Monday 16 December 2019 03:32 PM IST : By സ്വന്തം ലേഖകൻ

‘ലേഡീസ് സെക്ഷൻ അപ്പുറത്താ മോളേ...’; മാമാങ്കത്തിലെ ചന്തുണ്ണിയുടെ കണ്ണുതള്ളിച്ച കമന്റ്; വിഡിയോ

achu

മാമാങ്കം കണ്ടിറങ്ങുന്ന പ്രേക്ഷകർ ഒരേ സ്വരത്തിൽ വാഴ്‍ത്തുന്നൊരു പേരുണ്ട്. ചന്തുണ്ണിയെന്ന കഥാപാത്രത്തെ മെയ്‍വഴക്കം കൊണ്ടും അഭിനയ മികവു കൊണ്ടും അനശ്വരമാക്കിയ അച്യുതൻ എന്ന കൊച്ചു മിടുക്കൻ. കളരിയെ ജീവിതത്തിന്റെ ഭാഗമാക്കിയ ഈ അഭ്യാസി വെള്ളിത്തിരയിലും ആ പ്രകടന മികവ് ആവർത്തിച്ചുവെന്ന് പ്രേക്ഷകർ സാക്ഷ്യപ്പെടുത്തുന്നു. മാമാങ്കത്തിന്റെ പ്രേക്ഷക സ്വീകാര്യതയ്ക്കൊപ്പം ‘ചന്തുണ്ണിയും’ കൈയടി ഏറ്റുവാങ്ങുമ്പോൾ അച്യുതൻ മനസു തുറക്കുകയാണ്. വനിത ഓൺലൈനിന്റെ ഓൺലൈൻ ചാറ്റ് ഷോയായ അയാം ദി ആൻസറിനോട് സംസാരിക്കുകയായിരുന്നു ഈ കൊച്ചുമിടുക്കൻ. മുടി വളർത്തിയതു കണ്ട് പെണ്ണാണെന്ന് പലരും തെറ്റിദ്ധരിച്ചിട്ടുണ്ടെന്ന് അച്യുതൻ പറയുന്നു. തുണിക്കടയില്‍ പോയപ്പോൾ ലേഡീസ് സെക്ഷൻ അപ്പുറത്താണെന്ന് പറഞ്ഞ സംഭവവും തമാശയോടെ ഓർക്കുന്നു.

വിഡിയോ കാണാം;