ADVERTISEMENT

മമ്മൂട്ടിയുടെ കൊച്ചുമകളെ കുറിച്ചുള്ള വാർത്തകൾ കേൾക്കാനാണ് ആരാധകർ കാതോർത്തിരിക്കുന്നത്. ഇപ്പോഴിതാ ദുൽഖറിന്റെ കൊച്ചു രാജകുമാരിയുടെ പേര് ’മറിയം അമീറ സൽമാൻ’ എന്നാണെന്ന വാർത്തയും പുറത്തുവന്നിരിക്കുന്നു. മേക്കപ്പ് ആർട്ടിസ്റ്റായ രേഷ്മ ഗ്രെയ്‌സിന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് കുഞ്ഞിന്റെ പേര് ഷെയർ ചെയ്തിരിക്കുന്നത്. നന്ദി രേഖപ്പെടുത്തി കൊണ്ടുള്ള കാർഡിലാണ് കുഞ്ഞിന്റെ പേര് ’മറിയം അമീറ സൽമാൻ’ എന്നാണെന്ന് വ്യക്തമാകുന്നത്.

മെയ് അഞ്ചിനായിരുന്നു ദുൽഖർ സൽമാന് പെൺകുഞ്ഞ് പിറന്നത്. ചെന്നൈയിലെ മദർഹുഡ് ആശുപത്രിയിലാണ് അമാൽ പ്രസവിച്ചത്. ദുല്‍ഖര്‍, മമ്മൂട്ടി, സുല്‍ഫത്ത്, നസ്രിയ, വിക്രം പ്രഭു, നിർമാതാവ് ആന്റോ ജോസഫ് എന്നിവര്‍ ആശുപത്രിയില്‍ ഉണ്ടായിരുന്നു.

‘ഒന്നിലേറെ കാരണങ്ങളാൽ ഇന്നെനിക്ക് മറക്കാനാകാത്ത ദിവസവമാണ്. എന്റെ ജീവിതം തന്നെ മാറിമറിഞ്ഞിരിക്കുന്നു. സ്വർഗത്തിൽ നിന്നും വലിയൊരു അനുഗ്രഹം ലഭിച്ചിരിക്കുന്നു. എന്റെ വളരെക്കാലത്തെ ആഗ്രഹം സഫലീകരിച്ചു. എനിക്ക് എന്റെ രാജകുമാരിയെ ലഭിച്ചു.’ ദുൽഖർ െഫയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തു. ഡിസംബർ 2011ലാണ് ദുൽക്കറും അമാലും വിവാഹിതരാകുന്നത്. ആര്‍ക്കിടെക്റ്റായിരുന്ന അമാലിന്റെ യഥാർഥ പേര് സുഫിയ എന്നാണ്.

dq-baby2
ADVERTISEMENT
ADVERTISEMENT
ADVERTISEMENT