ADVERTISEMENT

ലാലേട്ടന്റെ ഒടിയന്‍ ലുക്ക് തരംഗമാകുന്നു. താരത്തിന്റെ പുതിയ ലുക്ക് പുറത്തുവന്നതിന് പിന്നാലെ എങ്ങും ഒടിയന്റെ 'മായാജാലം'  മാത്രമാണ്. അതിനൊപ്പം ലാല്‍ ആരാധകര്‍ തന്നെ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയാണ് ആ പഴയ വിശ്വരൂപം.1997ല്‍ വിശ്വസുന്ദരി െഎശ്വര്യറായിക്കൊപ്പം ലാലേട്ടനെത്തിയ മണിരത്‌നത്തിന്റെ ഇരുവരിലെ മുഖമാണ് പലര്‍ക്കും മനസ്സിലെത്തുന്നത്.

മീശയില്ലാത്ത മോഹലാലിന്റെ ആ മുഖത്ത് െഎശ്വര്യം കൂടിയെന്നാണ് ഒരുകൂട്ടം ആരാധകരുടെ പക്ഷം. ക്യത്യം ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഇരുവര്‍ തിയറ്ററുകഴിലെത്തുന്നത്. അന്ന് ഇരുവര്‍ എത്തിയത് 1997 ജനുവരി 14ന്. ഇന്ന് ഒടിയന്റെ കാഴ്ച എത്തിയത്  2017 ഡിസംബര്‍ 13ന്. സമര്‍പ്പണമെന്നാല്‍ ഇതാണ് മോനേ ദിനേശാ..! എന്നാണ് ചില ആരാധകരുടെ കമന്റ്.

ADVERTISEMENT

മോഹന്‍ലാലിന്‍റെ പുതിയ രൂപം എത്തിയതുമുതല്‍ അദ്ദേഹം കൂളിഗ് ഗ്ലാസ്‌ വെക്കുന്നതിന് പിന്നില്‍ എന്ത് രഹസ്യമായിരിക്കുമെന്നു പല കോണുകളില്‍ നിന്ന് ചോദ്യമുയര്‍ന്നിരുന്നു.അതിന് മറുപടിയായാണ് അദ്ദേഹം ഒരു പ്ലൈന്‍ ഗ്ലാസ്‌ വെച്ച് നില്‍ക്കുന്ന ചിത്രം പുറത്ത് വന്നിരിക്കുന്നത്.

o2
ADVERTISEMENT
ADVERTISEMENT