കാലമെത്ര കഴിഞ്ഞാലും ചില മുഖങ്ങൾ മറക്കാൻ കഴിയില്ല. അങ്ങനെയാണ് കൃഷ്ണ നായർ എന്ന യുവ കൊറിയോഗ്രാഫർ കുട്ടിച്ചാത്തന്റെ ആ പഴയ മുഖം തിരിച്ചറിഞ്ഞത്. ’മൈ ഡിയർ കുട്ടിച്ചാത്തനി’ൽ കുട്ടിച്ചാത്തനായി വന്ന് ആരാധകരെ സന്തോഷിപ്പിക്കുകയും കരയിക്കുകയും ചെയ്ത മാസ്റ്റർ അരവിന്ദ് എന്ന കുട്ടികളുടെ കൂട്ടുകാരനെ..
അഡ്വക്കറ്റായ അരവിന്ദിനെ കൃഷ്ണ കണ്ടുമുട്ടിയത് ഒരു ഉപനയനത്തിനാണ്. ആളെ തിരിച്ചറിഞ്ഞതോടെ ഫോട്ടോ എടുത്തു ഫെയ്‌സ്ബുക്കിലിട്ടു. ഇതോടെ കുട്ടിച്ചാത്തൻ വീണ്ടും വൈറലായി.
അഡ്വക്കറ്റായ അരവിന്ദിനെ കൃഷ്ണ കണ്ടുമുട്ടിയത് ഒരു ഉപനയനത്തിനാണ്. ആളെ തിരിച്ചറിഞ്ഞതോടെ ഫോട്ടോ എടുത്തു ഫെയ്‌സ്ബുക്കിലിട്ടു. ഇതോടെ കുട്ടിച്ചാത്തൻ വീണ്ടും വൈറലായി.