Friday 06 December 2019 04:06 PM IST : By സ്വന്തം ലേഖകൻ

വരുന്നത് ജാഗ്വറിൽ, പ്രതിഫലം മണിക്കൂർ കണക്കിന്; ജിമ്മിയിലെ ‘നായ’കനെക്കുറിച്ച് നായകൻ; വിഡിയോ

mr-chat

പേരിലും പ്രമേയത്തിലും വ്യത്യസ്തത നിറച്ച് ജിമ്മി ഈ വീടിന്റെ ഐശ്വര്യം തീയറ്ററുകളിലെത്തിയിരിക്കുകയാണ്. ജിമ്മി എന്നു പേരുള്ള നായകന്റേയും അതേ പേരുള്ള നായ്ക്കുട്ടിയുടേയും കഥ പറയുന്ന സിനിമ നർമ്മത്തിൽ ചാലിച്ചാണ് പ്രേക്ഷകർക്ക് മുന്നിലെത്തിയിരിക്കുന്നത്. ചിത്രത്തിന്റെ അണിയറയിലെ രസകരമായ വിശേഷങ്ങൾ പങ്കുവച്ച് നായകൻ മിഥുൻ വനിത ഓൺലൈനിനു മുന്നിലെത്തിയപ്പോൾ അത് ചിരിക്കുള്ള വക നൽകുന്നതായിരുന്നു. നായകനേക്കാൾ പ്രതിഫലം വായിക്കുന്ന നായയെക്കുറിച്ചാണ് മിഥുൻ രസകരമായി പറഞ്ഞു വച്ചത്. ആർട്ടിസ്റ്റുകളേക്കാൾ കൂടുതൽ സൗകര്യങ്ങൾ സെറ്റിലുണ്ടായിരുന്ന നായയോട് അസൂയയായിരുന്നുവെന്ന് മിഥുൻ പറയുന്നു. വനിത ഓൺലൈനിന്റെ ചാറ്റ് ഷോയായ അയാം ദി ആൻസറിനോട് സംസാരിക്കവേയാണ് മിഥുൻ രസച്ചരട് പൊട്ടിച്ചത്.

വിഡിയോ കാണാം;