പരീക്ഷാക്കള്ളനെ കയ്യോടെ പൊക്കി ജയസൂര്യ. സോഷ്യൽ മീഡിയയെ ചിരിപ്പിക്കുന്ന ഈ വിഡിയോയിലെ നായകൻ ജയസൂര്യയുടെ മകൻ അദ്വൈത് ജയസൂര്യയാണ്. പരീക്ഷയ്ക്ക് പഠിക്കുന്നതിന്റെ ഇടവേളയിൽ പാട്ടും പാടി രസിച്ചിരിക്കുന്ന അദ്വൈതിനെയാണ് ജയസൂര്യ കയ്യോടെ പൊക്കിയത്. വിഡിയോ രഹസ്യമായി ഷൂട്ട് ചെയ്തായിരുന്നു അദ്വൈതിന്റെ കള്ളത്തരം ജയസൂര്യ കയ്യോടെ പൊക്കിയത്. അച്ഛൻ വിഡിയോ ഷൂട്ട് ചെയ്യുന്നുവെന്ന് തിരിച്ചറിഞ്ഞതോടെ ചമ്മിപ്പോകുന്ന അദ്വൈതിനേയും വിഡിയോയിൽ കാണാം.
തന്റെ ഫെയ്സ്ബുക്ക് പേജിൽ തമാശരൂപേണ ജയസൂര്യ തന്നെയാണ് വിഡിയോ പോസ്റ്റ് ചെയ്തത്. ‘അവൻ ഒരു പുസ്തകം എങ്കിലും കൈയ്യിൽ വച്ചിട്ടുണ്ടല്ലോ എന്നോർത്ത് സമാധാനിക്ക്’, ‘ജയേട്ടൻ അവൻ ഇങ്ങനെ പടിക്കുന്നത് ഇഷ്ടമല്ലെങ്കിൽ ജയേട്ടൻ ഈ വീട് വിട്ട് പൊയ്ക്കൂടെ തുടങ്ങിയ രസകരമായ കമന്റുകളും പോസ്റ്റിനു കീഴെ കമന്റായി എത്തുന്നുണ്ട്.