോ ദിച്ചത്.

ഞാൻ ഞെട്ടിപ്പോയി. ഞാനന്ന് ഏറ്റവും തിരക്കുള്ള ഒരു അസോഷ്യേറ്റാണ്. അതു നല്ല ജോലിയാണ്, മികച്ച പ്രതിഫലവും കിട്ടുന്നുണ്ട്. എന്നിട്ടും അവർക്ക് ഞാൻ വേലയും കൂ ലിയും ഇല്ലാത്തവനാണ്.

ടൈറ്റിൽ കാർഡിൽ എന്റെ പേരു വരുന്ന സിനിമകള്‍ വരെ ക്യൂ നിന്ന് ടിക്കറ്റെടുത്ത‌ു കണ്ട് ആസ്വദിക്കുന്നവരാണവർ. പക്ഷേ, മരുമകനായി എന്നെ വേണ്ട. മറ്റു പല മേഖലകളില്‍ ജോലി െചയ്യുന്നവര്‍ക്കു ലഭിക്കുന്നതിലും വരുമാനം ഒരു അസോഷ്യേറ്റിനു കിട്ടുന്നുണ്ട്. പക്ഷേ അംഗീകാരമില്ല. വലിയ ഷോക്കായിപ്പോയി എനിക്കത്.

കുറെ ദിവസങ്ങൾ കഴിഞ്ഞ് അവൻ വീണ്ടും വിളിച്ചു. ‘അവർ ആരോടൊക്കയോ വിശദമായി അന്വേഷിച്ചു. പ്രൊ സീഡ് ചെയ്യാൻ താൽപര്യമുണ്ടെന്നു പറഞ്ഞു.’ അപ്പോഴേക്കും എന്റെ മനസ്സ് മരവിച്ചു പോയിരുന്നു. ഞാന്‍ പറഞ്ഞു, ‘എനിക്ക് വേണ്ട.’

ഇതിനെല്ലാം മുൻപ് മറ്റൊരു സംഭവം ഉണ്ടായി. സാധാരണ കാണലിൽ എനിക്ക് ഒരു കുട്ടിയെ ഇഷ്ടമായി. ഞാൻ എന്റെ ചേട്ടനോട് പറഞ്ഞു. ചേട്ടൻ അവരുടെ വീട്ടിൽ പോയി സംസാരിച്ചു. സിനിമാക്കാരനോട് താൽപര്യമില്ലെന്ന് അവർ തുറന്നു പറഞ്ഞു. ഞാൻ വിചാരിക്കാറുണ്ട്. അന്ന് ആ കുട്ടിയോടൊന്നു നേരിട്ടു സംസാരിച്ചിരുന്നെങ്കില്‍ ആ കല്യാണം നടന്നേനെയെന്ന് '

സത്യത്തില്‍ സംവിധായകനായ ശേഷം പെണ്ണുകാണൽ ഒന്നും ഉണ്ടായില്ല. സിനിമ മാത്രമായിരുന്നു ചിന്തകളില്‍. മുൻ അനുഭവങ്ങളും പിന്നിലേക്ക് വലിച്ചു കാണണം. ഇപ്പോൾ ഒരു കൂട്ടു വേണമെന്ന വിചാരം ശക്തമാണ്. അമ്മയാണെങ്കിൽ കയ്യിലുള്ള പണം മുഴുവൻ ബ്രോക്കർമാർക്ക് കൊടുത്തു തീർക്കുന്ന തീവ്രയത്നത്തിലുമാണ്. എല്ലാ മക്കളും സെറ്റിൽഡ് ആയി. ഇവൻ മാത്രമിങ്ങനെ എന്ന ആധിയിലും. എനിക്ക് തോന്നുന്നത് മൂന്ന് നാല് ബ്രോക്കർമാർ ജീവിക്കുന്നതു തന്നെ അമ്മയുടെ പൈസ കൊണ്ടാണെന്നാണ്.

‘ജോണി ജോണി യെസ് അപ്പാ’യുടെ തിരക്കിനിടയിൽ അ മ്മയ്ക്ക് പെട്ടെന്നൊരു ശസ്ത്രക്രിയ വേണ്ടിവന്നു. ഒന്നര മാ സം ആശുപത്രിയിൽ കിടക്കേണ്ടി വന്നു. ഞാനുമുണ്ട‌് കൂടെ. പെങ്ങന്മാർ വരും. എന്നാലും ഞാനുള്ളപ്പോൾ അമ്മ വേദന യോ‍‍‍ടെ എന്നെ നോക്കും. ‘ഒറ്റയ്ക്കായിപ്പോയല്ലോടാ’ എന്നാ ണ് ആ നോട്ടത്തിന്റെ അർഥം.

എം.െക.കുര്യാക്കോസ്