ADVERTISEMENT

കെ.ടി മിറാഷ് എന്ന ബുജിയെ മലയാളി പ്രേക്ഷകര്‍ മറക്കില്ല. സോള്‍ട്ട് ആന്റ് പെപ്പറിലെ മിറാഷിനെ ആണ് കൂടുതല്‍ പ്രേക്ഷകര്‍ക്കും അറിയാവുന്നത്. എന്നാല്‍ മിറാഷ് എന്ന കഥാപാത്രത്തിനപ്പുറം  നടനും എഴുത്തുകാരനുമായ അഹമ്മദ് സിദ്ദിഖിനെ പലരും ഇനിയും തിരിച്ചറിഞ്ഞിട്ടില്ല.  

കേരള കഫേ എന്ന ചിത്രത്തിലെ നാലാം വിഭാഗമായ ഉദയ് അനന്തന്റെ മൃത്യുഞ്ജയം എന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചുകൊണ്ടാണ് 2009 ൽ  അഹമ്മദ് സിനിമാലോകത്ത് അരങ്ങേറ്റം കുറിച്ചത്. ആഷിക് അബു സംവിധാനം ചെയ്ത ഗംങ്സ്റ്റർ എന്ന സിനിമയ്ക്ക് തിരക്കഥയൊരുക്കിയതും അഹമ്മദ് ആണ്.  അഹമ്മദിന്റെ വിവാഹം അടുത്തിടെയായിരുന്നു. കെടി മിറാഷിന്റെ കല്യാണം കഴിഞ്ഞു എന്നു പറഞ്ഞ് സോഷ്യല്‍മീഡിയ സംഭവം ഏറ്റെടുത്തിരിക്കുകയാണ്. ചിത്രങ്ങള്‍ കാണാം.

 



തിരക്കഥാകൃത്തിനപ്പുറം സാൾട്ട് എൻ ‘പെപ്പർ എന്ന ചിത്രത്തിൽ കെ.ടി.മിറാഷിന്റെ വേഷമാണ് അഹമ്മദിനെ ശ്രദ്ധേയനാക്കിയത്. തട്ടത്തിൻ മറയത്ത് എന്ന ചിത്രത്തിൽ മുസ്തഫയുടെ വേഷത്തിലും അഹമ്മദ് എത്തി. പിന്നീട് ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, പ്രെയ്സ് ദി ലോര്‍ഡ്, യൂ ടു ബ്രൂട്ടസ് അങ്ങനെ കുറച്ചു നല്ല കഥാപാത്രങ്ങള്‍.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT