Thursday 25 March 2021 11:59 AM IST : By രാഖി റാസ്, വി.എൻ. രാഖി

‘രാത്രി ക്ഷീണിച്ച് ഇറങ്ങിയാലും ഒരു നടപ്പെങ്കിലും നടന്നിട്ടേ വീട്ടിലേക്കു പോകൂ’: മാരത്തണ്‍ റണ്ണറെ തോൽപ്പിച്ച ലാൽ

laletta-gym

ലാലേട്ടൻ താമസിക്കുന്ന ഹോട്ടലിലെ ജിമ്മിൽ ഒരിക്കൽ തമിഴ്നാടുകാരനായ ഒരു മാരത്തൺ റണ്ണർ വന്നു. 40 – 45 വയസ്സേ കാണൂ. ലാലേട്ടനെക്കൊണ്ട് ഇതൊക്കെ പറ്റുമോ എന്ന ഭാവം പുള്ളിക്ക്. ബോധ്യപ്പെടുത്തിക്കൊടുത്തേ അടങ്ങൂ എന്ന വാശി എനിക്കും. രണ്ടാളെയും ഒരുമിച്ച് വർക്കൗട്ട് ചെയ്യിപ്പിച്ചു. കക്ഷി സുല്ലിട്ടിട്ടും ലാലേട്ടൻ തുടരുകയാണ്. ‘സോറി, ആളെ കണ്ടപ്പോൾ ഞാൻ വിചാരിച്ചു...’ എന്നു പറഞ്ഞ് ക്ഷമാപണം നടത്തി ആള്‍ കടന്നു കളഞ്ഞു.’’ മോഹൻലാലിന്റെ വർക്കൗട്ട് വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് ഐനസ് ആന്റണി.

‘‘നാലാംക്ലാസില്‍ പഠിക്കുമ്പോള്‍ ‘നരസിംഹ’ ത്തിന്റെ പോസ്റ്ററിലാണ് ഞാന്‍ ലാലേട്ടനെ ശ്രദ്ധിച്ചു തുടങ്ങിയത്. ആ ലാലേട്ടൻ 27 വയസ്സുള്ള എനിക്കൊപ്പം ഇന്നും ഓടും, ഏത് വർക്കൗട്ടിലും കട്ടയ്ക്ക് നിൽക്കും. സാധാരണ ഒരാൾ പ്ലാങ്ക് ചെ യ്യുമ്പോൾ ഒരു മിനിറ്റ് കഴിയുന്നതോെട കൈ വിറച്ചു തുടങ്ങും. 20 കിലോ വെയ്റ്റ് വച്ച് പ്ലാങ്ക് ചെയ്യുന്ന ലാലേട്ടൻ മൂന്നു മിനിറ്റ് വരെ അതു തുടരും.

ഷൂട്ടിങ്ങോ മീറ്റിങ്ങുകളോ മൂലം വർക്കൗട്ട് മുടങ്ങുമെന്നു തോന്നിയാല്‍ വിളിച്ചു പറയും, ‘ഇന്ന് എത്താൻ വൈകും, മോ നേ. നമുക്ക് നാളെ രാവിലെ ഒരു പിടി പിടിക്കാം.’ എല്ലാം െചയ്തു കഴിഞ്ഞ് തല െചരിച്ച്, ചിരിയോെട ഒരു ചോദ്യമുണ്ട്, ‘മോന്‍ ഹാപ്പിയാണോ?’

രാവിലെ ആറരയ്ക്ക് സെറ്റിലെത്തി രാത്രി ക്ഷീണിച്ച് ഇറങ്ങിയാലും ആഞ്ഞ് ഒരു നടപ്പെങ്കിലും നടന്നിട്ടേ വീട്ടിലേക്കു പോകൂ. ഫുള്ളി എക്വിപ്ഡ് ജിം വീട്ടിലും സെറ്റ് ചെയ്തിട്ടുണ്ട്. പാലക്കാട് ഉള്ള ഒരു ഉൾനാടൻ ഗ്രാമത്തിലാണ് ‘ആറാട്ടി’ന്റെ സെറ്റ്. അവിടെയും ജിം ഒരുക്കിയിട്ടുണ്ട്. വിേദശത്തു താമസിക്കുമ്പോള്‍ അവിടുത്തെ ജിം ഇഷ്ടമായാൽ അതിന്റെ വിഡിയോയും ഫോട്ടോയുമൊക്കെ അയച്ചു തരും. അല്ലെങ്കിൽ വിഡിയോ കോൾ ചെയ്ത് കാണിച്ചു തരും. എന്തൊക്ക വർക്കൗട്ട് ചെയ്തു എന്നും പറയും.

‘ഒടിയന്‍’ സിനിമയുെട സമയത്താണ് ലാലേട്ടനെ പരിചയപ്പെടുന്നത്. പിന്നീട് ‘കുഞ്ഞാലി മരയ്ക്കാർ’ മുതൽ ഞാൻ ട്രെയിനറായി ഒപ്പമുണ്ട്.

ഒാരോ സിനിമയെക്കുറിച്ചും ലാലേട്ടൻ പറയുമ്പോൾ അ തിലെ കഥാപാത്രമായി ലാലേട്ടൻ എങ്ങനെ വേണം എന്ന് ഞാ ൻ ഭാവനയിൽ കാണും. ‘ലൂസിഫറി’ലെ സ്റ്റീഫനു വേണ്ടി ബോഡി കുറച്ച് ‘ഹാർഡ്’ ആക്കി. അതിലെ ഹിറ്റായ ആ ‘കിക് സീൻ പോസ്ചർ’ന് േവണ്ടി നന്നായി വർക്കൗട്ട് ചെയ്തു. ‘ഇട്ടിമാണി’യിൽ ഫണ്ണി ക്യാരക്ടർ ആണല്ലോ. അപ്പോൾ കുറച്ച് സ്ലിം ആക്കി. ‘ദൃശ്യം 2’ ൽ ഒരു കൃഷിക്കാരന്റെ ശരീരത്തിനു േചരുന്ന രീതിയിലുള്ള വർക്കൗട്ട് പ്ലാന്‍ െചയ്തു.

സമയനിഷ്ഠയാണ് ലാലേട്ടന്റെ മറ്റൊരു പ്രത്യേകത. ‘ഞാനിറങ്ങുവാ മോനേ’ എന്നു വിളിച്ചു പറയും. കൃത്യസമയത്ത് എത്തിയിരിക്കും. അത്രയും ആത്മാർഥതയോടെ ഒരാൾ വരുമ്പോൾ നമ്മളത് മാനിക്കേണ്ടേ? അദ്ദേഹത്തെ വർക്കൗട്ട് ചെയ്യിപ്പിക്കാൻ ഏത് സമയത്തും ഞാൻ റെഡിയായി നിൽക്കും, എനിക്ക് ഉറങ്ങാൻ പറ്റിയില്ലെങ്കിലും. ഇതുപോലെ വർക്കൗട്ട് ചെയ്യാനും ശരീരം ആരോഗ്യത്തോടെ സൂക്ഷിക്കാനും ആഗ്രഹമുള്ളവരെ ട്രെയിൻ ചെയ്യാൻ കിട്ടുന്നത് ഭാഗ്യമാണ്.

ലാലേട്ടന്റെ വീക്നെസ് ആണല്ലോ രുചിയുള്ള ഭക്ഷണം. റവ ദോശയും ചെമ്മീൻ കറിയും പോലെ ഒരുപാട് ഇഷ്ടമുള്ള കുറച്ച് സ്പെഷൽ നാടൻ ഐറ്റങ്ങളുണ്ട്. ഫൂഡി ആണെങ്കിലും എത്ര ഇഷ്ടമുള്ള ഭക്ഷണവും ചെറിയ അളവിലേ കഴിക്കൂ. അതുകൊണ്ട്, ‘ഇഷ്ടമുള്ളതൊന്നും ഒഴിവാക്കേണ്ട ലാലേട്ടാ, കാലറി ബേൺ ചെയ്താൽ മതി’ എന്നേ പറയാറുള്ളൂ.

ലാലേട്ടന്റെ ആരോഗ്യ രഹസ്യം

100% ആത്മാർഥത, 110% സമയനിഷ്ഠ. വർക്കൗട്ട് കാര്യത്തിൽ അതാണ് ലാലേട്ടൻ. ന്യൂട്രിഷനും ഡയറ്റും ശ്രദ്ധിക്കും. കാലുവേദന പേടിച്ച് ലോവർ ബോഡി എക്സർസൈസുകൾ ചെയ്യാൻ ചിലർ മടിക്കാറുണ്ട്. വെയ്റ്റ് ലിഫ്റ്റിങ് പോലെത്തന്നെ ലോവർ ബോഡി – അപ്പർ ബോ ഡി എക്സർസൈസുകളും ആസ്വദിച്ച് ചെയ്യും. ലാലേട്ടന് ഒരു ഷെയ്ക്ഹാൻഡ് കൊടുത്തു നോക്കൂ. എത്ര ഡൗൺ ആണെങ്കിലും നമ്മുടെ എനർജി ലെവൽ കുത്തനെ കുതിക്കും.